Posts

ഇന്ത്യയിലെ മള്‍ട്ടിപ്ലക്സ് തിയേറ്റർ ശൃംഖലയായ പി.വി.ആറും മലയാള സിനിമാ സംഘടന

ഇന്ത്യയിലെ മള്‍ട്ടിപ്ലക്സ് തിയേറ്റർ ശൃംഖലയായ പി.വി.ആറും മലയാള സിനിമാ സംഘടനകളും തമ്മിലുള്ള തർക്കം പരിഹരിച്ചു. ഇന്ത്യയിലെ മള്‍ട്ടിപ്ലക്സ് തിയേറ്റർ ശൃംഖലയായ പി.വി.ആറും മലയാള സിനിമാ സംഘടനകളും തമ്മിലുള്ള തർക്കം പരിഹരിച്ചു.മലയാള സിനിമകള്‍ തുടർന്നും പ്രദർശിപ്പിക്കാൻ പി.വി.ആർ സമ്മതിച്ചായാണ് വിവരം. സിനിമാ സംഘടനകളും പി.വി.ആ‍ർ പ്രതിനിധികളും തമ്മില്‍ ഓണ്‍ലൈനായി ചേർന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. വിർച്വല്‍ പ്രിന്റ് വിഷയത്തില്‍ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകള്‍ നടന്നുവരികയായിരുന്നു, സംഭവത്തില്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ പ്രതികരിച്ചിരുന്നു, പ്രതിസന്ധിഘട്ടത്തില്‍ പിവിആർ അടക്കമുള്ള തിയേറ്റർ ഉടമകളുടെ കൂടെ നിന്നവരാണ് താനും നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യവുമെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ പറഞ്ഞു. പിവിആർ കാർട്ടല്‍ സ്വഭാവത്തിലാണ് പെരുമാറുന്നതെന്നും മലയാളത്തിന്റെ അന്തസ് ചോദ്യം ചെയ്യുകയാണെന്നും ഫെഫ്ക ഭാരവാഹികളും വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടും ആടുജീവിതം പ്രദർശനം നിർത്തുന്നത് ഫോണ്‍ വഴി പോലും അറിയിച്ചിട്ടില്ലെന്നും ബ്ലെസി പറഞ്

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും*

തൃശൂർ പൂരത്തിലെ പ്രധാന പങ്കാളിത്തമുള്ള പാറമേക്കാവ് ,തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടകപൂരങ്ങളായി പങ്കെടുക്കുന്ന എട്ട് ക്ഷേത്രങ്ങളിലുമാണ് പൂരം കൊടിയേറുന്നത്. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11.30 നും 11.45 നും ഇടക്കും പാറമേക്കാവില്‍ ഉച്ചയ്ക്ക് 12 നും 12.15നും ഇടക്കുമാണ് കൊടിയേറ്റം. നെയ്തലക്കാവ് ക്ഷേത്രത്തിലാണ് ഏറ്റവും അവസാനം കൊടിയേറുന്നത്. ഏപ്രില്‍ 19നാണ് തൃശൂര്‍ പൂരം.സാമ്ബിള്‍ വെടിക്കെട്ട് 17ന് വൈകിട്ട് ഏഴിന് നടക്കും.

ചെമ്പൻതൊട്ടിയിൽ ദി കേരള സ്‌റ്റോറി പ്രദര്‍ശിപ്പിച്ച് KCYM

ചെമ്പൻതൊട്ടിയിൽ ദി കേരള സ്‌റ്റോറി പ്രദര്‍ശിപ്പിച്ച് KCYM കണ്ണൂര്‍ : തലശ്ശേരി അതിരൂപതയുടെ നിര്‍ദേശം തള്ളി ദി കേരള സ്‌റ്റോറി കണ്ണൂരില്‍ പ്രദര്‍ശിപ്പിച്ച് KCYM. സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് തലശ്ശേരി അതിരൂപത വ്യക്തമാക്കിയിരുന്നെങ്കിലും അത് മറികടന്ന് ചിത്രം പ്രദര്‍ശിപ്പിക്കുകയായിരുന്നു. കണ്ണൂര്‍ ചെമ്പന്‍തോട്ടി സെന്റ് ജോര്‍ജ് പള്ളി പാരിഷ് ഹാളില്‍ ഇന്നലെ രാത്രിയാണ് പ്രദര്‍ശനം നടന്നത്. നിരവധി കെ സി വൈ എം പ്രവര്‍ത്തകരും സിനിമ കാണാന്‍ എത്തിയിരുന്നു. നേരത്തേ ‘കേരള സ്റ്റോറി’ പള്ളികളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തലശ്ശേരി രൂപത വ്യക്തമാക്കിയിരുന്നു. മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ രൂപത ഉദ്ദേശിക്കുന്നില്ല. സിനിമയെടുത്തവരുടെ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കാനില്ല. തിരഞ്ഞെടുപ്പ് സമയത്ത് വിവാദത്തിനില്ല’, എന്നായിരുന്നു തലശ്ശേരി രൂപതയുടെ നിലപാട്.

സുനിൽ ഇളയാനിതോട്ടത്തിൽ നിര്യാതനായി (44)ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിങ് കോളേജ് കാന്റീൻ സ്റ്റാഫ് ആയിരുന്നു🌹ആദരാജ്ഞലികൾ 🌹

Image
സുനിൽ ഇളയാനിതോട്ടത്തിൽ നിര്യാതനായി (44) ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിങ് കോളേജ് കാന്റീൻ സ്റ്റാഫ് ആയിരുന്നു 🌹ആദരാജ്ഞലികൾ 🌹

ലോക്‌സഭ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് സ്വകാര്യ ജീവനക്കാർക്കും അവധിവേതനത്തോടു കൂടിയ മതിയായ അവധി.

Image
ലോക്‌സഭ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് സ്വകാര്യ ജീവനക്കാർക്കും അവധി വേതനത്തോടു കൂടിയ മതിയായ അവധി.. തിരുവനന്തപുരം: കേരളത്തിൽ ലോക്‌സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏപ്രിൽ 26ന് സ്വകാര്യമേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും അവധി പ്രഖ്യാപിച്ചു. എല്ലാ തൊഴിലുടമകളും തൊഴിലാളികൾക്ക് അവധി ഉറപ്പാക്കണമെന്ന് ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. വാണിജ്യ വ്യവസായ വ്യാപാര സ്ഥാപനങ്ങളടക്കമുള്ള എല്ലാ സ്ഥാപനങ്ങളിലെയും ഐടി, തോട്ടം മേഖലകളിലെയും വോട്ടവകാശമുള്ള മുഴുവൻ ജീവനക്കാർക്കും തൊഴിലാളികൾക്കും അവധി ബാധകമായിരിക്കും. ഒരാളിന് അവധി അനുവദിക്കുന്നത് അയാൾ ഏർപ്പെട്ടിരിക്കുന്ന തൊഴിലിന് ആപത്കരമാവാനോ സാരവത്തായ നഷ്ടം ഉണ്ടാകാനോ ഇടയുള്ള സാഹചര്യങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്തി അയാൾക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നൽകണം. സ്വന്തം ജില്ലക്ക് പുറത്ത് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന വോട്ടർമാർക്ക് അവരവരുടെ പോളിങ് സ്‌റ്റേഷനിൽ വോട്ട് രേഖപ്പെടുത്തുന്നതിന് വേതനത്തോടു കൂടിയ മതിയായ അവധി തൊഴിലുടമ ഉറപ്പാക്കണമെന്നും കമ്മീഷണർ അറിയിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പ്: തത്സമയ നിരീക്ഷണത്തിന് രണ്ടായിരത്തിലധികം ക്യാമറകള്‍.

Image
ലോക്സഭാ തെരഞ്ഞെടുപ്പ്: തത്സമയ നിരീക്ഷണത്തിന് രണ്ടായിരത്തിലധികം ക്യാമറകള്‍. തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം 2122 ക്യാമറകള്‍ ഉപയോഗിച്ച് തത്സമയ നിരീക്ഷണം നടത്തിവരുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലകളിലും സജ്ജമാക്കിയിട്ടുള്ള കണ്‍ട്രോള്‍ റൂമുകളില്‍ ദൃശ്യങ്ങള്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്തെ ചെക്ക്പോസ്റ്റുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍, പെരുമാറ്റചട്ട ലംഘനം കണ്ടെത്തുന്നതിനുള്ള ഫ്ലയിംഗ് സ്‌ക്വാഡുകള്‍, സ്റ്റാറ്റിക് സര്‍വ്വെയിലന്‍സ് ടീം എന്നിവയുടെ വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങളെല്ലാം തത്സമയം നിരീക്ഷിക്കുന്നുണ്ട്. 20 ലോക്സഭാ മണ്ഡലങ്ങളിലെ ആര്‍.ഒമാരുടെ കീഴില്‍ സജ്ജമാക്കിയിട്ടുള്ള കണ്‍ട്രോള്‍ റൂമുകളിലും ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്ന കേന്ദ്രങ്ങളില്‍ 391 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന കാലയ

പൊന്നാനിയിൽ മാസപ്പിറവി കണ്ടു; ചെറിയ പെരുന്നാൾ നാളെ

Image
പൊന്നാനിയിൽ മാസപ്പിറവി കണ്ടു; ചെറിയ പെരുന്നാൾ നാളെ തിരുവനന്തപുരം: പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതിനാല്‍ നാളെ ചെറിയ പെരുന്നാള്‍ അയിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. മാസപിറവി കണ്ടതായി കോഴിക്കോട് ഖാസി മുഹമ്മദ്‌ കോയ ജമലുലൈലി തങ്ങൾ അറിയിച്ചു.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ ബുധനാഴ്ച...

Image
മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ ബുധനാഴ്ച... ദുബൈ: മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാൾ ബുധനാഴ്ച ആഘോഷിക്കും. ഒമാനില്‍ നാളെയായിരിക്കും പ്രഖ്യാപനം. സൗദിയിലും ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളിലും റമദാന്‍ വ്രതം മാര്‍ച്ച് 11നായിരുന്നു ആരംഭിച്ചത്.  നഗ്‌ന നേത്രങ്ങൾ കൊണ്ടോ ദൂരദർശനിയിലൂടെയോ മാസപ്പിറവി ദർശിച്ചാൽ വിവരം അടുത്തുള്ള കോടതിയെയോ അനുബന്ധ കേന്ദ്രങ്ങളെയോ അറിയിക്കാനായിരുന്നു നിർദേശം. അതനുസരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എല്ലാവിധ സംവിധാനങ്ങളോടെയും മാസപ്പിറവി നിരീക്ഷണം നടത്താനുള്ള സൗകര്യം ചെയ്തിരുന്നെങ്കിലും എവിടെയും ഇന്ന് മാസപ്പിറവി ദൃശ്യമായില്ല.

വെക്കേഷൻ* *കാലമാവുകയാണ്* *ശ്രദ്ധിച്ചാൽ നല്ലത്ഓർമ്മിക്കാൻ

Image
വെക്കേഷൻ* *കാലമാവുകയാണ്* *ശ്രദ്ധിച്ചാൽ നല്ലത് ഓർമ്മിക്കാൻ 1. വീടിന്റെ മുൻവാതിൽ ലോക്ക് ചെയ്യുക. കഴിവതും മുകൾ ഭാഗത്തെ ബോൾട്ട്  ഇടുക. 2. കുട്ടികളെ തനിച്ച് വീട്ടിൽ ഇരുത്തരുത്. 3. മിനിമം 12 വയസു വരെയുള്ള കുട്ടികളെ ഇലക്ട്രിക്ക് / ഇലട്രോണിക്സ്/ ഗ്യാസ് ഉപകരണങ്ങൾ തനിയെ കൈകാര്യം ചെയ്യാൻ അനുവദിക്കരുത്. 4. അപചരിതരോട് അകലം പാലിക്കാൻ പഠിപ്പിക്കുക.'  5.വീട്ടിലേക്ക് വരുന്ന ഫോൺ കാളുകൾ കഴിവതും മുതിർന്നവർ അറ്റഡന്റ് ചെയ്യുക. പരിചിതമല്ലാത്ത നംമ്പരിൽ വരുന്ന കോളുകളിൽ ' അച്ഛനുണ്ടോ? അമ്മയുണ്ടോ ഇങ്ങിനെയുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിലെ അപകടം കുട്ടികളെ പറഞ്ഞു മനസിലാക്കുക. 6. കാളിംഗ് ബല്ലടിച്ചാൽ കുട്ടികൾ തുറക്കുന്ന പ്രവണത നന്നല്ല. 7. വീടുകൾ തോറും സ്പ്രേയും ' മറ്റും വിൽക്കുന്നവരിൽ നിന്നും വാങ്ങാതിരിക്കുക. 8. വിൽപ്പനക്ക് വരുന്നവരുടെ കയ്യിൽ നിന്നും 'സാധനങ്ങൾ മണത്തു നോക്കുകയോ? ചെയ്യരുത്. 9. വീട്ടിന്റെ മുൻവശത്ത് കുടികളെ ഒറ്റക്ക് വിട്ടിട് അടുക്കളയിൽ ജോലി ചെയ്യരുത്. 10. കുട്ടികളെ ഒറ്റക്ക് ട്യൂഷന് വിടരുത്. കഴിവതും കൊണ്ടുവരാനും/കൊണ്ടു പോകാനും സമയം കണ്ടെത്തണം. 11. 15 വയസ്സിനു താഴെയുള്ള കുട്ട

ലോഡ് താങ്ങാനാകാതെ 220 കെ.വി. ലൈനുകൾ: ഉത്തരമലബാർ ലോഡ്‌ഷെഡിങ്ങിലേക്ക്

Image
ലോഡ് താങ്ങാനാകാതെ 220 കെ.വി. ലൈനുകൾ: ഉത്തരമലബാർ ലോഡ്‌ഷെഡിങ്ങിലേക്ക് കണ്ണൂർ: ഉയർന്ന വൈദ്യുതിലോഡിൽ കേരളം വിയർക്കുമ്പോൾ ഉത്തരമലബാർ അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിലേക്ക് നീങ്ങുന്നു.  വെള്ളിയാഴ്ച 220 കെ.വി. ലൈനിൽ തകരാർ വന്നപ്പോൾ കണ്ണൂർ, കാസർകോട് ജില്ലകളിൽ രാത്രി 11 വരെ വൈദ്യുതി നിയന്ത്രിച്ചു. കാഞ്ഞിരോട്-അമ്പലത്തറ 220 കെ.വി. ലൈനാണ് ഡ്രിപ്പായത്. തളിപ്പറമ്പ് കുപ്പത്ത് ഇൻസുലേറ്റർ കത്തിയതാണ് കാരണം.കാഞ്ഞിരോട്-തളിപ്പറമ്പ് വഴി മൈലാട്ടി 220 കെ.വി. ലൈനിലേക്ക് വൈദ്യുതി കടത്തിവിട്ടെങ്കിലും ലോഡ് താങ്ങാനായില്ല. അതിനാൽ രാത്രി 11 വരെ വൈദ്യുതിനിയന്ത്രണം ഏർപ്പെടുത്തി.  ഉത്തരമലബാറിൽ വൈദ്യുതി പ്രസരണംചെയ്യുന്ന കാഞ്ഞിരോട് 220 കെ.വി. സബ്സ്റ്റേഷനിൽ 490 മെഗാവാട്ട് രേഖപ്പെടുത്തി. സർവകാല റെക്കോഡാണിത്. മാർച്ചിൽ 456 മെഗാവാട്ടായിരുന്നു ഉയർന്ന ലോഡ്. മുൻവർഷങ്ങളിൽ ഇത് ശരാശരി 360 മെഗാവാട്ട് മാത്രമായിരുന്നു. കഴിഞ്ഞവർഷം ഏപ്രിലിൽ രേഖപ്പെടുത്തിയ 362 മെഗാവാട്ടിനേക്കാൾ 128 മെഗാവാട്ടാണ് ഇപ്പോൾ അധികം വന്നത്.  കേരളത്തിലെ വൈകിട്ടുള്ള കൂടിയ (പീക്ക്) ഉപയോഗവും കനത്തു. ഇത് 5353 മെഗാവാട്ടായി ഉയർന്നു. മാർച്ചിൽ 5150 മെഗാവാട്ടായിരുന്നു

കേരളത്തില്‍ ഇപ്പോഴും 'ലൗ ജിഹാദ്' ഉണ്ടെന്ന് ഇടുക്കി രൂപത; 'ദ കേരള സ്റ്റോറി' പ്രദര്‍ശനത്തില്‍ ന്യായീകരണം വിശ്വോത്സവത്തിന്‍റെ ഭാഗമായാണ് ഇക്കഴിഞ്ഞ നാലിന് ഇടുക്കി രൂപത 'ദ കേരള സ്റ്റോറി' പ്രദര്‍ശിപ്പിച്ചത്. രൂപതയിലെ പത്ത് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് പ്രദര്‍ശനം നടത്തിയത്

Image
കേരളത്തില്‍ ഇപ്പോഴും 'ലൗ ജിഹാദ്' ഉണ്ടെന്ന് ഇടുക്കി രൂപത; 'ദ കേരള സ്റ്റോറി' പ്രദര്‍ശനത്തില്‍ ന്യായീകരണം വിശ്വോത്സവത്തിന്‍റെ ഭാഗമായാണ് ഇക്കഴിഞ്ഞ നാലിന് ഇടുക്കി രൂപത 'ദ കേരള സ്റ്റോറി' പ്രദര്‍ശിപ്പിച്ചത്. രൂപതയിലെ പത്ത് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് പ്രദര്‍ശനം നടത്തിയത് ഇടുക്കി: വിവാദ സിനിമ 'ദ കേരള സ്റ്റോറി'യുടെ പ്രദര്‍ശനത്തിന് പിന്നാലെ വിശദീകരണവുമായി ഇടുക്കി രൂപത. സംഭവം ചര്‍ച്ചയായതിന് പിന്നാലെയാണ് ഇടുക്കി രൂപതയുടെ വിശദീകരണം വരുന്നത്.  കേരളത്തില്‍ ഇപ്പോഴും ലൗ ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും നിരവധി കുട്ടികള്‍ പ്രണയക്കുരുക്കില്‍ അകപ്പെടുന്നതിനാലാണ് വിഷയം എടുത്തതെന്നും ഇടുക്കി രൂപതയെ പ്രതിനിധീകരിച്ച് ഫാ. ജിൻസ് കാരക്കാട്ട് പറഞ്ഞു.  ക്ലാസിലെ ഒരു വിഷയം പ്രണയം ആയിരുന്നു, ഇതുമായി ബന്ധപ്പെട്ട് സിനിമ കണ്ട് വിലയിരുത്താൻ കുട്ടികളോട് ആവശ്യപ്പെട്ടതാണ്, നിരവധി കുട്ടികൾ പ്രണയക്കുരുക്കിൽ അകപ്പെടുന്നതിനാൽ ആണ് വിഷയം എടുത്തത്, അതിനെ കുറിച്ചുള്ള ബോധവത്കരണവും നൽകിയിട്ടുണ്ട്, സിനിമയിലെ പ്രമേയം പ്രണയം ആയത് കൊണ്ടാണ് ബോധവത്ക്കരണത്തിന് ഉപയോഗിച്ചത്. വി

പ്രിയരെ പൊട്ടം പ്ലാവ് ഫ്രണ്ട്സ് ലൈബ്രറി ആർട്സ് & സ്പോർട്സ് ക്ലബ്ബ്, ഒരു പുതിയ പ്രവർത്തനത്തിലേക്ക് കടന്ന് വരുന്ന കാര്യം അഭിമാനപൂർവ്വം അറിയിക്കട്ടെ. ആദ്യ പ്രവർത്തി ഉദ്ഘാടനം ഫാദർ ബിബിൻ ആനചാരിൽ നിർവഹിക്കുന്നു.

Image
പ്രിയരെ പൊട്ടം പ്ലാവ് ഫ്രണ്ട്സ് ലൈബ്രറി ആർട്സ് & സ്പോർട്സ് ക്ലബ്ബ്, ഒരു പുതിയ പ്രവർത്തനത്തിലേക്ക് കടന്ന് വരുന്ന കാര്യം അഭിമാനപൂർവ്വം അറിയിക്കട്ടെ. ആദ്യ പ്രവർത്തി ഉദ്ഘാടനം ഫാദർ ബിബിൻ ആനചാരിൽ നിർവഹിക്കുന്നു. കാർഷിക മേഖലയും അനുബന്ധ മേഖലകളുമായി നാം നേരിടുന്ന ഒരു പ്രശ്നമാണല്ലോ ജോലിക്കാരുടെ അപര്യാപ്തയും, അതിൻ്റെ ബുദ്ധിമുട്ടുകളും, എല്ലാവർക്കും അറിയാവുന്നതാണല്ലോ ഫ്രണ്ട്സ് ക്ലബ്ബിൻ്റെ 35 ഓളം പ്രവർത്തനത്തകരുടെ കൂട്ടായ സംഘബോധത്തോടെയുള്ള പ്രവർത്തനം തന്നെയാണ് ഞങ്ങളെ , കാർഷിക മേഖലയുമായ വിഷമതകളെ പരിഹരിക്കപ്പെടുകയും കൃഷിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം എന്ന ആശയത്തോടുകൂടി പുതിയ സംരഭവത്തിന് തുടക്കം കുറിക്കണം എന്ന തീരുമാനത്തിലെത്തിയത്*... 🌴🌲കമുങ്ങ് 'കശുമാവ്, ജാതി, കുരുമുളക്, കോൺക്രീറ്റ് തൂണുകളുടെ നിർമാണം,റൂഫിംഗ് വർക്സ്, തുടങ്ങിയവ കരാർ അടിസ്ഥാനത്തിൽ ചെയ്യുന്നു. ☂️തോട്ടം വച്ച് പിടിപ്പിക്കൽ തോട്ടങ്ങളുടെ സംരക്ഷണം വിളവെടുപ്പ്. തൈകളുടെ വിപണനം. ✨തുടങ്ങിയ കാർഷിക മേഖലയുമായ ആവശ്യങ്ങൾ കള നശീകരണനം. സ്പ്രെയർ, തുടങ്ങിയവ ഫ്രണ്ട്സ് ക്ലബ്ബിൻ്റെ പ്രവർത്തകർ ചെയ്തുകൊടുക്കും 📞 Mob. 9645 18 10 2 4  

ഇ.വി ചാര്‍ജിങ് രാത്രി 12നു ശേഷമോ പകലോ ആക്കണം - കെ.എസ്.ഇ.ബി...

Image
ഇ.വി ചാര്‍ജിങ് രാത്രി 12നു ശേഷമോ പകലോ ആക്കണം - കെ.എസ്.ഇ.ബി...                                                                          വൈദ്യുത വാഹനങ്ങളുടെ എണ്ണം വൻതോതില്‍ വർധിച്ചുവരുന്ന സാഹചര്യമാണ് നിലവില്‍. വാഹനങ്ങള്‍ രാത്രി സമയത്ത് ചാർജ് ചെയ്യുന്നതുമൂലം ട്രാൻസ്ഫോർമറുകളുടെ ലോഡ് കൂടുന്നതിനും ഫ്യൂസ് പോകുന്നതിനും ഇടയാകുന്നുണ്ട്.  ഇക്കാരണത്താല്‍ ഒരു പ്രദേശമാകെ ഇരുട്ടിലാകുന്ന സാഹചര്യമുണ്ടാകുന്നു. പീക്ക് സമയത്ത് ചാർജിങ് ഒഴിവാക്കുന്നത് വാഹനബാറ്ററിയുടെ ദീർഘകാല കാര്യക്ഷമതക്കും ഗുണകരമായിരിക്കും. വൈകീട്ട് ആറു മുതല്‍ 12 വരെ അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതോപകരണങ്ങളും ഓഫ് ചെയ്തും മാറ്റിവെക്കാവുന്ന പ്രവർത്തനങ്ങള്‍ പകല്‍ സമയത്തേക്ക് പുനഃക്രമീകരിച്ചും ഓട്ടോമാറ്റിക് പമ്ബ്സെറ്റുകളുടെ പ്രവർത്തനം ഓഫ് ചെയ്തും സഹകരിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു. വൈദ്യുത വാഹന ചാർജിങ് രാത്രി 12നു ശേഷമോ പകല്‍ സമയത്തോ ക്രമീകരിക്കണമെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി വാഹനങ്ങള്‍ (ഇ.വി) ചാർജ് ചെയ്യുമ്ബോള്‍, ഒരേ നിരക്കില്‍ വലിയ തോതില്‍ വൈദ്യുതി വേണ്ടിവരുന്നു.

ജനന രജിസ്‌ട്രേഷന് മാതാപിതാക്കളുടെ മതവും പ്രത്യേകം രേഖപ്പെടുത്തണം

Image
ജനന രജിസ്‌ട്രേഷന് മാതാപിതാക്കളുടെ മതവും പ്രത്യേകം രേഖപ്പെടുത്തണം ജനന രജിസ്‌ട്രേഷന് ഇനി മുതല്‍ മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട കരട് ചട്ടം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. കുട്ടിയുടെ ജനനം രജിസ്ട്രര്‍ ചെയ്യുമ്പോള്‍ പിതാവിന്റെയും മാതാവിന്റെയും മതം പ്രത്യേകം രേഖപ്പെടുത്തുന്നതിന് ഇനി മുതല്‍ കോളങ്ങള്‍ ഉണ്ടാകും. കുട്ടിയെ ദത്തെടുക്കലിലും ഈ നിയമം ബാധകമാകും. നിയമം പ്രാബല്യത്തിൽ ആകുന്നതിന് മുന്‍പ് സംസ്ഥാന സര്‍ക്കാരുകള്‍ വിജ്ഞാപനം ചെയ്യണം. സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരവും വേണം. ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ പട്ടിക, സ്‌കൂള്‍ പ്രവേശനം, ആധാര്‍ നമ്പര്‍, വിവാഹ രജിസ്‌ട്രേഷന്‍, സര്‍ക്കാര്‍ ജോലിയിലേക്കുള്ള നിയമനം എന്നിവക്ക് ജനന സര്‍ട്ടിഫിക്കറ്റ് ഒരൊറ്റ രേഖയായി ഉപയോഗിക്കാന്‍ അനുവദിക്കുന്ന ജനന മരണ രജിസ്‌ട്രേഷന്‍ ഭേദഗതി ബില്‍ 2023 കഴിഞ്ഞ മണ്‍സൂണ്‍ സമ്മേളനത്തില്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. ──

മഴ വരുന്നു, ആശ്വാസം! നാളെ 4 ജില്ലകളിൽ മഴ, ചൊവ്വാഴ്ച എല്ലാ ജില്ലകളിലും മഴ സാധ്യത, കാലാവസ്ഥ പ്രവചനം ഇങ്ങനെ...

Image
മഴ വരുന്നു, ആശ്വാസം! നാളെ 4 ജില്ലകളിൽ മഴ, ചൊവ്വാഴ്ച എല്ലാ ജില്ലകളിലും മഴ സാധ്യത, കാലാവസ്ഥ പ്രവചനം ഇങ്ങനെ... തിരുവനന്തപുരം : വേനൽ ചൂടിന് ആശ്വാസമായി വീണ്ടും മഴയെത്തുന്നു. സംസ്ഥാനത്ത് അഞ്ച് ദിവസം വേനൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് ഒൻപത് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ നാല് ജില്ലകളിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലാണ് മഴ സാധ്യത. അതേസമയം എട്ടാം തീയതി ഒൻപത് ജില്ലകളിൽ മഴ പെയ്യുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ ലഭിക്കുക. ഒൻപതാം തീയതി കേരളത്തിലെ 14 ജില്ലകളിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. 10ന് എറണാകുളം, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ കാസർകോട് ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്. അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും

കെ.എസ്.ആർ.ടി.സി സ്റ്റോപ്പിൽ നിർത്തിയില്ലെങ്കിൽ ഡ്രൈവർക്ക് 1000 രൂപ പിഴ

Image
കെ.എസ്.ആർ.ടി.സി സ്റ്റോപ്പിൽ നിർത്തിയില്ലെങ്കിൽ ഡ്രൈവർക്ക് 1000 രൂപ പിഴ കെ.എസ്.ആർ.ടി.സി ബസുകൾ സ്റ്റോപ്പിൽ നിർത്തി ആളുകളെ കയറ്റിയില്ലെങ്കിൽ ഡ്രൈവർക്ക് ആയിരം രൂപ പിഴ ചുമത്തും. യാത്രക്കാർ ആവശ്യപ്പെട്ടിട്ട് സ്റ്റോപ്പിൽ ഇറക്കിയില്ലെങ്കിൽ അഞ്ഞൂറ് രൂപയാകും പിഴ. കുറ്റം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിക്കും. തുടർന്നും പരാതി ഉണ്ടായാൽ സ്ഥലം മാറ്റവും സസ്പെൻഷനും ഉൾപ്പെടെയുള്ള നടപടികൾ പിന്നാലെയുണ്ടാകും. നിയമലംഘനങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് പരാതിക്കൊപ്പം സമർപ്പിക്കാം. ഇതിൽ കർശന നടപടി ഉണ്ടാകും. നേരിട്ടും, ഇ-മെയിൽ, വാട്‌സാപ്പ്, കൺട്രോൾ റൂമിലെ ഫോൺ നമ്പറുകൾ എന്നിവയിൽ പരാതിപ്പെടാം. യാത്രക്കാരോട് മോശമായി പെരുമാറിയാൽ 500 രൂപയാണ് ശിക്ഷ. ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. ഡ്യൂട്ടിക്കിടയിൽ കണ്ടക്ടർ ഉറങ്ങിയാൽ 1000 രൂപയാണ് പിഴ. അംഗീകൃത സ്റ്റോപ്പുകൾ ഒഴിവാക്കി മറ്റ് റോഡുകളിലൂടെ യാത്ര തുടരുക, സർവീസ് റോഡുകൾ ഒഴിവാക്കി യാത്ര ചെയ്യുക തുടങ്ങിയ കുറ്റങ്ങൾക്കും 1000 രൂപ പിഴ ചുമത്തും. ഭയപ്പെടുത്തുന്ന വിധത്തിൽ അലക്ഷ്യമായി ബസ്സോടിക്കുക, റിസർവേഷൻ യാത്രക്കാർക്ക് കൃത്യമായ വിവരം നിഷേധിക്കുക തുടങ്ങിയ ക്രമക്കേടുകർക്ക് 500 രൂപ പിഴ

ബാഗേജുകളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ അറിയാം; യാത്രക്കാർക്കായി പുതിയ സംവിധാനവുമായി എയര്‍ഇന്ത്യ

Image
ബാഗേജുകളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ അറിയാം; യാത്രക്കാർക്കായി പുതിയ സംവിധാനവുമായി എയര്‍ഇന്ത്യ ബാഗ് ട്രാക്ക് ആന്‍ഡ് പ്രൊട്ടക്ട് സംവിധാനമൊരുക്കി എയര്‍ഇന്ത്യ എക്‌സ്പ്രസ്. ബ്ലൂ റിബണ്‍ ബാഗുമായി ചേര്‍ന്നുള്ള നൂതന സംവിധാനം ആണിത്. തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ യാത്രക്കാർക്ക് നല്‍കുകയും ബാഗേജുകൾ വൈകിയാല്‍ നഷ്ടപരിഹാരം നല്‍കുകയും ചെയ്യുന്നതാണ് ബാഗ് ട്രാക്ക് ആന്‍ഡ് പ്രൊട്ടക്ട് സംവിധാനം. എസ്എംഎസ് അല്ലെങ്കില്‍ ഇ-മെയില്‍ വഴി ആകും ബാഗേജുകളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനാകുക. എന്നാൽ വിമാനം എത്തി 96 മണിക്കൂറിനകം ബാഗേജുകള്‍ കിട്ടിയില്ലെങ്കിൽ ആഭ്യന്തര യാത്രികര്‍ക്ക് ബാഗിന്റെ എണ്ണമനുസരിച്ച് നഷ്ടപരിഹാരം കിട്ടും. 19,000 രൂപയും രാജ്യാന്തര യാത്രികര്‍ക്ക് 66,000 രൂപയും ആണ് ലഭിക്കുക. മുന്‍കൂര്‍ ആയി എയര്‍ ഇന്ത്യയുടെ മൊബൈല്‍ ആപ്പിലൂടെയോ വെബ്സൈറ്റിലൂടെയോ ഈ സേവനം ബുക്ക് ചെയ്യാം. ആഭ്യന്തര യാത്രക്കാര്‍ക്ക് 95 രൂപയും രാജ്യാന്തര യാത്രക്കാര്‍ക്ക് 330 രൂപയുമാണ് ബുക്കിങ് നിരക്ക്.

പിഞ്ചുകുഞ്ഞിനെ കഴുത്ത്‌ഞെരിച്ച് കൊന്ന് അമ്മ തൂങ്ങിമരിച്ചു

Image
പിഞ്ചുകുഞ്ഞിനെ കഴുത്ത്‌ഞെരിച്ച് കൊന്ന് അമ്മ തൂങ്ങിമരിച്ചു കാസര്‍കോട്: പിഞ്ചുകുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. കാസര്‍കോട് ജില്ലയിലെ മുളിയാര്‍ അര്‍ളടുക്ക കൊപ്പാളംകൊച്ചിയില്‍ ബിന്ദുവാണ് നാലു മാസം പ്രായമുള്ള മകള്‍ ശ്രീനന്ദയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്. ഇന്നലെ ഉച്ചയ്ക്കു 2നാണു കോപ്പാളംകൊച്ചിയിലെ വീട്ടുമുറ്റത്തെ മരത്തില്‍ ബിന്ദുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ആകെ പാളി കെ ഫോൺ; ഉദ്ഘാടനം കഴിഞ്ഞ് 10 മാസമായിട്ടും പുരോഗതിയില്ല, സൗജന്യ കണക്ഷൻ 5304 എണ്ണം മാത്രം

Image
ആകെ പാളി കെ ഫോൺ; ഉദ്ഘാടനം കഴിഞ്ഞ് 10 മാസമായിട്ടും പുരോഗതിയില്ല, സൗജന്യ കണക്ഷൻ 5304 എണ്ണം മാത്രം തിരുവനന്തപുരം: ഉദ്ഘാടനം കഴിഞ്ഞ് ഇന്നേക്ക് പത്ത് മാസം പിന്നിട്ടിട്ടും ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചതിന്‍റെ മൂന്നിലൊന്ന് സൗജന്യ കണക്ഷൻ പോലും നൽകാനാകാതെ കെ ഫോൺ. വാണിജ്യ കണക്ഷൻ അടക്കം വരുമാന വര്‍ദ്ധനവിനേര്‍പ്പെടുത്തിയ സംവിധാനങ്ങൾക്കുമില്ല പ്രതീക്ഷിച്ച വേഗം. പ്രതിദിനം 1000 കണക്ഷൻ ലക്ഷ്യമിട്ടെങ്കിലും പത്ത് മാസത്തിനിടെ നാളിതുവരെ നൽകിയത് വെറും 4102 കണക്ഷൻ മാത്രമാണ്. ഡാക് കേബിൾ വാടകയും പ്രതീക്ഷിച്ചതിന്‍റെ പകുതി മാത്രമാണ് കിട്ടുന്നത്. സംസ്ഥാനത്ത് 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ കണക്ഷനെന്നായിരുന്നു പ്രഖ്യാപനം. അത് പിന്നെ ആദ്യഘട്ടത്തിൽ 14000 എണ്ണമെന്നായി. ഒരു മണ്ഡലത്തിൽ 100 പേർ എന്ന കണക്കിൽ 140 നിയോജക മണ്ഡലങ്ങളിൽ അത് കൊടുത്ത് തീര്‍ക്കാൻ പോലും കഴിഞ്ഞ പത്ത് മാസമായി കെ ഫോണിന് കഴിഞ്ഞിട്ടില്ല.  കരാറെടുത്ത കേരളാ വിഷന്‍റെ വീഴ്ചയെന്ന് കെ ഫോണും കിട്ടിയ ലിസ്റ്റ് കെവൈസി ഒക്കുന്നത് പോലുമായിരുന്നില്ലെന്ന് കേരള വിഷനും പറയുന്നു. ഉദ്ഘാടന ദിവസം 2,105 കുടുംബങ്ങളിലേക്ക് സൗജന്യ കണക്ഷൻ കിട്ടിയെന്ന് അവകാശപ്പെട്ട കെ

12കാരിയെ പീഡിപ്പിക്കാൻ ശ്രമം; ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

Image
12കാരിയെ പീഡിപ്പിക്കാൻ ശ്രമം; ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

മാഹിയിൽ മദ്യഷാപ്പുകൾക്ക് 7 ദിവസം അവധി...

Image
മാഹിയിൽ മദ്യഷാപ്പുകൾക്ക് 7 ദിവസം അവധി... മാഹി : ഏപ്രിൽ 19ന് ഒന്നാംഘട്ട  തെരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരി മണ്ഡലത്തിൻ്റെ ഭാഗമായ മാഹിയിലെ മദ്യഷാപ്പുകൾക്ക് 17 മുതൽ 19വരെ അവധി. കാരയ്ക്കാൽ, യാനം, പുതുച്ചേരി മേഖലയിലും മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു.  രണ്ടാം ഘട്ടത്തിൽ കേരളത്തിൽ  തെരഞ്ഞെടുപ്പ് നടക്കുന്നതിൻ്റെ  ഭാഗമായി 24 മുതൽ 26വരെയും മാഹിയിൽ അവധിയാണ്. വോട്ടെണ്ണൽ ദിനമായ ജൂൺ നാലിനും മദ്യഷാപ്പുകളും  ബാറുകളും മദ്യവിൽപ്പനയുള്ള  റസ്റ്റോറൻ്റുകളും തുറക്കില്ല.

സ്ത്രീകളുടെ അക്കൗണ്ടില്‍ ഒരുലക്ഷം രൂപ; സര്‍ക്കാര്‍ ജോലിയില്‍ 50 ശതമാനം സംവരണം'; പുതിയ ജിഎസ്ടി നടപ്പാക്കും; കോണ്‍ഗ്രസ് പ്രകടനപത്രിക...

Image
സ്ത്രീകളുടെ അക്കൗണ്ടില്‍ ഒരുലക്ഷം രൂപ; സര്‍ക്കാര്‍ ജോലിയില്‍ 50 ശതമാനം സംവരണം'; പുതിയ ജിഎസ്ടി നടപ്പാക്കും; കോണ്‍ഗ്രസ് പ്രകടനപത്രിക...  ന്യഡല്‍ഹി : തൊഴില്‍, ക്ഷേമം, സമ്ബത്ത് എന്നീ മുദ്രാവാക്യങ്ങളുമായി കോണ്‍ഗ്രസിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. പത്തുവര്‍ഷം രാജ്യത്തുണ്ടായ നഷ്ടങ്ങള്‍ തിരിച്ചുപിടിക്കുമെന്ന് പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് പറയുന്നു. യുവാക്കള്‍ക്കും, സത്രീകള്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും, ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ആനുപാതികമായി അവസരങ്ങള്‍ ഒരുക്കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, പി ചിദംബരം, കെസി വേണുഗോപാല്‍ എന്നിവരാണ് പ്രകടനപത്രിക പുറത്തിറക്കിയത്. നീതിയാണ് പ്രകടനപത്രികയുടെ അടിസ്ഥാനമെന്ന് പി ചിദംബരം പറഞ്ഞു. കോണ്‍ഗ്രസ് 2019ല്‍ ഭയപ്പെട്ട കാര്യങ്ങളെല്ലാം രാജ്യത്ത് സംഭവിച്ചു. കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ പ്രത്യേകിച്ചും കഴിഞ്ഞ അഞ്ച് വര്‍ഷം രാജ്യത്തെ നശിപ്പിക്കുന്ന നിലപാടുകളാണ് ബിജെപി സര്‍ക്കാര്‍ സ്വീകിരിച്ചതെന്നും അദ്ദ

എച്ച്5എൻ1 വൈറസ് ഭീതിയിൽ ലോകം, കൊവിഡിനേക്കാൾ 100 മടങ്ങ് ഭീകരനായ പകർച്ചവ്യാധി; വിദഗ്ധരുടെ മുന്നറിയിപ്പ്...

Image
എച്ച്5എൻ1 വൈറസ് ഭീതിയിൽ ലോകം, കൊവിഡിനേക്കാൾ 100 മടങ്ങ് ഭീകരനായ പകർച്ചവ്യാധി; വിദഗ്ധരുടെ മുന്നറിയിപ്പ്... വാഷിംഗ്ടണ്‍ : യുഎസിലെ ടെക്‌സാസിലെ ഒരു ഫാം തൊഴിലാളിക്ക് അത്യധികം രോഗകാരിയായ പക്ഷിപ്പനി ബാധിച്ചതിനെ തുടർന്ന് മുന്നറിയിപ്പുമായി വിദഗ്ധര്‍. ഏപ്രിൽ ഒന്നിനാണ് യുഎസ് സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) കേസ് സ്ഥിരീകരിച്ചത്. ചത്ത ആയിരക്കണക്കിന് അന്‍റാര്‍ട്ടിക് പെൻഗ്വിനുകളെ കുറിച്ച് ശാസ്ത്രജ്ഞർ അന്വേഷണം നടത്തുന്നതിനിടെയാണ് ഒരു കർഷക തൊഴിലാളിക്ക് HPAI A(H5N1)വൈറസ് (പക്ഷി പനി) ബാധിച്ചതായി കണ്ടെത്തിയത്. ആദ്യം പശുക്കളിൽ പടരുകയും പിന്നീട് ആളിലേക്ക് പകരുകയും ചെയ്തുവെന്നാണ് വിദഗ്ധര്‍ കണ്ടെത്തിയിട്ടുള്ളത്. കണ്ണുകൾക്ക് വന്ന ചുവപ്പ് നിറം മാത്രമാണ് രോഗ ലക്ഷണം കാണിച്ചത്. രോഗി ചികിത്സയിലൂടെ സുഖം പ്രാപിച്ച് വരികയാണെന്നും അധികൃതര്‍ അറിയിച്ചു. രോഗിയെ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കി താമസിപ്പിക്കുകയും ഇൻഫ്ലുവൻസയ്ക്കുള്ള ആൻറിവൈറൽ മരുന്ന് നല്‍കുകയും ചെയ്തു.  ടെക്‌സാസിൽ മാത്രമല്ല, യുഎസിലെ മറ്റ് സംസ്ഥാനങ്ങളിലെ പശുക്കളിലും പക്ഷിപ്പനി പടർന്നിട്ടുണ്ട്. 2022 ൽ കൊളറാഡോയിലാണ് മനുഷ്യന

വരാൻ പോകുന്നത് കോവിഡിനേക്കാൾ ഭീകരമായ പകർച്ചവ്യാധി...

Image
വരാൻ പോകുന്നത് കോവിഡിനേക്കാൾ ഭീകരമായ പകർച്ചവ്യാധി... കോവിഡിനേക്കാള്‍ ഭീകരമായ പക്ഷിപ്പനി ലോകത്ത് പടർന്നുപിടിച്ചേക്കാമെന്ന മുന്നറിയിപ്പുമായി വിദഗ്ധർ. പുതുതായി അമേരിക്കയില്‍ കണ്ടെത്തിയ എച്ച്‌-5 എൻ-1 വകഭേദം കോവിഡിനേക്കാള്‍ പതിന്മടങ്ങ് ശക്തിയുണ്ടെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. രോഗം ഒരു ആഗോളവ്യാധിയായി മാറാൻ അധികം സമയമില്ലെന്നും വിദഗ്ദർ ആശങ്ക രേഖപ്പെടുത്തി. രോഗഭീഷണിയെ ഗൗരവമായി കാണുന്നുവെന്നും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് വൈറ്റ് ഹൗസും പ്രഖ്യാപിച്ചിട്ടുണ്ട്. പശുക്കളിലും പൂച്ചകളിലും കണ്ടെത്തിയ വൈറസിന്റെ വകഭേദം വളരെ പെട്ടന്ന് മനുഷ്യനിലേക്ക് വ്യാപിക്കുന്നതായി കണ്ടെത്തിയതാണ് രോഗത്തിന്റെ തീവ്രതയെക്കുറിച്ച്‌ ആശങ്കയുണ്ടാക്കുന്നത്. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് വ്യാപിക്കുന്നതിനായി വൈറസ് അതിവേഗത്തില്‍ പരിണമിക്കുകയാണെന്ന ആശങ്കയുമുണ്ട്. അമേരിക്കയിലെ ടെക്‌സാസിലെ പാല്‍ ഉല്പാദന കേന്ദ്രത്തിലെ ജോലിക്കാരന് രോഗം ബാധിച്ചതോടെയാണ് അതിവേഗം പരിണമിക്കുന്ന വൈറസിനെക്കുറിച്ച്‌ വിദഗ്ദർ അറിയുന്നത്. അമേരിക്കയില്‍ ആറ് സ്‌റ്റേറ്റുകളിലായി 12 കന്നുകാലിക്കൂട്ടങ്ങളും ടെക്‌സാസിലെ ഒരു പൂച്ചയും ഇതുവരെ വൈറസ് ബാധിച

പാനൂർ ബോംബ് സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്: സംഘത്തിൽ പത്തോളം പേർ; 2 പേർക്ക് കൂടി പരിക്കേറ്റു...

Image
പാനൂർ ബോംബ് സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്: സംഘത്തിൽ പത്തോളം പേർ; 2 പേർക്ക് കൂടി പരിക്കേറ്റു...   കണ്ണൂർ : പാനൂർ ബോംബ് സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബോംബ് നിർമാണ സംഘത്തിൽ കൂടുതൽ പേരുണ്ടായിരുന്നുവെന്ന വിവരമാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്നത്. രണ്ട് പേർക്ക് കൂടി അപകടത്തിൽ പരിക്കേറ്റു. വിനോദ്, അക്ഷയ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ വിനോദ് കോഴിക്കോട് മെഡിക്കൽ കോളേജിലും അക്ഷയ് പരിയാരം മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. അപകട സമയത്ത് സ്ഥലത്ത് പത്തോളം പേർ ഉണ്ടായിരുന്നുവെന്നാണ് നിഗമനം.  ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്.പാനൂരിൽ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം അനുഭാവി ഷെറിൻ മരിച്ചു. പരിക്കേറ്റ വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്.

ദി കേരള സ്റ്റോറി’യുടെ സംപ്രേഷണം ഇന്ന് ദൂരദര്‍ശനിൽ.

Image
വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’യുടെ സംപ്രേഷണം ഇന്ന് ദൂരദര്‍ശനിൽ. ഇന്ന് രാത്രി എട്ട് മണിക്കാണ് ചിത്രത്തിന്‍റെ സംപ്രേഷണം. ലോകത്തെ നടുക്കിയ കേരളത്തിന്‍റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയാണ് ദൂരദര്‍ശന്‍ അവരുടെ ഫെയ്സ്ബുക്ക് പേജില്‍ ചിത്രത്തെ പറ്റി കുറിച്ചിരിക്കുന്നത്. എന്നാൽ ചിത്രം ദൂരദർശനിൽ പ്രദർശിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. കേന്ദ്ര സർക്കാർ ദൂരദർശനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ആരോപണം. പ്രദർശനം പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടി തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ എൽഡിഎഫും യുഡിഎഫും.

കണ്ണൂരിൽ കെ സുധാകരനും എം വി ജയരാജനും അപരന്മാർ...

Image
കണ്ണൂരിൽ കെ സുധാകരനും എം വി ജയരാജനും അപരന്മാർ... കണ്ണൂർ : നാമ നിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ കണ്ണൂരിൽ ഇക്കുറി അപരന്മാരുടെ വിളയാട്ടമാണ്. സാധാരണ അപരന്മാരെ പോലെയല്ല, ഇക്കുറി കണ്ണൂരിലെ അപരന്മാർ. യു ഡി എഫ് - എൽ ഡി എഫ് സ്ഥാനാർഥികളുടെ പേരിലെ ഒരക്ഷരം പോലും മാറ്റമില്ലാത്തവരാണ് ഇത്തവണത്തെ അപരന്മാർ.  യു ഡി എഫ് സ്ഥാനാർഥി കെ സുധാകരന് അതേ പേരും ഇനിഷ്യലുമുള്ള രണ്ട് അപരന്മാരാണ് ഉള്ളത്. എൽ ഡി എഫ് സ്ഥാനാർഥി എം വി ജയരാജനാകട്ടെ അതേ പേരും ഇനിഷ്യലുമുള്ള ഒരു അപരനാണ് ഉള്ളത്. രണ്ട് ജയരാജന്മാരും ഒരു എം വി ജയരാജനുമാണ് ഒ‍ർജിനൽ എം വി ജയരാജന് പുറമേ പത്രിക നൽകിയിട്ടുള്ളത്. █▀▀▀▀▀▀▀▀▀▀▀▀▀▀▀▀█                     *📝ചെമ്പേരി ന്യൂസ്‌ -* █▄▄▄▄▄▄▄▄▄▄▄▄▄▄▄▄█

സമ്പന്നരില്‍ മുന്നില്‍ തരൂര്‍, രാജീവ് ചന്ദ്രശേഖറിന് 23.65 കോടി, സുരേഷ് ഗോപിക്ക് 12.66 കോടി; സ്ഥാനാര്‍ത്ഥികളുടെ ആസ്തി അറിയാം

Image
സമ്പന്നരില്‍ മുന്നില്‍ തരൂര്‍, രാജീവ് ചന്ദ്രശേഖറിന് 23.65 കോടി, സുരേഷ് ഗോപിക്ക് 12.66 കോടി; സ്ഥാനാര്‍ത്ഥികളുടെ ആസ്തി അറിയാം തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പ്രധാന സ്ഥാനാര്‍ത്ഥികളില്‍ ആസ്തികളില്‍ മുമ്പന്‍ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. തരൂരിന് ആകെ 56.06 കോടി രൂപ മൂല്യമുള്ള സ്വത്തു വകകളാണുള്ളത്. 19 ബാങ്ക് അക്കൗണ്ടുകളിലും ഓഹരിബോണ്ടുകളിലുമടക്കം 49.31 കോടി രൂപയുടെ നിക്ഷേപമുണ്ട്. 32 ലക്ഷം വിലയുള്ള 534 ഗ്രാം സ്വര്‍ണവും 22.68 ലക്ഷം വിലയുള്ള രണ്ടു കാറുകളുമുണ്ട്. 6.75 കോടി രൂപയുടെ ഭൂസ്വത്തുക്കളാണുള്ളത്. കട ബാധ്യതകളില്ല. കൈവശം 36000 രൂപ മാത്രമാണ് ഉള്ളതെന്നും നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കുന്നു. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലം പ്രകാരം ആസ്തിയില്‍ രണ്ടാം സ്ഥാനത്ത് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ ആണ്. ആകെ 23.65 കോടിയുടെ സ്വത്താണുള്ളത്. സ്ഥാവര സ്വത്തുക്കള്‍ 14.4 കോടിയുടേയും, സ്വര്‍ണം, വാഹനം തുടങ്ങി ജംഗമ സ്വത്തുക്കളായി 9.25 കോടിയുടേയും ആസ്തിയുള്ളതായി രാജീവ് ചന്ദ്രശേഖര

വടകരയില്‍ കളംനിറഞ്ഞ് അപരന്‍മാര്‍; മത്സരത്തിന് നാല് ശൈലജ, മൂന്ന് ഷാഫി

Image
വടകരയില്‍ കളംനിറഞ്ഞ് അപരന്‍മാര്‍; മത്സരത്തിന് നാല് ശൈലജ, മൂന്ന് ഷാഫി വടകര: കേരളത്തില്‍ വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വടകര. എല്‍ഡിഎഫില്‍ കെകെ ശൈലജയും യുഡിഎഫില്‍ ഷാഫി പറമ്പിലും എന്‍ഡിഎ സ്ഥാനാര്‍ഥി പ്രഫുല്‍ കൃഷ്ണനുമാണ് കളത്തില്‍. ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതോടെ ഇരുവര്‍ക്കും ഭീഷണിയായി അപരന്മാര്‍ രംഗത്തുണ്ട്. ശൈലജക്ക് മൂന്നും ഷാഫി പറമ്പിലിന് രണ്ടും അപരന്മാരാണ് മത്സര രംഗത്തുള്ളത്. കെ കെ ശൈലജക്ക് മൂന്ന് അപരന്മാരാണ് രംഗത്തുള്ളത്. അപരന്മാരില്‍ കെ കെ ശൈലജ, കെ ശൈലജ, പി ശൈലജ എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്. ഇതോടെ നാല് ശൈലജമാര്‍ മത്സര രംഗത്തുണ്ട്. ഷാഫി പറമ്പിലിന് ഭീഷണിയായി രണ്ട് അപരന്മാരാണ് രംഗത്തുള്ളത്. ടി പി ഷാഫി, ഷാഫി എന്നിവരാണ് പത്രിക നല്‍കിയ മറ്റു രണ്ടുപേര്‍. എന്‍ഡിഎ സ്ഥാനാര്‍ഥി പ്രഫുല്‍ കൃഷ്ണന് മണ്ഡലത്തില്‍ അപര ഭീഷണിയില്ല. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയ പരിധി കഴിഞ്ഞതോടെ വടകരയില്‍ ആകെ 14 സ്ഥാനാര്‍ത്ഥികളാണ് രംഗത്തുള്ളത്.

കേരളത്തിൽ 5 ജില്ലകൾ കേന്ദ്രീകരിച്ചത് സാത്താൻ സേവ; സ്പോൺസർ ചെയ്യുന്നത് ലഹരി മാഫിയ; ചടങ്ങുകൾ പരസ്യമായ ലൈംഗിക വേഴ്ച്ച: ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ.

Image
കേരളത്തിൽ 5 ജില്ലകൾ കേന്ദ്രീകരിച്ചത് സാത്താൻ സേവ; സ്പോൺസർ ചെയ്യുന്നത് ലഹരി മാഫിയ; ചടങ്ങുകൾ പരസ്യമായ ലൈംഗിക വേഴ്ച്ച: ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ. കോഴിക്കോട് :സാത്താന്‍ സേവയെന്ന വാക്ക് സിനിമകളിലും നോവലുകളിലുമല്ലാതെ മലയാളികള്‍ക്ക് സുപരിചിതമാകുന്നത് നന്ദന്‍കോട് കൂട്ടക്കൊലയോടെയാണ്. എന്നാല്‍ കേരളത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാത്താന്‍ സേവ വളരെ സജീവമാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച്‌ സാത്താന്‍ സേവ വര്‍ദ്ധിക്കുന്നുണ്ടെന്ന് നന്ദന്‍കോട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് ആ കേസിന്റെ ഒച്ചപ്പാട് അവസാനിച്ചതോടെ പിന്നീടാരും സാത്താന്‍ സേവ സംഘങ്ങള്‍ക്ക് പിന്നാലെ പോയില്ല. കോടുംക്രൂരത നിറഞ്ഞ ആഭിചാരക്രിയകള്‍ വരെ അരങ്ങേറുന്ന സാത്താന്‍ ആരാധന നമ്മുടെ സംസ്ഥാനത്ത് നടക്കുന്നുണ്ട്. പ്രധാനമായും നഗരങ്ങളില്‍ ഒറ്റപ്പെട്ടുകിടക്കുന്ന വീടുകളും ഫ്ളാറ്റുകളും കേന്ദ്രീകരിച്ച്‌ സാത്താന്‍ ആരാധന നടക്കുന്നുവെന്നാണ് വിവരം. സമൂഹത്തിലെ ഉന്നത നിലയിലുള്ളവര്‍ പലരുമാണ

മുണ്ടക്കയം ഇളംകാട് സ്വദേശിയായ പെൺകുട്ടിയെ ഹോസ്റ്റലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി...

മുണ്ടക്കയം ഇളംകാട് സ്വദേശിയായ പെൺകുട്ടിയെ ഹോസ്റ്റലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി... മുണ്ടക്കയം ഇളംകാട് സ്വദേശിയായ പെൺകുട്ടിയെ നഗരമധ്യത്തിലെ ഹോസ്റ്റലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി ജില്ലാ ആശുപത്രിയ്ക്ക് എതിർവശത്തുള്ള ഹോണസ്റ്റി ലേഡീസ് ഹോസ്റ്റലിലാണ് പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുണ്ടക്കയം വലിയപുരയ്ക്കൽ വീട്ടിൽ ശ്രുതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫെബ്രുവരിയിലായിരുന്നു ശ്രുതിയുടെ കല്യാണം. ഇന്നലെ രാത്രി മുതൽ ഭർത്താവ് പല തവണ ശ്രുതിയെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. തുടർന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെസ്റ്റ് എസ്എച്ച്ഒ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇൻക്വസ്റ്റ് നടത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.

വളയംകുണ്ട് സെൻ്റ് തോമസ് കുരിശുപള്ളിയിൽവി.തോമാശ്ലീഹായുടെ തിരുനാൾ ആഘോഷവും പുതുഞായർ ആചരണവും

Image
വളയംകുണ്ട് സെൻ്റ് തോമസ് കുരിശുപള്ളിയിൽ വി.തോമാശ്ലീഹായുടെ തിരുനാൾ ആഘോഷവും പുതുഞായർ ആചരണവും

വലിയ വീടുകൾക്കും കെട്ടിടങ്ങൾക്കും ഇനി അധികനികുതി

Image
വലിയ വീടുകൾക്കും കെട്ടിടങ്ങൾക്കും ഇനി അധികനികുതി വലിയ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഈടാക്കുന്ന ആഡംബരനികുതി ഇനി അധികനികുതി എന്ന പേരില്‍ അറിയപ്പെടും. 3,000 ചതുരശ്ര അടിക്ക് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് ഈടാക്കുന്ന നികുതിയുടെ പേരിലാണ് മാറ്റം. ഇതുസംബന്ധിച്ചു നിയമസഭ പാസാക്കിയ കേരള കെട്ടിടനികുതി ഭേദഗതി ബില്‍-2023 ഗവർണർ അംഗീകരിച്ചു സർക്കാരിന് കൈമാറി. കെട്ടിടങ്ങളുടെ നികുതിക്കൊപ്പം ഒറ്റത്തവണ നികുതി റവന്യു അധികൃതർ ഈടാക്കുന്നുണ്ട്. ഇതു കണക്കാക്കാൻ തദ്ദേശ വകുപ്പിന്‍റെ അളവ് മാത്രം മതിയെന്നും ബില്ലില്‍ നിർദ്ദേശിക്കുന്നു. തദ്ദേശ വകുപ്പ് രേഖപ്പെടുത്തിയ കെട്ടിടത്തിന്‍റെ വിസ്തീർണത്തിന്‍റെ അടിസ്ഥാനത്തില്‍ റവന്യു വകുപ്പ് ഒറ്റത്തവണ നികുതി ഈടാക്കിയാല്‍ മതി.

പെട്രോൾപമ്പ് തൊഴിലാളികൾ ആറ് മുതൽ പണിമുടക്കും

Image
പെട്രോൾപമ്പ് തൊഴിലാളികൾ ആറ് മുതൽ പണിമുടക്കും   കണ്ണൂർ:ശനിയാഴ്ച രാവിലെ ആറ് മുതൽ അനിശ്ചിത കാല പണിമുടക്ക് നടത്താൻ സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് യൂണിയനുകളിലെ ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികളുടെ സംയുക്ത യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി ലേബർ ഓഫീസർ മുമ്പാകെ നടന്ന ബോണസ് ചർച്ചയിൽ തീരുമാനം എടുക്കാൻ കഴിയാത്തതിൽ പ്രതിഷേധിച്ചാണ് സമരം. 20 ശതമാനം ബോണസും അഞ്ച് ശതമാനം എസ്ഗ്രേഷ്യയും അനുവദിക്കണം എന്നാവശ്യപ്പെട്ട് യൂണിയൻ കത്ത് നൽകിയിരുന്നു. എ ടി നിഷാത്ത് അധ്യക്ഷത വഹിച്ചു എ പ്രേമരാജൻ, കെ അശോകൻ, പി ചന്ദ്രൻ, എം വേണുഗോപാൽ, എം രാജീവൻ, കെ പി രാമചന്ദ്രൻ, പി റിജുൽദാസ് എന്നിവർ പങ്കെടുത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇന്ന് 87 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; നാളെ അവസാന തീയതി

Image
ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇന്ന് 87 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; നാളെ അവസാന തീയതി സംസ്ഥാനത്ത് വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി ഇന്ന് 87 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പല സ്ഥാനാർത്ഥികളും ഒന്നിൽ കൂടുതൽ നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചിട്ടുണ്ട്. ആകെ 152 പത്രികകൾ ഇന്ന് മാത്രം ലഭിച്ചു. മാർച്ച് 28 ന് നാമനിർദ്ദേശ പത്രികാ സമർപ്പണം തുടങ്ങിയതു മുതൽ ഇതുവരെ സംസ്ഥാനത്ത് ആകെ 143 സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചിട്ടുണ്ട്. ഇതുവരെ ആകെ ലഭിച്ചത് 234 നാമനിർദ്ദേശ പത്രികകളാണ്. ഇതുവരെ ഏറ്റവുമധികം സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചത് കൊല്ലത്തും തൃശൂരുമാണ് (11 വീതം). കാസർഗോഡും കണ്ണൂരും 10 സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. ഏറ്റവും കുറച്ച് സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് പത്തനംതിട്ടയിലാണ് (3). നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നാളെയാണ്. രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് മണി വരെ പത്രികകൾ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ഏപ്രിൽ 5 ന് നടക്കും. നാമനിർദ്ദേശ പത്രികകളുടെ മണ്ഡലം തിരിച്ചുള്ള വിവരം: തിരുവനന്തപുരം 5, ആറ്റിങ്ങൽ 7, കൊല്ലം 5, പത്തനംതിട്ട

മൂന്ന് വയസുകാരനെ മടിയിലിരുത്തി കാറോടിച്ചു; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് ആര്‍ടിഒ...

Image
മൂന്ന് വയസുകാരനെ മടിയിലിരുത്തി കാറോടിച്ചു; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് ആര്‍ടിഒ... കോഴിക്കോട് : പുറക്കാട്ടിരിയില്‍ മൂന്ന് വയസുകാരനെ മടിയിലിരുത്തി കാറോടിച്ച ആളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് ആര്‍ടിഒ. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസന്‍സ് ആണ് സസ്‌പെന്‍ഡ് ചെയ്തത്. മൂന്ന് മാസത്തേക്കാണ് ആര്‍ടിഒയുടെ നടപടി. എ.ഐ കാമറയില്‍ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അപകടകരമായ രീതിയില്‍ വാഹനമോടിച്ചെന്ന് കാട്ടിയാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തരത്തില്‍ കുഞ്ഞിനെ നിര്‍ത്തി വണ്ടിയോടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മലപ്പുറത്ത് നിന്ന് കുടുംബവുമൊത്ത് കുറ്റ്യാടിയിലേക്ക് പോകവെ കുട്ടി കരഞ്ഞപ്പോള്‍ കരച്ചിടലക്കാന്‍ മടിയിലിരുത്തിയതാണെന്നാണ് മുസ്തഫ ഇതിന് നല്‍കിയ വിശദീകരണം.

ശസ്ത്രക്രിയക്കിടെ അജ്ഞാതവസ്തു ശരീരത്തിൽ കുടുങ്ങി; കോഴിക്കോട് മെഡിക്കൽ കോളേജിന് നേരെ വീണ്ടും ആരോപണം...

Image
ശസ്ത്രക്രിയക്കിടെ അജ്ഞാതവസ്തു ശരീരത്തിൽ കുടുങ്ങി; കോഴിക്കോട് മെഡിക്കൽ കോളേജിന് നേരെ വീണ്ടും ആരോപണം... ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്കു പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജിന് നേരെ വീണ്ടും ആരോപണം. ശസ്ത്രക്രിയക്കിടെ അജ്ഞാതവസ്തു ശരീരത്തിൽ കുടുങ്ങിയതായി ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി. അത്തോളി ചീക്കിലോട് കോറോത്ത് അശോകനാ(60)ണ് ബൈപ്പാസ് ശസ്ത്രക്രിയക്കിടെ അജ്ഞാതവസ്തു ശരീരത്തിൽ കുടുങ്ങിയതിനെത്തുടർന്ന് അഞ്ചുവർഷമായി ദുരിതമനുഭവിക്കുന്നതായി മുഖ്യമന്ത്രിക്ക് പരാതിനൽകിയത്. നെഞ്ചുവേദനയെത്തുടർന്ന് 2018 ഓഗസ്റ്റിലാണ് മെഡിക്കൽ കോളേജിൽ ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ, ആശുപത്രി വിട്ടിട്ടും മുറവുണങ്ങാതെ ഇതിൽനിന്ന് രക്തവും നീരും ഒലിക്കുകയായിരുന്നു. നാലുതവണയായി വീണ്ടും മെഡിക്കൽ കോളേജിലെത്തി ഡോക്ടർമാരെ കണ്ടെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പല ഡോക്ടർമാരെയും കണ്ട് ചികിത്സ നടത്തിയെങ്കിലും മുറിവുണങ്ങിയില്ല. ഒടുവിൽ മൊടകല്ലൂർ ഉള്ള മലബാർ മെഡിക്കൽ കോളേജിലെത്തി ഡോക്ടറെ കണ്ടപ്പോഴാണ് സ്‌കാൻ ചെയ്യാൻ നിർദേശിച്ചത്. സ്‌കാനിങ്ങിൽ ഹൃദയത്തിനു താഴെയായി ബാഹ്യവസ്തു കിടക്കുന്നത് കണ്ടെത്തി

പൊങ്ങൻപാറ മോളി (59) നിര്യാതയായി

Image
നിര്യാതയായി പൊങ്ങൻപാറ മോളി (59) നിര്യാതയായി സംസ്കാരം നാളെ 04-04 2024 ചെമ്പേരി ലൂർദ്ദ് മാത ഫോറോന പള്ളി സെമിത്തേരിയിൽ. മാതപിതാക്കൾ പരേതനായ വർക്കി പൊങ്ങൻ പാറ അന്നമ്മ. സഹോദരങ്ങൾ പാപ്പച്ചൻ (തടിക്കടവ്) കുഞ്ഞൂട്ടി പ്രുലിക്കുരുംമ്പ) ബേബി പരേതനായ ജോയി സംസ്കാര ചടങ്ങുകൾ നരിയന്മാവിലുള്ള ബേബി പൊങ്ങൻ പാറയുടെ ഭവനത്തിൽ 4.30 ന് ആരംഭിക്കുന്നു.

കാത്തിരിപ്പിന്‌ അവസാനം പ്രേമലു ഒടിടിയിലേക്ക്‌_,ഏപ്രിൽ 12ന്ഹോട്ട്സ്റ്റാറിൽ സ്‌ട്രീമിങ് തുടങ്ങും

Image
കാത്തിരിപ്പിന്‌ അവസാനം പ്രേമലു ഒടിടിയിലേക്ക്‌_, ഏപ്രിൽ 12ന്ഹോട്ട്സ്റ്റാറിൽ സ്‌ട്രീമിങ് തുടങ്ങും ഈ വർഷമിറങ്ങിയ മലയാള ചിത്രങ്ങളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത ചിത്രമാണ് ഗിരീഷ് എ ഡി സംവിധാനം ചെയ്‌ത പ്രേമലു. മലയാളത്തിൽ ഫെബ്രുവരി എട്ടിന് റിലീസ് ചെയ്‌ത ചിത്രം പിന്നീട് തമിഴ്, തെലുങ്ക് എന്നീ ഭാഷയിലേക്ക് ഡബ്ബ് ചെയ്‌തും ഇറക്കിയിരുന്നു. പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രം ഏപ്രിൽ 12ന് ഹോട്ട്സ്റ്റാറിൽ സ്‌ട്രീമിങ് തുടങ്ങും. കേരളത്തിന് പുറമേ ആന്ധ്രയിലും തെലങ്കാനയിലും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഈ വര്‍ഷത്തെ രണ്ടാമത്തെ 100 കോടി ചിത്രമായി മാറിയ പ്രേമലുവിന്റെ തെലുങ്ക് ഡബ്ബും റിലീസായി. രാജമൗലിയുടെ മകന്‍ എസ് എസ് കാര്‍ത്തികേയയാണ് തെലുങ്ക് റൈറ്റ്‌സ് നേടിയത്. പല തെലുങ്ക് ചിത്രങ്ങളെയും പിന്തള്ളി പ്രേമലു തെലുങ്കിലും ഹിറ്റായി. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തില്‍ നസ്‍ലിനും മമിതയയ്‍ക്കുമൊപ്പം പ്രധാന വേഷത്തിലുണ്ടായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് അജ്‍മല്‍ സാബുവാണ്. വമ്പൻമാരെയും ഞെട്ടിച്ചാണ് പ്രേമലു ആഗോള കളക്ഷനില്‍ നേട്ടമുണ്ടാക്കിയത

കോട്ടയം സ്വദേശികളായ 3 പേരുടെ മരണത്തില്‍ ദുരൂഹത. ബ്ലാക്ക് മാജിക് ദുരന്തമെന്ന് സംശയം

Image
കോട്ടയം സ്വദേശികളായ 3 പേരുടെ മരണത്തില്‍ ദുരൂഹത. ബ്ലാക്ക് മാജിക് ദുരന്തമെന്ന് സംശയം    ▂▂▂▂▂▂▂▂▂▂▂▂▂▂▂ കോട്ടയം സ്വദേശികളായ ദമ്പതിമാരെയും തിരുവനന്തപുരത്തുനിന്ന് കാണാതായ അധ്യാപികയെയും അരുണാചൽ പ്രദേശിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. മരണത്തിന് പിന്നിൽ ദുർമന്ത്രവാദമാണെന്ന സംശയത്തിലാണ് നാട്ടുകാരും പോലീസും. മരണാനന്തര ജീവിതത്തെക്കുറിച്ച് ഇവർ ഇന്റർനെറ്റിൽ തിരഞ്ഞതായി സൂചനയുണ്ട്  ഇവരുടെ മൃതദേ​ഹങ്ങളിൽ വരഞ്ഞ രീതിയിൽ മുറിവുകളുണ്ടായിരുന്നെന്ന് മീനടം പഞ്ചായത്ത് പ്രസിഡന്റ് മോനിച്ചൻ കിഴക്കേടം പറഞ്ഞു. സുഹൃത്ത് വിളിച്ച് പറഞ്ഞതോടെയാണ് കാര്യം അറിയുന്നത്. മരിച്ച വ്യക്തിയെ അത്ര പരിചയമില്ലെങ്കിലും കുടുംബവുമായി നല്ല അടുപ്പത്തിലാണ്. ശരീരമാകെ വരഞ്ഞിരിക്കുകയാണ്. പുനർജനിയുടെ ഭാഗമായിട്ട് വരഞ്ഞതാണെന്നാണ് നിലവിൽ അറിഞ്ഞിരിക്കുന്നത്. അങ്ങിനെ രക്തം വാർന്നാണ് മരിച്ചിരിക്കുന്നത്. എത്ര ദിവസമായി മരിച്ചിട്ടെന്ന് ഒരു അറിവുമില്ലെന്നും അദ്ദേഹം പറഞ്ഞു. മരിച്ച നവീനും ഭാര്യ ദേവിയും പുനർജനിയിലെ അം​ഗങ്ങളായിരുന്നുവെന്ന് അയൽവാസി ഐപ്പും മാധ്യമങ്ങളോട് പറഞ്ഞു. പുനർജനി എന്നൊരു സംഘടനയുണ്ട്. 'അത് ഒരു സാത്താൻ

തൃശൂരിൽ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി...

Image
തൃശൂരിൽ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി... ടി ടി ഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. തൃശൂർ വെളപ്പായയിൽ ആണ് സംഭവം. പട്നാ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിലെ ടിടിഇ ഇ. കെ വിനോദാണ് കൊല്ലപ്പെട്ടത്. ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കാരണം. പ്രതിയായ അഥിതി തൊഴിലാളി പാലക്കാട് നിന്നും പിടിയിലായി.

കുടിയാന്മല പോലീസിന് ഇത് അഭിമാന മുഹൂർത്തം

Image
കുടിയാന്മല പോലീസിന് ഇത് അഭിമാന മുഹൂർത്തം കുടിയാന്മല: ഒരു മാസത്തിനുള്ളിൽ സ്വഭാവത്തിലുള്ള രണ്ട് പീഡനശ്രമക്കേസിലെ പ്രതികളെ പിടികൂടി കുടിയാന്മല പോലീസ് അന്വേഷണ മികവ് തെളിയിച്ചു. നടുവിൽ മേഖ ലയിലെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച തിന് സമാനമായ മറ്റൊരു കേസ് അതിന് മുമ്പ് വിളക്കന്നൂരിൽ നടന്നിരുന്നു. ആ സംഭവത്തിലും പ്രതിയെ തിരിച്ചറിയാൻ കഴിയുന്ന വിധത്തി ലുള്ള സൂചനകളൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ കുടിയാന്മല പോലീസ് ആ കേസ് വെല്ലുവിളിയായി ഏറ്റെടുത്ത് നടത്തിയ സമർത്ഥമായ അന്വേഷണത്തിൽ പ്രതിയെ പിടി കൂടിയിരുന്നു. അതിന് പിറകെയാണ് ഇന്നലെ ജോബി വർഗീസിനെയും പിടികൂടിയത്.

പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമം യുവാവ് അറസ്റ്റിൽ

Image

ഇനിപെന്‍ഷന്‍നല്‍കേണ്ട;റോഡില്‍കസേരയിട്ട് സമരം ചെയ്തപൊന്നമ്മ യാത്രയായി

Image
ഇനിപെന്‍ഷന്‍നല്‍കേണ്ട;റോഡില്‍കസേരയിട്ട് സമരം ചെയ്തപൊന്നമ്മ യാത്രയായി ഇടുക്കി: പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഇടുക്കിവണ്ടിപ്പെരിയാറില്‍ റോഡില്‍ കസേരയിട്ട് പ്രതിഷേധിച്ച 90കാരി പൊന്നമ്മമരിച്ചു.വാര്‍ധക്യസഹജമായഅസുഖങ്ങളെതുടര്‍ന്ന്ഞായറാഴ്ചഉച്ചയ്ക്ക് രണ്ട്മണി യോടെയായിരുന്നു അന്ത്യം. അഞ്ച്മാസമായിപെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്നാണ് മരുന്നും വീട്ടുസാധനങ്ങളും വാങ്ങാന്‍പണമില്ലാതായതോടെ പൊന്നമ്മ വ്യത്യസ്തമായ സമരം ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരിഎട്ടിനായിരുന്നു പൊന്നമ്മ സമരം ചെയ്തത്.പൊലീസെത്തിയാണ് പിന്നീട് ഇവരെ അനുനയിപ്പിച്ച് റോഡില്‍ നിന്ന് മാറ്റിയത്. മസ്റ്ററിങ്പൂര്‍ത്തായാക്കാതിരുന്നതുംആനുകൂല്യങ്ങള്‍ കിട്ടുന്നതിന് തടസമായിരുന്നു.അവശതയിലുള്ള ആളുടെ വീട്ടിലെത്തി മസ്റ്ററിങ് നടപടിപൂര്‍ത്തിയാക്കണമെന്നുംഅന്ന്ആവശ്യമുയര്‍ന്നിരുന്നു. പിന്നീട്മസ്റ്ററിംഗ്പൂര്‍ത്തിയാക്കിയെങ്കിലും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തത് പെന്‍ഷന്‍ കിട്ടാന്‍ തടസ്സമായി. പിന്നീട് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോള്‍ ഒരു മാസത്തെ പെന്‍ഷന്‍ കിട്ടി. രണ്ട് മാസത്തെ പെന്‍ഷന്‍കോണ്‍ഗ്രസും നല്‍കി. ആറ് മാസത്തെ പെന്‍ഷന്‍ കിട്ടാന്‍

കരുവന്നൂരില്‍ പാർട്ടിക്ക് അഞ്ച് രഹസ്യ അക്കൗണ്ടുകള്‍'; സി.പി.എമ്മിന് കുരുക്കുമുറുക്കി ഇ.ഡി

Image
കരുവന്നൂരില്‍ പാർട്ടിക്ക് അഞ്ച് രഹസ്യ അക്കൗണ്ടുകള്‍'; സി.പി.എമ്മിന് കുരുക്കുമുറുക്കി ഇ.ഡി ------------------------------- ------ തൃശ്ശൂര്‍: തൃശ്ശൂർ ജില്ലയിലെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സി.പി.എമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ്. ഈ രഹസ്യ അക്കൗണ്ടുകളുടെ വിവരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, തിരഞ്ഞെടുപ്പ് കമ്മീഷന്‍, ധനകാര്യ മന്ത്രാലയം എന്നിവയ്ക്ക് ഇ.ഡി കൈമാറി. തൃശ്ശൂര്‍ ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിലുള്ള പാര്‍ട്ടിയുടെ 25 അക്കൗണ്ട് വിവരങ്ങള്‍ സി.പി.എമ്മിന്റെ വാര്‍ഷിക ഓഡിറ്റ് സ്റ്റേറ്റ്‌മെന്റില്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ കത്തില്‍ ഇ.ഡി. ആരോപിച്ചിട്ടുണ്ട്. ജനുവരി 16-ന് തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിലാണ് കരുവന്നൂര്‍ സഹകരണ ബാങ്കിലെ അഞ്ച് രഹസ്യ അക്കൗണ്ടുകളെ സംബന്ധിച്ച് ഇഡി വിശദീകരിച്ചിരിക്കുന്നത്. നിയമ വിരുദ്ധമായിട്ടാണ് ഈ അക്കൗണ്ടുകള്‍ ആരംഭിച്ചതെന്നാണ് ഇ.ഡി യുടെ ആരോപണം. കേരള സഹകരണ സൊസൈറ്റിയുടെ നിയമവും ചട്ടങ്ങളും പ്രകാരം അക്കൗണ്ടുകള്‍ തുറക്കണമെങ്കില്‍, സൊസൈറ്റിയില്‍ അംഗത്വമെടുക്കണം. എന്നാല്‍ സി.പി.എം കരുവന്

പിടിച്ചാല്‍ കിട്ടാതെ പൊന്ന്; പവന് 50,880

Image
പിടിച്ചാല്‍ കിട്ടാതെ പൊന്ന്; പവന് 50,880 സ്വര്‍ണവില സര്‍വകാല റെക്കാര്‍ഡില്‍. ഇന്ന് പവന് 50880 രൂപയാണ് വില. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 85 രൂപ വര്‍ധിച്ച് 6360 ആയി. പവന് 680 രൂപയാണ് ഇന്ന് മാത്രം കൂടിയത്. സുരക്ഷിത നിക്ഷേപത്തിനായി ജനങ്ങള്‍ മഞ്ഞലോഹത്തെ കൂടുതലായി ആശ്രയിക്കുന്നതാണ് പൊന്‍ വിപണിയിലെ വിലക്കുതിപ്പിന് ഒരുകാരണം. എന്നാല്‍ ഇത് സാധാരണ നടക്കാറുള്ള വിവാഹ ആഘോഷങ്ങള്‍ക്ക് തിരിച്ചടിയാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത വിലക്കുതിപ്പാണ് സ്വർണ്ണവിപണിയിൽ കണ്ടുകൊണ്ടിരിക്കുന്നത്. സാധാരണക്കാർക്ക് തിരിച്ചടിയാകും. ഏറ്റക്കുറച്ചിലുകൾ ദൃശ്യമാകുന്ന മാർക്കറ്റിൽ ഇനി പൊന്നിന്റെ പോക്ക് എങ്ങോട്ടൊന്നു ചിന്താ സാധാരണക്കാരെ അലട്ടുന്നുണ്ട്.

മദ്യനയ അഴിമതി കേസ് ; കെജ് രിവാളിനെ ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Image
മദ്യനയ അഴിമതി കേസ് ; കെജ് രിവാളിനെ ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു ന്യൂഡല്‍ഹി | മദ്യനയ അഴിമതി കേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി റോസ് അവന്യൂ കോടതി പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജയാണ് കെജ് രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിട്ടത്. കസ്റ്റഡി കാലാവധി നീട്ടി ചോദിക്കാതെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനാണ് ഇ ഡി ആവശ്യപ്പെട്ടത്. കെജ് രിവാള്‍ അന്വേഷണവുമായി നിസഹകരണം തുടരുകയാണെന്നും ഇ ഡി വ്യക്തമാക്കി. ഫോണിന്റെ പാസ് വേര്‍ഡ് നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. ചോദ്യങ്ങള്‍ക്ക് എനിക്ക് അറിയില്ല എന്ന് മാത്രമാണ് മറുപടി നല്‍കുന്നതെന്നും ഇ ഡി കോടതിയില്‍ പറഞ്ഞു. ജയിലില്‍ തനിക്ക് മൂന്ന് പുസ്തകങ്ങള്‍ എത്തിച്ചു നല്‍കണമെന്ന് കെജ് രിവാള്‍ ആവശ്യപ്പെട്ടു. ഭഗവത് ഗീത, രാമായണം, ഹൗ പ്രൈംമിനിസ്റ്റേഴ്‌സ് ഡിസൈസ് എന്നീ പുസ്തകങ്ങളാണ് അദ്ദേഹം ആവശ്യപ്പെട്ടത്. പുസ്തകം എത്തിച്ചു നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. വീട്ടില്‍ നിന്നുള്ള ഭക്ഷണം അനുവദിക്കണമെന്നും ലോക്കറ്റ് ധരിക്കാന്‍ അനുവദിക്കണമെന്നും കെ

പാരസെറ്റാമോളും അസിത്രോമൈസിനും ഉൾപ്പെടെ 800ലധികം മരുന്നുകളുടെ വില ഇന്ന് മുതൽ കൂടും...

Image
പാരസെറ്റാമോളും അസിത്രോമൈസിനും ഉൾപ്പെടെ 800ലധികം മരുന്നുകളുടെ വില ഇന്ന് മുതൽ കൂടും...     ന്യൂഡൽഹി : പാരസെറ്റമോൾ, അസിത്രോമൈസിൻ തുടങ്ങിയ മരുന്നുകൾക്ക് ഇന്നു മുതൽ വില വർധിക്കും. മൊത്തവില സൂചിക യുടെ അടിസ്ഥാനത്തിലാണു നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപി പിഎ) മരുന്നുവില വർധിപ്പിച്ചത്. മെഡിക്കൽ സ്‌റ്റോറുകളിലും ഹോൾസെയിൽ വിതരണക്കാരു ടെ പക്കലും ‌സ്റ്റോക്കുള്ള മരുന്നുകൾ തീർന്നതിനു ശേഷമേ ഉയർന്ന വിലയിലുള്ള മരുന്നുകൾ വിതരണം ചെയ്യാവൂ. കഴി ഞ്ഞ വർഷം 12%, 2022ൽ 10% എന്നിങ്ങനെ ആയിരുന്നു വർധന. ഇത്തവണ ഗണ്യമായ വർധനയുണ്ടാകില്ലെന്നാണു വിവരം.

വാണിജ്യ പാചകവാതക സിലിണ്ടറിന് വില കുറച്ചു...

Image
വാണിജ്യ പാചകവാതക സിലിണ്ടറിന് വില കുറച്ചു... വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വിലയില്‍ മാറ്റമില്ല.

പ്രസൻ്റേഷൻ സിസ്റ്റേഴ്സ് സഭാംഗമായ സി. സിജി മാത്യു ജാർഖണ്ഡ് റാഞ്ചിയിൽ വെച്ചുണ്ടായ അപകടത്തിൽ മരിച്ച വിവരം വ്യസന സമേതം അറിയിക്കുന്നു.

Image
കേരള കോൺഗ്രസ് (എം) കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ് ബിനു മണ്ഡപത്തിൽ, പയ്യാവൂർ മണ്ഡലം പ്രസിഡൻ്റ് ജോസ് എന്നിവരുടെ സഹോദരി പ്രസൻ്റേഷൻ സിസ്റ്റേഴ്സ് സഭാംഗമായ സി. സിജി മാത്യു ജാർഖണ്ഡ് റാഞ്ചിയിൽ വെച്ചുണ്ടായ അപകടത്തിൽ മരിച്ച വിവരം വ്യസന സമേതം അറിയിക്കുന്നു. പ്രിയ സിസ്റ്ററിൻ്റെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാഗങ്ങൾക്ക് വേണ്ടിയും പരേതയുടെ ആത്മശാന്തിക്കായും പ്രാർത്ഥിക്കുന്നു, ആദരാഞ്ജലികൾ അർപ്പിക്കുന്നു.🙏🙏🙏