വീണ്ടും മലയാളത്തില്‍ ബിഗ് ബോസ് തരംഗം തുടങ്ങിയിരിക്കുകയാണ്. ടെലിവിഷന്‍ പ്രേക്ഷകര്‍ ഏറെ കാലമായി കാത്തിരുന്ന ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണാണ് ഇന്ന് മുതല്‍ സംപ്രേക്ഷണം ആരംഭിച്ചത്. ഇത്തവണയും നടന് മോഹന്‍ലാല്‍ തന്നെ അവതാരകനായിട്ടെത്തുന്ന പരിപാടിയിലെ മത്സരാര്‍ഥികള്‍ ആരൊക്കെയാണെന്ന് അറിയാന്‍ കാത്തിരിക്കുകയായിരുന്നു ഏവരും. ഒടുവില്‍ ഷോ തുടങ്ങിയതിനൊപ്പം തന്നെ മത്സരാര്‍ഥികളുടെ ലിസ്റ്റ് എത്തിയിരിക്കുകയാണ്.ബിഗ് ബോസ് വരുമെന്ന് പ്രഖ്യാപിച്ചത് മുതല്‍ പ്രെഡിക്ഷന് ലിസ്റ്റുകളില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം പേരും ഷോ യിലുണ്ട്. ഇവര്‍ക്ക് പുറമേ കോമണേഴ്സ് അടക്കം പതിനെട്ട് മത്സരാര്‍ഥികളാണ് ഇത്തവണ ബിഗ് ബോസ് ഷോ യിലേക്ക് വന്നിരിക്കുന്നത്. നാല്``` ```കിടപ്പുമുറികളടക്കം ഫോര്‍മാറ്റില്‍ തന്നെ വലിയ മാറ്റങ്ങളുമായിട്ടാണ് ഇത്തവണ ബിഗ് ബോസ് എത്തിയിരിക്കുന്നത്. മാത്രമല്ല മത്സരാര്‍ഥികളെല്ലാവരും യുവാക്കളാണെന്നുള്ള പ്രത്യേകതയും ഈ സീസണിനുണ്ട്. താരങ്ങളുടെ മുഴുവന്‍ ലിസ്റ്റ് ഇതാണ്... ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചറായി ജോലി ചെയ്യുന്ന കൊച്ചി സ്വദേശി റസ്മിന് ഭായി, ട്രാവല്‍ ഫ്രീക്കായ നിഷാന എന്നിവരാണ് ഈ സീസണിലെ കോമണര്‍ മത...
സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി
സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള എല്ലാത്തരം അതിക്രമങ്ങളും ഉടനെ തന്നെ അപരാജിത ഓൺലൈനിൽ റിപ്പോർട്ട് ചെയ്യാമെന്ന് കേരള പൊലീസ്. സൈബർ അതിക്രമങ്ങൾ അറിയിക്കാനും ഈ സംവിധാനം വിനിയോഗിക്കാമെന്നും കേരളപൊലീസ് പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റിൽ പറഞ്ഞു. വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കും. വനിതാ സെൽ പോലീസ് സൂപ്രണ്ടിന്റെ കീഴിലുള്ള സംസ്ഥാനതലസെൽ നിയമനടപടികൾ സ്വീകരിച്ച് വിവരം പരാതിക്കാരെ അറിയിക്കും. വിവരങ്ങൾ aparajitha.pol@kerala.gov.in എന്ന ഇ മെയിൽ വഴിയും 9497996992 എന്ന ഫോൺ വഴിയും അറിയിക്കാം.m
മഞ്ഞുമ്മല്‍ ബോയ്സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍... ഗുണ കേവിലെ നിരോധിത മേഖലയിലേക്ക് ഇറങ്ങിയ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. മഞ്ഞുമ്മൽ ബോയ്സ് കണ്ട ആവേശത്തിൽ ഗുണാ കേവിൽ ഇറങ്ങിയ മൂന്ന് യുവാക്കളെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. റാണിപേട്ട് സ്വദേശികളായ എസ്.വിജയ്, പി.ഭരത്, പി.രഞ്ജിത്ത്കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേര്‍ക്കും 24 വയസ്സാണ് പ്രായം. വിവരം ലഭിച്ചയുടന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഗുണാ കേവിൽ സഞ്ചാരികൾക്ക് പ്രവേശം ഉണ്ടെങ്കിലും ഒരിടം കഴിഞ്ഞാൽ നിരോധിത മേഖലയാണ്. ഇവിടേക്കാണ് മൂന്ന് യുവാക്കൾ ഇറങ്ങിയത്. മഞ്ഞുമ്മൽ ബോയ്സിന്റെ വിജയത്തിന് ശേഷം കൊടൈക്കനാലിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം ഓരോ ദിവസവും വർദ്ധിക്കുന്നതായി വനംവകുപ്പിൻ്റെ ഇൻ്റഗ്രേറ്റഡ് ഡെവലപ്മെൻ്റ് റേഞ്ച് ഓഫീസർ ആർ സെന്തിൽ പറയുന്നു. ഫെബ്രുവരിയിൽ മാത്രം ഒരു ലക്ഷത്തിലധികം വിനോദസഞ്ചാരികൾ കൊടൈക്കനാലും ഗുണ കേവും സന്ദർശിച്ചു കഴിഞ്ഞു. ഓഫ് സീസണ് ആയിട്ടുകൂടി ചിത്രം ഉണ്ടാക്കിയ സ്വാധീനത്താല്‍ നൂറുകണക്കിന് സഞ്ചരികളാണ് ഗുണ കേവ് സന...
സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്നു പറയുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇക്കാര്യത്തില്‍ സമൂഹത്തിന്റെയാകെ നവീകരണം ആവശ്യമാണ്. സമൂഹത്തിനും ഉത്തരവാദിത്തം ഉണ്ട്. നിയമവും അതിനൊപ്പം ശക്തമാകണം. അത് സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ കെ വിഭാഗം നേതാവ് നാസര്‍ഫൈസി കൂടത്തായിയുടെ പരാമര്‍ശത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. എസ് എഫ് ഐയും ഡി വൈ എഫ് ഐയും മിശ്ര വിവാഹ ബ്യൂറോ നടത്തുന്നില്ല. പരസ്പരം ഇഷ്ടപ്പെട്ടവര്‍ വിവാഹം കഴിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ്സ് ജനാധിപത്യത്തിന്റെ മാത്രമല്ല, ഭരണനിര്‍വ്വഹണത്തിന്റെ കൂടി പുതിയ മാതൃക ഉയര്‍ത്തുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെവരെ 3,00,571പേരാണ് നിവേദനങ്ങളുമായെത്തിയത്. ഇത്രയധികം നിവേദനങ്ങള്‍ അതിവേഗം പരിശോധിച്ച് നടപടിയെടുക്കുക വലിയ വെല്ലുവിളിയാണ്. എന്നാല്‍ വാഗ്ദാനം ചെയ്ത സമയത്തിനുള്ളില്‍ തന്നെ പരിഹാരങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഭിക്കുന്ന നിവേദനങ്ങളില്‍ പൊതു ആവശ...
Comments
Post a Comment