Posts

Showing posts from September, 2023

സ്കൂൾ അധ്യാപകരെ അഞ്ച് വർഷത്തിലൊരിക്കൽ സ്ഥലം മാറ്റണമെന്ന് നിയമസഭാ സമിതിയുടെ ശുപാർശ

Image
സ്കൂൾ അധ്യാപകരെ അഞ്ച് വർഷത്തിലൊരിക്കൽ സ്ഥലം മാറ്റണമെന്ന് നിയമസഭാ സമിതിയുടെ ശുപാർശ എല്ലാ സ്കൂൾ അധ്യാപകർക്കും അഞ്ച് വർഷത്തിൽ ഒരിക്കൽ സ്ഥലം മാറ്റം നടപ്പാക്കണമെന്ന് സർക്കാരിനോട് നിയമസഭാ സമിതി. കഴിവുള്ള അധ്യാപകരുടെ സേവനം എല്ലാ സ്കൂളിലും ലഭ്യമാക്കാനാണ് കെ കെ ശൈലജ അധ്യക്ഷയായ പൊതു വിദ്യാഭ്യാസ എസ്റ്റിമേറ്റ് സമിതിയുടെ ശുപാർശ. ഇപ്പോൾ ഹയർ സെക്കൻഡറി അധ്യാപകർക്ക് മാത്രമാണ് നിർബന്ധിത സ്ഥലം മാറ്റമുള്ളത്. ഹയർ സെക്കൻഡറി അധ്യാപകർക്ക് മൂന്ന് വർഷം കൂടുമ്പോൾ സ്ഥലം മാറ്റത്തിന് അപേക്ഷിക്കാം. അഞ്ച് വർഷത്തിൽ ഒരിക്കൽ സ്ഥലം മാറ്റം ഉണ്ടാവും. എൽ പി, യു പി, ഹൈസ്കൂൾ അധ്യാപകർക്ക് അഞ്ച് വർഷത്തിൽ ഒരിക്കൽ സ്ഥലം മാറ്റം നടത്തുന്നത് പരിഗണിക്കണം. അധ്യാപക തസ്തികകളിലെ പ്രശ്നങ്ങളും സമിതി പരിശോധിച്ചു. ഈ അധ്യയന വർഷം തന്നെ തസ്തിക നിർണയം നടത്തി ഇംഗ്ലീഷ് അധ്യാപകർ ഇല്ലാത്ത സ്കൂളുകളിൽ നിയമനം നടത്താനാണ് ശുപാർശ. കായിക വിദ്യാഭ്യാസത്തിനും നടപടി വേണം. കംപ്യൂട്ടർ, ഐ ടി പഠനത്തിന് സെക്കൻഡറി തലത്തിലും സ്ഥിര അധ്യാപകരെ നിയമിക്കുന്നത് പരിശോധിക്കണം. പ്ലസ്‌ വൺ സീറ്റുകളുടെ പ്രശ്നം പരിഹരിക്കാൻ ഹയർ സെക്കൻഡറി, വി എച്ച് എസ് ഇ സീറ്റുകൾക്ക് ആവ...

സൗ​ദി യുവതിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന കേസ്; വ്ലോ​ഗർ മല്ലുട്രാവലർക്കെതിരെ ലുക്കൗട്ട് സർക്കുലർ...

Image
സൗ​ദി യുവതിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന കേസ്; വ്ലോ​ഗർ മല്ലുട്രാവലർക്കെതിരെ ലുക്കൗട്ട് സർക്കുലർ... കൊച്ചി : സൗ​ദി അറേബ്യൻ യുവതിയുടെ ലൈംഗികാതിക്രമ പരാതിയില്‍ വ്‌ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷക്കീര്‍ സുബാനെതിരെ ലുക്കൗട്ട് സർക്കുലർ. പരാതിക്കു പിന്നാലെ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. പിന്നാലെയാണ് വിമാനത്താവളത്തിൽ ലുക്കൗട്ട് സർക്കുലർ നൽകിയത്.  നിലവിൽ ഇയാൾ വിദേശത്താണെന്നു പൊലീസ് പറയുന്നു. ഹാജരാകാൻ ആവശ്യപ്പെട്ടതായും പൊലീസ് വ്യക്തമാക്കി. അതിനിടെ ഷക്കീർ സുബാൻ മുൻകൂർ ജാമ്യത്തിനായി ശ്രമം നടത്തുന്നതായും റിപ്പോർട്ടുണ്ട്. 354-ാം വകുപ്പ് പ്രകാരമാണ് പൊലീസ് മല്ലു ട്രാവലര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.  29കാരിയായ സൗദി അറേബ്യന്‍ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ഷക്കിര്‍ സുബാനെതിരെ കേസ് എടുത്തത്. ഇന്റര്‍വ്യൂ ചെയ്യാന്‍ എത്തിയ സമയത്താണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പരാതിയില്‍ പറയുന്നു. സെപ്റ്റംബര്‍ പതിമൂന്നിനായിരുന്നു സംഭവം.  കൊച്ചിയില്‍ താമസിക്കുന്ന സൗദി അറേബ്യന്‍ പൗരയായ യുവതിയെ അഭിമുഖം നടത്തുന്നതിനായാണ് മല്ലു ട്രാവലര്‍ ഷക്കീര...

കാനഡയിലേക്കുള്ള യാത്രകളിൽ ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

Image
കാനഡയിലേക്കുള്ള യാത്രകളിൽ ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം... കാനഡ ചൊവ്വാഴ്ച പുറപ്പെടുവിച്ച പുതുക്കിയ യാത്രാ ഉപദേശത്തിന് തിരിച്ചടിയായി, കാനഡയിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരോടും അവിടെ യാത്ര ചെയ്യാൻ ആലോചിക്കുന്നവരോടും പ്രത്യേകിച്ച് ഇന്ത്യൻ വിദ്യാർത്ഥികളോടും “വളരുന്ന ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യയും പുതിയ യാത്രാ ഉപദേശം പുറപ്പെടുവിച്ചു. അടുത്തിടെ, ഭീഷണികൾ പ്രത്യേകിച്ചും ഇന്ത്യൻ നയതന്ത്രജ്ഞരെയും ഇന്ത്യാ വിരുദ്ധ അജണ്ടയെ എതിർക്കുന്ന ഇന്ത്യൻ സമൂഹത്തിലെ വിഭാഗങ്ങളെയും ലക്ഷ്യമിടുന്നു. അതിനാൽ, ഇത്തരം സംഭവങ്ങൾ കണ്ട കാനഡയിലെ പ്രദേശങ്ങളിലേക്കും സാധ്യതയുള്ള സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശമുണ്ട്. കാനഡയിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ഞങ്ങളുടെ ഹൈക്കമ്മീഷൻ കനേഡിയൻ അധികൃതരുമായി സമ്പർക്കം പുലർത്തുന്നത് തുടരും. കാനഡയിലെ സുരക്ഷാ അന്തരീക്ഷം മോശമായിക്കൊണ്ടിരിക്കുന്നതിനാൽ, പ്രത്യേകിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾ അതീവ ജാഗ്രത പാലിക്കാനും ജാഗ്രത പാലിക്കാനും നിർദ്ദേശി...

ഗതാഗത നിയമലംഘനം ; പിഴ അടയ്ക്കാത്തവര്‍ ഇനി കോടതി കയറി ഇറങ്ങേണ്ടിവരും*

Image
*ഗതാഗത നിയമലംഘനം ; പിഴ അടയ്ക്കാത്തവര്‍ ഇനി കോടതി കയറി ഇറങ്ങേണ്ടിവരും* ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയടയ്ക്കാത്തവര്‍ ഇനി കോടതി കയറി ഇറങ്ങേണ്ടിവരും. സംസ്ഥാനത്തെ വെര്‍ച്വല്‍ (ഓണ്‍ലൈൻ) കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന നാലര ലക്ഷം കേസുകള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് കൈമാറി. പോലീസും മോട്ടോര്‍വാഹന വകുപ്പും ചുമത്തിയ ഇ-ചെലാൻ കേസുകളാണിവ. ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചവര്‍ക്ക് ഡ്രെവിങ് ലൈസൻസ് സസ്പെൻഷൻ ഉള്‍പ്പെടെയുള്ള കടുത്തശിക്ഷ കോടതികളില്‍ നേരിടേണ്ടിവരും. ഒന്നിലേറെത്തവണ നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചവര്‍ക്ക് പിഴ ഇരട്ടിയാകും. പിഴ വാങ്ങി കേസ് തീര്‍പ്പാക്കാനുള്ള അധികാരം ഉപയോഗിച്ച്‌ സര്‍ക്കാര്‍ നല്‍കിയിരുന്ന ഇളവുകള്‍ കോടതികളില്‍നിന്ന്‌ ലഭിക്കില്ല. കേസ് നടത്തിപ്പിന് അഭിഭാഷകരെ ചുമതലപ്പെടുത്തുന്നതടക്കമുള്ള ചെലവുകള്‍ പുറമേവരും. കോടതി കേസ് തീര്‍പ്പാക്കുംവരെ കരിമ്പട്ടിക നീക്കാനോ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാനോ കഴിയില്ല. ഗതാഗത നിയമലംഘനങ്ങള്‍ തീര്‍പ്പാക്കാൻ വേണ്ടിയുള്ള വെര്‍ച്വല്‍ കോടതിയില്‍ മൂന്നുമാസത്തിനുള്ളില്‍ കേസുകള്‍ പരിഗണിക്കണമെന്നാണ് വ്യവസ്ഥ. പിഴയൊടുക്കാൻ മറ്റുപല ...

ഓണം ബമ്പർ ലോട്ടറി ടിക്കറ്റിനെച്ചൊല്ലി തർക്കം, കൊല്ലത്ത് യുവാവ് വെട്ടേറ്റ് മരിച്ചു

Image
ഓണം ബമ്പർ ലോട്ടറി ടിക്കറ്റിനെച്ചൊല്ലി തർക്കം, കൊല്ലത്ത് യുവാവ് വെട്ടേറ്റ് മരിച്ചു  ലോട്ടറി ടിക്കറ്റ് സംബന്ധിച്ചുണ്ടായ ത‌ർക്കത്തിന് പിന്നാലെ സുഹൃത്തിന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം. തേവലക്കര സ്വദേശിയായ ദേവദാസാണ്(42) മരിച്ചത്. കൃത്യം ചെയ്‌ത ഇയാളുടെ സുഹൃത്ത് അജിത്തിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവോണം ബമ്പർ ടിക്കറ്റ് ദേവദാസ് എടുത്തിരുന്നു. ഇത് അജിത്തിന്റെ പക്കൽ സൂക്ഷിക്കാനായി നൽകി. നറുക്കെടുപ്പ് സമയത്തിന് മുൻപ് ഈ ടിക്കറ്റ് തിരികെ ചോദിച്ചതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. വെട്ടേറ്റ് രക്തംവാർന്ന് ദേവദാസ് മരിച്ചു. സംഭവസമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നു എന്നാണ് പൊലീസ് നൽകുന്ന സൂചന. മരംവെട്ട് തൊഴിലാളികളാണ് ദേവദാസും അജിത്തും.

അടിച്ചു മോനെ.. ഓണം ബമ്പർ..

Image
*അടിച്ചു മോനെ.. ഓണം ബമ്പർ........*  *തിരുവോണം ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം TE 230662 ടിക്കറ്റിന്*  തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ തിരുവോണം ബമ്പര്‍ ലോട്ടറിയുടെ (Thiruvonam Bumper Lottery Result BR-93 ) ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോര്‍ക്കിഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് നടത്തിയത്. ഒന്നാം സമ്മാനമായ 25 കോടി രൂപ TE 230662 ടിക്കറ്റിന് ലഭിച്ചു.  1 കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനം ലഭിക്കും.  TH 305041 , T L 894358, TC 708749, TA 781521, T D 166207, T B 3984 15, T B 127095, TC 320948, T B 515087, T J 410906, TC 946 O82, TE 421 674, TC 2876 27, T E 2200 42, TC 151 097, TG 381795, TH 314711, TG 496751, T J 223848 എന്നീ ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം

യൂറോപ്പിൻ്റെ ഭാവി അപകടത്തിലേക്ക്: മുന്നറിയിപ്പ് നൽകി ഇറ്റാലിയൻ പ്രധാനമന്ത്രി .

Image
റോം:യൂറോപ്പിലേയ്ക്ക് എത്തിച്ചേരുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ യൂറോപ്പിന്റെ ഭാവി അപകടത്തിലാക്കുന്നുവെന്ന് ‘ ഇറ്റലിയുടെ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. മെഡിറ്ററേനിയന്‍ ദ്വീപായ ലാംപെഡൂസയില്‍ മാത്രം ആയിരക്കണക്കിന് കുടിയേറ്റക്കാരാണ് അനധികൃതമായി പ്രവേശിച്ചത്.വടക്കേ ആഫ്രിക്കയില്‍ നിന്നുള്ള കപ്പലുകളിലാണ് ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ ഈ ആഴ്ച ഇറ്റലിയുടെ തെക്കേ അറ്റത്തുള്ള ദ്വീപില്‍ വന്നിറങ്ങിയത്. യുഎന്‍ മൈഗ്രേഷന്‍ ഏജന്‍സിയുടെ കണക്കനുസരിച്ച്, തിങ്കളാഴ്ച മുതല്‍ മൂന്നു ദിവസം കൊണ്ട് , ഏകദേശം 8,500 ആളുകളാണ് ദ്വീപിലെത്തിയത്. ഇപ്പോള്‍ ലാംപെഡൂസ ദ്വീപില്‍ ആകെയുള്ള ജനസംഖ്യയെ കൂടുതല്‍ പേരാണ് മൂന്ന് ദിവസം കൊണ്ടെത്തിയത്. കടലിലൂടെ കൂടുതല്‍ ചെറു ബോട്ടുകള്‍ ഇറ്റലിയെ ലക്ഷ്യമാക്കി വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്നാണ് കുടിയേറ്റക്കാരെ സ്വീകരിക്കാനുള്ള പൊതുനയം പുലര്‍ത്തുന്ന യൂറോപ്യന്‍ യൂണിയന്‍ ,നയങ്ങളെ കുറിച്ച് പുനരവലോകനം നടത്തണമെന്ന ആവശ്യവുമായാണ് ജോര്‍ജിയ മെലോണി രംഗത്തെത്തിയത്.അനധികൃതമായി കടന്നുവരുന്ന കുടിയേറ്റക്കാരെ നേരിടേണ്ട ഉത്തരവാദിത്വം ,യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ത...