യൂറോപ്പിൻ്റെ ഭാവി അപകടത്തിലേക്ക്: മുന്നറിയിപ്പ് നൽകി ഇറ്റാലിയൻ പ്രധാനമന്ത്രി .
റോം:യൂറോപ്പിലേയ്ക്ക് എത്തിച്ചേരുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ യൂറോപ്പിന്റെ ഭാവി അപകടത്തിലാക്കുന്നുവെന്ന് ‘ ഇറ്റലിയുടെ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി.
മെഡിറ്ററേനിയന്‍ ദ്വീപായ ലാംപെഡൂസയില്‍ മാത്രം ആയിരക്കണക്കിന് കുടിയേറ്റക്കാരാണ് അനധികൃതമായി പ്രവേശിച്ചത്.വടക്കേ ആഫ്രിക്കയില്‍ നിന്നുള്ള കപ്പലുകളിലാണ് ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ ഈ ആഴ്ച ഇറ്റലിയുടെ തെക്കേ അറ്റത്തുള്ള ദ്വീപില്‍ വന്നിറങ്ങിയത്.
യുഎന്‍ മൈഗ്രേഷന്‍ ഏജന്‍സിയുടെ കണക്കനുസരിച്ച്, തിങ്കളാഴ്ച മുതല്‍ മൂന്നു ദിവസം കൊണ്ട് , ഏകദേശം 8,500 ആളുകളാണ് ദ്വീപിലെത്തിയത്. ഇപ്പോള്‍ ലാംപെഡൂസ ദ്വീപില്‍ ആകെയുള്ള ജനസംഖ്യയെ കൂടുതല്‍ പേരാണ് മൂന്ന് ദിവസം കൊണ്ടെത്തിയത്. കടലിലൂടെ കൂടുതല്‍ ചെറു ബോട്ടുകള്‍ ഇറ്റലിയെ ലക്ഷ്യമാക്കി വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതേ തുടര്‍ന്നാണ് കുടിയേറ്റക്കാരെ സ്വീകരിക്കാനുള്ള പൊതുനയം പുലര്‍ത്തുന്ന യൂറോപ്യന്‍ യൂണിയന്‍ ,നയങ്ങളെ കുറിച്ച് പുനരവലോകനം നടത്തണമെന്ന ആവശ്യവുമായാണ് ജോര്‍ജിയ മെലോണി രംഗത്തെത്തിയത്.അനധികൃതമായി കടന്നുവരുന്ന കുടിയേറ്റക്കാരെ നേരിടേണ്ട ഉത്തരവാദിത്വം ,യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഉത്തരവാദിത്ത വിഭജനത്തിലൂടെ പരിഹരിക്കേണ്ടതുണ്ടെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.
സംഭവത്തിന്റെ രൂക്ഷതയറിഞ്ഞെത്തിയ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നുമായി ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തിലും, അനിയന്ത്രിതമായ കുടിയേറ്റത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ സംഘം ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ജോര്‍ജിയ മെലോണി പറഞ്ഞു.”യൂറോപ്പ് ആഗ്രഹിക്കുന്ന മികച്ച ഭാവിയെ പോലും അപകടത്തിലാക്കും വിധമാണ് കുടിയേറ്റക്കാര്‍ എത്തുന്നതെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു.
യൂറോപ്യന്‍ യൂണിയന്‍
‘അനിയന്ത്രിതമായ കുടിയേറ്റം യൂറോപ്പിന് വെല്ലുവിളിയാണ്, അതിന് യൂറോപ്യന്‍ രാജ്യങ്ങളുടെ പൊതുവായ പ്രതികരണം ആവശ്യമാണെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു, കുടിയേറ്റക്കാരില്‍ ചിലരെ ഏറ്റെടുക്കാന്‍ യൂണിയനിലെ മറ്റ് അംഗങ്ങളോട് അവര്‍ ആഹ്വാനം ചെയ്തു.
ലാംപെഡൂസ മൈഗ്രേഷന്‍ സെന്റര്‍ നടത്തുന്ന ഇറ്റാലിയന്‍ റെഡ് ക്രോസ്, വെറും 400 പേര്‍ക്ക് താമസിക്കാനുള്ള ശേഷിയെ ഇവിടെയുള്ളുവെങ്കിലും 1,500 കുടിയേറ്റക്കാര്‍ അവിടെ തുടരുന്നുവെന്ന് വെളിപ്പെടുത്തി. വന്‍തോതിലുള്ള അനധികൃത കുടിയേറ്റക്കാരുടെ വരവില്‍ അതൃപ്തരായ നിവാസികള്‍ പ്രതിഷേധത്തിലാണ്. അനധികൃത കുടിയേറ്റക്കാര്‍ക്ക് ‘രക്ഷയൊരുക്കാനെത്തിയ ‘ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു.
സിസിലിയിലേക്കും മെയിന്‍ലാന്റിലേക്കും കടന്നുകൂടിയ കുടിയേറ്റക്കാര്‍ അവിടെയും പ്രാദേശിക റെഡ് ക്രോസിന്റെ സഹായം തേടുന്നുണ്ട്.
11 ഓപ്പറേഷനുകളിലായി ഏകദേശം 500 കുടിയേറ്റക്കാരെ രക്ഷിച്ച ജിയോ ബാരന്റ്‌സ് ബൈ ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് (എംഎസ്എഫ്) പോലുള്ള എന്‍ജിഒകള്‍ നടത്തുന്ന വലിയ കപ്പലുകള്‍ പ്രധാന ഇറ്റാലിയന്‍ തുറമുഖങ്ങളിലേക്കാണ് പോകുന്നത്.എന്നാല്‍ ഡസന്‍ കണക്കിന് ചെറുബോട്ടുകള്‍ ലാംപെഡൂസയിലേക്ക് അപകടകരമായ കടല്‍ കടക്കുന്നത് തുടരുന്നു, അവിടെ കുടിയേറ്റ മാനേജ്‌മെന്റ് സംവിധാനം തന്നെ ആകെ പ്രതിസന്ധിയിലാണ്.
.ഈ വര്‍ഷം ഇതുവരെ 127,000 കുടിയേറ്റക്കാര്‍ ഇറ്റലിയുടെ തീരത്ത് എത്തിയിട്ടുണ്ട്, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുണ്ടായതിന്റെ ഇരട്ടിയാണിത്
യുഎന്‍ മൈഗ്രേഷന്‍ ഏജന്‍സിയുടെ കണക്കനുസരിച്ച് വടക്കേ ആഫ്രിക്കയില്‍ നിന്ന് ഈ വര്‍ഷം ഇറ്റലിയിലേക്കും മാള്‍ട്ടയിലേക്കും വരുന്ന വഴിയ്ക്ക് തന്നെ രണ്ടായിരത്തിലധികം ആളുകള്‍ അപകടത്തില്‍ പെട്ട് മരണപ്പെട്ടിട്ടുണ്ട്.
അനധികൃത കുടിയേറ്റകാരുടെ പ്രവാഹം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനുള്ള നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ശ്രമിക്കുമ്പോഴും അവരുടെ ഒഴുക്ക് തുടരുകയാണ്.
Comments
Post a Comment