ഓണം ബമ്പർ ലോട്ടറി ടിക്കറ്റിനെച്ചൊല്ലി തർക്കം, കൊല്ലത്ത് യുവാവ് വെട്ടേറ്റ് മരിച്ചു

ഓണം ബമ്പർ ലോട്ടറി ടിക്കറ്റിനെച്ചൊല്ലി തർക്കം, കൊല്ലത്ത് യുവാവ് വെട്ടേറ്റ് മരിച്ചു 
ലോട്ടറി ടിക്കറ്റ് സംബന്ധിച്ചുണ്ടായ ത‌ർക്കത്തിന് പിന്നാലെ സുഹൃത്തിന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം. തേവലക്കര സ്വദേശിയായ ദേവദാസാണ്(42) മരിച്ചത്. കൃത്യം ചെയ്‌ത ഇയാളുടെ സുഹൃത്ത് അജിത്തിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.

തിരുവോണം ബമ്പർ ടിക്കറ്റ് ദേവദാസ് എടുത്തിരുന്നു. ഇത് അജിത്തിന്റെ പക്കൽ സൂക്ഷിക്കാനായി നൽകി. നറുക്കെടുപ്പ് സമയത്തിന് മുൻപ് ഈ ടിക്കറ്റ് തിരികെ ചോദിച്ചതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. വെട്ടേറ്റ് രക്തംവാർന്ന് ദേവദാസ് മരിച്ചു. സംഭവസമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നു എന്നാണ് പൊലീസ് നൽകുന്ന സൂചന. മരംവെട്ട് തൊഴിലാളികളാണ് ദേവദാസും അജിത്തും.

Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി