Posts

Showing posts from November, 2023

ഇരിട്ടിയിൽ വെച്ച് നടക്കുന്ന പേരാവൂർ മണ്ഡലം നവകേരള സദസിനോടനുബന്ധിച്ച് നാളെത്തെ (22/11/2033 ബുധനാഴ്ച) ട്രാഫിക് ക്രമികരണങ്ങൾ..എല്ലാവരും ശ്രദ്ധിക്കുമല്ലോ

Image
നവകേരള സദസ്, മട്ടന്നൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 6 മണി വരെ ഗതാഗത നിയന്ത്രണം* ♦️ ഇരിട്ടി ഭാഗത്തുനിന്നും കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട ബസ് ഒഴികെയുള്ള മറ്റെല്ലാ വാഹനങ്ങളും ഇരിക്കൂർ വഴിചാലോട് എത്തി കണ്ണൂരിലേക്കും, കണ്ണൂർ ഭാഗത്ത് നിന്നും ഇരിട്ടി ഭാഗത്തേക്ക് പോകേണ്ട ബസ് ഒഴികെയുള്ള വാഹനങ്ങൾ ചാലോട് നിന്നും ഇരിക്കൂർ വഴി ഇരിട്ടി ഭാഗത്തേക്ക് പോകേണ്ടതാണ്. ♦️ഇരിട്ടി ഭാഗത്തുനിന്നും തലശ്ശേരി ഭാഗത്തേക്ക് പോകേണ്ട ബസ് ഒഴികെയുള്ള മറ്റു വാഹനങ്ങൾ 21മൈൽ - നടുനാട് -ശിവപുരം ഉരുവച്ചാൽ വഴി തലശ്ശേരി ഭാഗത്തേക്കും തലശ്ശേരി ഭാഗത്ത് നിന്നും ഇരിട്ടി ഭാഗത്തേക്ക് പോകേണ്ട ബസ് ഒഴികെയുള്ള മറ്റു വാഹനങ്ങൾ ഉരുവച്ചാൽ ശിവപുരം - നടുവനാട് - 21th മൈൽ വഴി ഇരിട്ടി ഭാഗത്തേക്കും പോകേണ്ടതാണ്. ♦️ അഞ്ചരക്കണ്ടി ഭാഗത്ത് നിന്നും മട്ടന്നൂർ ഭാഗത്തേക്ക് വരുന്ന ബസ് ഒഴികെയുള്ള വാഹനങ്ങൾ കല്ലായി റോഡിൽ കയറി വേങ്ങാട് മണക്കായി -ഉരു വച്ചാൽ വഴി പോകേണ്ടതാണ്.. ♦️ ഇരിക്കൂർ , തളിപ്പറമ്പ്, കണ്ണൂർ ഭാഗങ്ങളിൽ നിന്നുംഎയർപോർട്ടിലേക്ക് വരുന്ന വാഹനങ്ങൾ ചാലോട് -പനയത്താം പറമ്പ് -കീഴല്ലൂർ വഴി എയർപോർട്ട് II ഗേ...

ഏരുവേശ്ശിയിൽ പട്ടികവർഗ കുടുംബങ്ങൾക്ക് ഗ്രീൻവില്ലകൾ ഒരുങ്ങുന്നു..

Image
ഏരുവേശ്ശിയിൽ പട്ടികവർഗ കുടുംബങ്ങൾക്ക് ഗ്രീൻവില്ലകൾ ഒരുങ്ങുന്നു ശ്രീകണ്ഠപുരം : ഏരുവേശ്ശി ഗ്രാമപ്പഞ്ചായത്ത് ഭൂരഹിത ഭവനരഹിത പട്ടികവർഗ കുടുംബങ്ങൾക്കായി 'ഗ്രീൻ വില്ല-അംബേദ്കർ സ്മാർട്ട് ഊര്' എന്ന പേരിൽ വീടുകൾ നിർമിക്കുന്നു. ലൈഫ് പദ്ധതിയുമായി സഹകരിച്ചാണ് വീടുകളൊരുക്കുന്നത്. പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ വലിയപറമ്പിലുള്ള 40 സെന്റ് സ്ഥലത്താണ് ഏഴ് വീടുകൾ നിർമിക്കുന്നത്. ലൈഫ് പദ്ധതിയിൽനിന്ന് മുൻഗണനാ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത കുടുംബങ്ങളാണ് ഇവിടെ താമസിക്കുക. ഏഴ് വീടുകളുടെയും 90 ശതമാനം നിർമാണം പൂർത്തിയായി. തറയിൽ ടൈലുകൾ വിരിക്കുന്ന പണികളാണ് നടക്കുന്നത്. ഇതിനുശേഷം വൈദ്യുതി കണക്‌ഷനും എടുത്ത് ഉടൻതന്നെ താക്കോൽ കൈമാറാനാണ് അധികൃതരുടെ ശ്രമം. ആറ് ലക്ഷം രൂപയിലധികം ഒരോ വീടിനും ചെലവഴിച്ചിട്ടുണ്ട്. രണ്ട് കിടപ്പുമുറികളും അടുക്കളയും ഹാളും സിറ്റൗട്ടും അടങ്ങുന്ന വീടുകളാണ് നിർമിച്ചത്. ചുറ്റുമതിലും ഗേറ്റും കുടിവെള്ള സൗകര്യവും ഒരുക്കുന്നുണ്ട്. ഗ്രീൻവില്ലയിലേക്കുള്ള റോഡ് ഇന്റർലോക്ക് ചെയ്യാനുള്ള പദ്ധതിയുടെ നടപടി ക്രമങ്ങളും പുരോഗമിക്കുന്നു. സാംസ്കാരികനിലയവും ഒരുക്കും ഗ്രീൻവില്ലകളോടൊപ്പം സാംസ്കാരികനിലയവും ഇ...

അവാർഡ് ലഭിച്ച വിവരം അറിയാതെ ടോണി യാത്രയായി,

Image
പയ്യാവൂർ:കാനഡയിലെ ഒഷാവയിൽ പ്രവർത്തിക്കുന്ന യൂത്ത് കണക്ഷൻസിലെ 2023 ലെ ബെസ്ററ് സോഷ്യൽ സർവീസ് വർക്കർ അവാർഡിന് താൻ അർഹനായ വിവരം കേൾക്കാൻ ടോണി ഷാജി മുണ്ടക്കൽ ഉണ്ടായിരുന്നില്ല. യൂത്ത് കണക്ഷൻസിൽ ഈ ബഹുമതിക്ക് അർഹനാകുന്ന ആദ്യ മലയാളി ആയിരുന്നു ടോണി എന്ന് നിറകണ്ണുകളോടെ ഡയറക്ടർ ഡേവ് ഷാപ്പൽ അറിയിച്ചു.    കാനഡയിൽ ദർഹാം കോളേജിൽ നിന്നും സോഷ്യൽ വർക്കിൽ ഗ്രാഡുവേറ്റ് ആയ ടോണി ഈ മാസം ആറാം തീയതിയാണ് മരണമടഞ്ഞത്.നവംബർ ആറാം തീയതി രാവിലെ കാനഡയിൽ ലണ്ടനിൽ ഉള്ള തന്റെ അമ്മാവൻറെ വീട്ടിലേക്ക് പോകുന്നതിനുവേണ്ടി ഗാരേജിലുള്ള തന്റെ കാറിൽ കയറിയപ്പോൾ അടഞ്ഞു കിടന്നിരുന്ന ഗാരേജിൽ രൂപം കൊണ്ട കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് ടോണി മരണപ്പെട്ടത്. ശ്രീകണ്ഠാപുരം മേരിഗിരി സീനിയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ് ടു പാസായ ടോണി ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രിപൂർത്തിയാക്കിയതിന് ശേഷം ആണ് കാനഡയ്ക്ക് പോയത്. അവിടെ സോഷ്യൽ സർവീസ് വർക്കർ ആയി ബിരുദം സ്വീകരിച്ച് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആണ് ഈ ദാരുണ സംഭവം ഉണ്ടായത്.  20 -ആം തീയതി തിങ്കളാഴ്ച രാവിലെ 12 മണിയോട് കൂടി മൃതദേഹം ചെളിമ്പറമ്പിലെ സ്വന്തം വസതിയിൽ എത്തിച്ച...