അവാർഡ് ലഭിച്ച വിവരം അറിയാതെ ടോണി യാത്രയായി,


പയ്യാവൂർ:കാനഡയിലെ ഒഷാവയിൽ പ്രവർത്തിക്കുന്ന യൂത്ത് കണക്ഷൻസിലെ 2023 ലെ ബെസ്ററ് സോഷ്യൽ സർവീസ് വർക്കർ അവാർഡിന് താൻ അർഹനായ വിവരം കേൾക്കാൻ ടോണി ഷാജി മുണ്ടക്കൽ ഉണ്ടായിരുന്നില്ല. യൂത്ത് കണക്ഷൻസിൽ ഈ ബഹുമതിക്ക് അർഹനാകുന്ന ആദ്യ മലയാളി ആയിരുന്നു ടോണി എന്ന് നിറകണ്ണുകളോടെ ഡയറക്ടർ ഡേവ് ഷാപ്പൽ അറിയിച്ചു.   

കാനഡയിൽ ദർഹാം കോളേജിൽ നിന്നും സോഷ്യൽ വർക്കിൽ ഗ്രാഡുവേറ്റ് ആയ ടോണി ഈ മാസം ആറാം തീയതിയാണ് മരണമടഞ്ഞത്.നവംബർ ആറാം തീയതി രാവിലെ കാനഡയിൽ ലണ്ടനിൽ ഉള്ള തന്റെ അമ്മാവൻറെ വീട്ടിലേക്ക് പോകുന്നതിനുവേണ്ടി ഗാരേജിലുള്ള തന്റെ കാറിൽ കയറിയപ്പോൾ അടഞ്ഞു കിടന്നിരുന്ന ഗാരേജിൽ രൂപം കൊണ്ട കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് ടോണി മരണപ്പെട്ടത്. ശ്രീകണ്ഠാപുരം മേരിഗിരി സീനിയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ് ടു പാസായ ടോണി ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രിപൂർത്തിയാക്കിയതിന് ശേഷം ആണ് കാനഡയ്ക്ക് പോയത്. അവിടെ സോഷ്യൽ സർവീസ് വർക്കർ ആയി ബിരുദം സ്വീകരിച്ച് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആണ് ഈ ദാരുണ സംഭവം ഉണ്ടായത്. 

20 -ആം തീയതി തിങ്കളാഴ്ച രാവിലെ 12 മണിയോട് കൂടി മൃതദേഹം ചെളിമ്പറമ്പിലെ സ്വന്തം വസതിയിൽ എത്തിച്ചേരും. 3 .30 - നു ചെമ്പേരി ഫൊറോനാ വികാരി റെവ. ഫാദർ ജോർജ് കാഞ്ഞിരക്കാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ മൃത സംസ്കാര ശുശ്രൂഷ ഭവനത്തിൽ ആരംഭിക്കും . തുടർന്ന് ചെമ്പേരി പള്ളി കുടുംബ കല്ലറയിൽ സംസ്കരിക്കും. 

മാതാവ് ജിൻസി ജോസ് പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറിസ്കൂൾ അധ്യാപികയും പിതാവ് ഷാജി എം എ ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിങ് കോളേജ് കായിക വിഭാഗം മേധാവിയുമാണ്.സഹോദരൻ റോണി മുണ്ടയ്ക്കൽ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഒന്നാംവർഷ വിദ്യാർഥിയും സഹോദരി റിയാ റോസ് മുണ്ടയ്ക്കൽ മേരിഗിരി സീനിയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയും ആണ്.

Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി