വൻ മുന്നറിയിപ്പ്:ഇസ്രയേല്‍ പാലസ്തീന്‍ യുദ്ധത്തില്‍ ലോകം രണ്ട് ചേരികളിലേക്ക്.
വൻ മുന്നറിയിപ്പ്:
ഇസ്രയേല്‍ പാലസ്തീന്‍ യുദ്ധത്തില്‍ ലോകം രണ്ട് ചേരികളിലേക്ക്.
🔼🔼🔼🔼🔼🔼🔼🔼
ഇസ്രയേല്‍ പാലസ്തീന്‍ യുദ്ധത്തില്‍ ലോകം രണ്ട് ചേരികളിലേക്ക്. ഹമാസ് ഭീകരര്‍ക്ക് പിന്തുണയുമായി തുര്‍ക്കി, ഇറാന്‍, ഖത്തര്‍ എന്നി രാജ്യങ്ങള്‍. അതേസമയം ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യയും ബ്രിട്ടണും നാറ്റോ സഖ്യവും. ഇസ്രയേല്‍ പാലസ്തീന്‍ യുദ്ധത്തില്‍ ലോകം രണ്ട് ചേരിയിലേക്ക് നീങ്ങുന്ന നിര്‍ണായകമായ വിവരങ്ങളാണ് പുറത്തുവരുന്നത്. ഇസ്രയിലിന്റെ ചേരിയില്‍ ആദ്യമായി പിന്തുണ പ്രഖ്യാപിച്ചത് ഇന്ത്യയാണ്.
ഇസ്രയേല്‍ പ്രധാനമന്ത്രിയെ നേരിട്ട് വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. നിങ്ങള്‍ ഒറ്റയ്ക്കല്ല ഒപ്പം ഞങ്ങള്‍ ഉണ്ട് കൂടത്തില്‍ എന്നാണ് നരേന്ദ്രമോദി അറിയിച്ചത്. അതിനൊപ്പം ഇസ്രയേലിന്റെ കൂടെ അമേരിക്ക, ബ്രിട്ടന്‍ എന്നി രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാറ്റോ സഖ്യമുണ്ട്. എന്നാല്‍ ലോകത്തിലെ 15ല്‍ അധികം രാജ്യങ്ങള്‍ പ്രഖ്യാപിച്ചതാണ് ഹമാസ് ഭീകര സംഘടനയാണെന്ന്.
എന്നാല്‍ ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് ഇറാനും ഖത്തറും രംഗത്തെത്തിയിരിക്കുകയാണ്. ഇറാന്‍ പറയുന്നത് ഇസ്രയേലിലെ പോരാളികളെ കീഴ്‌പ്പെടുത്തണം എന്നാണ്. അക്രമണം നടത്തുന്ന പാലസ്തീന്‍ പോരാളികളെ അഭിനന്ദിക്കുന്നതായി ഇറാന്‍ പ്രഖ്യാപിച്ചു.
Comments
Post a Comment