ഷീജയെ തുടര്‍ചികില്‍സയ്ക്കായി മാറ്റി; മകളോട് സംസാരിച്ചെന്ന് അമ്മ

ഷീജയെ തുടര്‍ചികില്‍സയ്ക്കായി മാറ്റി; മകളോട് സംസാരിച്ചെന്ന് അമ്മ..* .

ചെമ്പേരി : ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ പരുക്കേറ്റ കണ്ണൂര്‍ സ്വദേശിയായ നഴ്സ് ഷീജ ആനന്ദിനെ തുടര്‍ചികില്‍സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. നട്ടെല്ലിന്റെ ശസ്ത്രക്രിയക്കായാണ് ആശുപത്രി.മാറ്റിയതെന്നും സഹോദരി ഷിജി പറഞ്ഞു. നട്ടെല്ലിന്റെ ശസ്ത്രക്രിയയ്ക്കായാണ് മാറ്റിയത്.ഇന്നലെ വിഡിയോ കോളിലൂടെ സംസാരിച്ചിരുന്നുവെന്നും അപകടം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍...കുടുംബത്തിന് ലഭ്യമല്ലെന്നും ഷിജി വെളിപ്പെടുത്തി. രണ്ടുമാസത്തിന് ശേഷം ഷീജ നാട്ടിലേക്ക്..വരാനിരുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അപകടമുണ്ടായ ദിവസം രാവിലെ മകളോട്..സംസാരിച്ചിരുന്നുവെന്നും ഭയമുണ്ടെന്ന് പറഞ്ഞതായും അമ്മ സരോജിനിയും പ്രതികരിച്ചു. ...
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഷീജ താമസിക്കുന്ന സ്ഥലത്ത് ആക്രമണം ഉണ്ടായത്....

കൈകാലുകള്‍ക്കും വയറിനും പരുക്കേറ്റതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി. ഷീജയുടെ...
സുഹൃത്തുക്കളാണ് വിവരം വീട്ടുകാരെ അറിയിച്ചത്. തന്നോട് ഫോണില്‍ സംസാരിക്കുന്നതിനിടയിലാണ്...
ആക്രമണമുണ്ടായതെന്ന് ഷീജയുടെ ഭര്‍ത്താവ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു....

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും