ലോറി ഓടിക്കുന്നതിനിടെ ചെമ്പേരി സ്വദേശിയായ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു...

ചെമ്പേരി : ചെപ്പറമ്പ് തെങ്ങനാകുന്നേൽ ദീപക് (ഉണ്ണി 31) ആണ് ലോറി ഓടിക്കുന്നതിനിടയിൽ കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയസ്തംഭനം മൂലമാണ് കുഴഞ്ഞുവീണതെന്നാണ് സംശയിക്കുന്നത്.
രാവിലെ ചെങ്കല്ലൂ കയറ്റിയ ലോറിയുമായി വടകര ഭാഗത്തേക്ക് പോയി ലോഡ് ഇറക്കി തിരിച്ചു വരുന്നതിനിടെ പളളൂർ എത്തിയപ്പോൾ ഡ്രൈവിംഗ് സീറ്റിൽ കുഴഞ്ഞു വീഴുകയും ലോറി സമീപത്തെ കെട്ടിടത്തിൻ്റെ സൈഡിൽ ഇടിച്ചു നിൽക്കുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ദീപക്കിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടകര താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചയോടു കൂടി ചെപ്പറമ്പിലെ ഭവനത്തിൽ എത്തിക്കുന്നതും തുടർന്ന് 
8/10/2023 ഞായറാഴ്ച
5 മണിക്ക് ചെപ്പറമ്പ് സെന്റ് ജൂഡ് ദേവാലയ സിമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
പിതാവ്: പരേതനായ സാബു. മാതാവ്: ലിസി (തെയ്യിങ്കൽ കുടുംബാംഗവും പുറഞ്ഞാൺ) ഏക സഹോദരി നീതു. (കണിച്ചാർ).

Comments

Popular posts from this blog

ഇസ്രായേലിൽ അഗ്രികൾച്ചർ വിസയിൽ ജോലി ചെയ്തുകൊണ്ടിരുന്ന കൊല്ലം സ്വദേശി നിബിൻ Maxwell ഇന്ന് രാവിലെ ഹിസ്ബുള്ള ലബനോൺ അതിർത്തിയിൽ ഇസ്രായേലിലേക്ക് നടത്തിയ ആന്റി ടാങ്ക് മിസൈൽ ആക്രമണത്തിൽ കൊല്ലപെട്ടിരിക്കുന്നു