വിട ചൊല്ലാനോരുങ്ങി ചെമ്പേരി നാട് പൊതുദർശനം.ചെമ്പേരി 7.30 മുതൽ

നരിപ്പാറ അച്ഛന്റെ
ഭൗതികശരീരം ഇന്ന് വൈകുന്നേരം 7 മുതൽ 9 30 വരെ
ചെമ്പേരി ഫൊറോന ദേവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കും.
നാളെ രാവിലെ
പത്തുമണിക്ക്
പാലാ ചെമ്മലമറ്റം ഇടവകയിൽ സംസ്കാരം.
പയ്യാവൂർ: തലശ്ശേരി അതിരൂപതാംഗമായ ഫാ. ജോർജ് നരിപ്പാറ (84) അന്തരിച്ചു. ബുധനാഴ്ച രാവിലെ 8.15 ന് കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിൽ ആയിരുന്നു അന്ത്യം .
മൃതദേഹം രാവിലെ മുതൽ വൈകുന്നേരം ആറുമണി വരെ കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിൽ പൊ തുദർശനത്തിന് വച്ചു..
വൈകുന്നേരം ആറിന് സംസ്കാര ശുശ്രൂഷകളുടെ ആദ്യഭാഗം ആർച്ച് ബിഷപ്പ് എമിറേറ്റ്സ്
മാർ ജോർജ് ഞരളക്കാട്ടിന്റെ മുഖ്യധാരത്തിൽ കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിൽ ആരംഭിക്കും..
പിന്നീട് വൈകുന്നേരം ഏഴു മുതൽ 9 വരെ ചെമ്പേരി ലൂർദ് മാതാ ഫൊറോനാ ദേവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കും. രാത്രി പാലായിലേക്ക് കൊണ്ടുപോയ മൃതദേഹം നാളെ
രാവിലെ 7മുതൽ 9.30 വരെ ചെമ്മല മറ്റത്തുള്ള വീട്ടിൽ പൊതുദർശനത്തിന് വെച്ചശേഷം ചെമ്മല മറ്റത്തുള്ള
12 ശ്ലീഹന്മാരുടെ
ദേവാലയത്തിൽ
രാവിലെ 10 30 ന് സംസ്കരിക്കും.
കരുവഞ്ചാലിലും ചെമ്പേരിയിലും ആയി നൂറുകണക്കിന് വൈദികരും സന്യസ്ഥരും സമൂഹത്തിന്റെ വിവിധ മേഖലകളിൽഉള്ളവരും അന്തിമോപചാരം അർപ്പിച്ചു.
തലശ്ശേരി അതിരൂപ തയെ പടുത്തുയർത്തിയ ശേഷ്ഠപുരോഹിതരിൽ ഒരാളാണ് വിടപറഞ്ഞിരിക്കുന്നത്.1964 ഡിസംബർ ഒന്നിന്
ബോംബെയിൽ നടന്ന ദിവ്യകാരുണ്യ കോൺഗ്രസിൽ വച്ച്
പോൾ ആറാമൻ മാർപാപ്പയുടെ സാന്നിധ്യത്തിൽ
തലശ്ശേരി ബിഷപ്പ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. ഡിസംബർ രണ്ടിന് മുംബൈയിലെ സെന്റ് സേവിയേഴ്സ് പള്ളിയിലാണ് പ്രഥമ ദിവ്യബലി അർപ്പിച്ചത്.
പിന്നീട് ഭരണങ്ങാനത്തെ വിശുദ്ധ അൽഫോൻസാമ്മയുടെ കബറിട ചാ പ്പലിൽ വിശുദ്ധ കുർബാന അർപ്പിച്ചത് മുതൽ അൽഫോൻസാമ്മയുടെ ഒരു ഭക്തനായിരുന്നു.
1965 ൽ ചെറുപുഴ പള്ളിയിലെ അസിസ്റ്റന്റ് വികാരിയായി ആയിരുന്നു സേവനത്തിന്റെ തുടക്കം. പിന്നീട്
തിരുമേനി, കൂരാച്ചുണ്ട്, നെല്ലിക്കംപൊയിൽ,
ചെറുപുഴ,വായാട്ടുപറമ്പ്, കുടിയാന്മല, ചെമ്പേരി, മണിക്കടവ്, തോമാപുരം,
കണിച്ചാർ,
തലശ്ശേരി സെന്റ് ജോസഫ് ഭദ്രാസന ദേവാലയം, തലശ്ശേരി സെന്റ് ജോസഫ് മൈനർ സെമിനാരിയുടെ
ആദ്ധ്യാത്മിക പിതാവ് തുടങ്ങിയ മേഖലകളിൽസേവനമനുഷ്ഠിച്ചു.
അരനൂറ്റാണ്ട് കാലത്തെ വൈദിക സേവനത്തിനിടയിൽ സ്റ്റേഷൻ പള്ളികൾ അടക്കം
34 അധികം ദേവാലയങ്ങളിൽ സേവനമനുഷ്ഠിച്ചു.
. അച്ചൻ 2000 മുതൽ 2007 വരെ ചെമ്പേരി ഇടവകയുടെ വികാരിയായി സേവനമനുഷ്ഠിച്ചിരുന്ന കാലഘട്ടം നമുക്ക് ഒരിക്കലും മറക്കാൻ പറ്റില്ല. ഇടവകയുടെ ആത്മീയവും ഭൗതികവുമായ പുരോഗതിക്കുവേണ്ടി പ്രവർത്തിച്ച നല്ല ഒരു വൈദികനെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. ഇടവക ദൈവാലയം, പള്ളി മുറി, ടൗൺ കുരിശുപള്ളി, വളയംകുണ്ട് കുരിശുപള്ളി, മദർ തെരേസ ഓഡിറ്റോറിയം, യു പി സ്കൂൾ എന്നിവയെല്ലാം അച്ചന്റെ നേതൃത്വത്തിൽ നിർമിച്ചവയാണ്. സ്വന്തമായി ഒന്നും സമ്പാദിക്കാതെ സഹായത്തിനായി തന്നെ സമീപിക്കുന്ന ഏതൊരാൾക്കും അർഹമായത് കൊടുത്തിരുന്ന ഒരു വലിയ മനുഷ്യ സ്നേഹിയായിരുന്നു നരിപ്പാറയച്ചൻ. കണ്ടുമുട്ടിയവരെയെല്ലാം മറക്കാതെ പേര് സഹിതം മനസ്സിൽ സൂക്ഷിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അച്ചനോടുള്ള ആദരസൂചകമായി ഭൗതിക ശരീരം ഇന്ന് വൈകുന്നേരം 7.30 മുതൽ 9.30 വരെ നമ്മുടെ ഇടവക ദൈവാലയത്തിൽ പൊതു ദർശനത്തിനായി വയ്ക്കുന്നതാണ്. ഈ സമയം ആദരാഞ്ജലികൾ അർപ്പിച്ചു പ്രാർത്ഥിക്കുന്നതിന് നമുക്ക് ഒരുമിച്ചുചേരാം. നല്ല ഒരു ആത്മീയ ഗുരുവാണ് അച്ചന്റെ ദേഹവിയോഗത്തിലൂടെ ഓർമ്മയാകുന്നത്. ബഹു. ജോർജ് അച്ചന്റെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.

അഗതികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സ്നേഹമഴ എന്ന പദ്ധതി വഴി സേവനരംഗത്ത് ശ്രദ്ധേയനായി 
മധ്യ വിരുദ്ധ സമരം,
കാക്കടവ് പദ്ക്കെതിരെയുള്ള സമരം
തുടങ്ങിയ നിരവധി സമരമുഖങ്ങളിൽ
ശ്രദ്ധേയമായി നേതൃത്വം ആയിരുന്നു നെരിപ്പാറ അച്ചന്റേത്.

നിങ്ങൾ ചോദിച്ചതും നിങ്ങളോട് ചോദിച്ചതും,
ആത്മീയ ചിന്തകൾ,
കുട്ടികളെ ഒരു കഥ പറയാം തുടങ്ങിയ പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവാണ്.
പാലാ രൂപതയിലെ
ചെമ്മലമറ്റം ഇടവകയിൽ പരേതരായ
നരിപ്പാറ വർക്കിയുടെയും
അന്നമ്മയുടെയും
മൂത്തമകനായിരുന്നു.
സഹോദരങ്ങൾ
അബ്രഹാം(അവിര), തോമസ്, ജോസഫ്, ഏലിയാമ്മ, ലിസി, മേരിക്കുട്ടി,
 ആദരാഞ്ജലികളോടെ ചെമ്പേരി ന്യൂസ്‌ 

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി