ഇവരുടെ വിധി നാളെ അറിയിക്കും; ബന്ദികളുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്

ഇവരുടെ വിധി നാളെ അറിയിക്കും; ബന്ദികളുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്

ടെൽ അവീവ്: യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ബന്ദികളെ വധിക്കുമെന്ന മുന്നറിയിപ്പുമായി ഹമാസ്. ഇസ്രയേൽ പൗരന്മാരായ മൂന്നു ബന്ദികളുടെ വീഡിയോ പുറത്തുവിട്ടാണ് ഹമാസിന്റെ മുന്നറിയിപ്പ്. 37 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഹമാസിനെതിരായ പോരാട്ടം ഇസ്രായേൽ അവസാനിപ്പിക്കണമെന്നും ബന്ദികളുടെ മോചനത്തിനായി ഇസ്രായേൽ ശ്രമിക്കണമെന്നുമാണ് സർക്കാരിനോട് ബന്ദികൾ ആവശ്യപ്പെടുന്നത്. ഈ മുന്നുപേരുടെയും വിധി നാളെ അറിയിക്കുമെന്ന മുന്നറിയിപ്പും ഹമാസ് നൽകുന്നുണ്ട്.

നോവ അർഗമണി (26), യോസി ഷരാബി (53), ഇറ്റായി സ്വിർസ്‌കി (38) എന്നിവരെയാണ് വീഡിയോയിൽ കാണുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 37 സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോ എന്നാണ് ചിത്രീകരിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇവരുടെ വിധി ഞങ്ങൾ നിങ്ങളെ നാളെ അറിയിക്കുമെന്നും ഹമാസ് ഭീകരർ ഈ വീഡിയോയിലൂടെ പറയുന്നുണ്ട്. അതേസമയം ബന്ദികളാക്കപ്പെട്ട ചിലരുമായുള്ള ബന്ധം നഷ്ടമായെന്നും, ഇവർ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും ഹമാസ് പറയുന്നുണ്ട്.

ഈ വിഷയത്തിൽ ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ തങ്ങൾ നടത്തിയ ആക്രമണത്തിൽ ബന്ദികൾ കൊല്ലപ്പെട്ടിരിക്കാമെന്ന ഹമാസിന്റെ വാദം ഇസ്രായേൽ തള്ളി. ബന്ദികൾക്കുള്ള അപകടസാദ്ധ്യതയെ കുറിച്ച് പൂർണബോധവാന്മാരാണെന്നും, മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. 240ഓളം പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. ഇതിൽ പകുതിയോളം പേരെ നവംബറിൽ വിട്ടയച്ചിരുന്നു. നിലവിൽ 132 പേർ ഗാസയിൽ ഹമാസിന്റെ പിടിയിലുണ്ടെന്നാണ് വിവരം.

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും