ഇല്ലിക്കൽകല്ല് സന്ദർശിച്ച് മടങ്ങവേ ബ്രേക്ക് നഷ്ടപ്പെട്ട് ബൈക്ക് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം

ഇല്ലിക്കൽകല്ല് സന്ദർശിച്ച് മടങ്ങവേ ബ്രേക്ക് നഷ്ടപ്പെട്ട് ബൈക്ക് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം


കോട്ടയം: ബൈക്ക് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. എറണാകുളം അരയങ്കാവ് സ്വദേശി ആന്റണി റോഷന്‍(24) ആണ് മരിച്ചത്. ഇല്ലിക്കൽകല്ല് സന്ദർശിച്ച് മടങ്ങവേ ബ്രേക്ക് നഷ്ടപ്പെട്ടാണ് ബൈക്ക് മറിഞ്ഞത്. കൂടെയുണ്ടായിരുന്ന മരട് സ്വദേശി ആൽബിനെ (23) പരുക്കുകളോടെ പാലാ മാര്‍ സ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചയ്‌ക്ക് ഒരുമണിയോടെ സഫാ മസ്ജിദിന് സമീപത്ത് തോട്ടിലേയ്ക്ക് മറിഞ്ഞായിരുന്നു അപകടം. എറണാകുളത്ത് നിന്നും സുഹൃത്തുക്കളുടെ ഏഴംഗസംഘമാണ് നാല് ബൈക്കുകളിലായി ഇല്ലിക്കൽ കല്ലിലെത്തിയത്. ഇവർ തിരികെ മടങ്ങുന്നതിനിടെ മേലെടുക്കത്ത് വച്ചാണ് ബൈക്കിന്റെ ബ്രേക്ക് നഷ്ടപ്പെട്ടത്.

Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി