ലേണേഴ്‌സ് പരീക്ഷയില്‍ സമഗ്ര മാറ്റങ്ങളുമായി ഗതാഗത വകുപ്പ്

ലൈസന്‍സ് ലഭിക്കാനുള്ള ലേണേഴ്‌സ് പരീക്ഷയില്‍ സമഗ്ര മാറ്റങ്ങളുമായി ഗതാഗത വകുപ്പ്. നേരത്തെ 20 ചോദ്യങ്ങളില്‍ 12 എണ്ണത്തിന് ശരി ഉത്തരം എഴുതിയാല്‍ ലേണിങ് പരീക്ഷ പാസാകുമായിരുന്നു. ചോദ്യങ്ങളുടെ എണ്ണം 20ല്‍ നിന്ന് 30ലേക്ക് ഉയര്‍ത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു.

30 ചോദ്യങ്ങളില്‍ 25 എണ്ണത്തിനും ശരിയുത്തരം എഴുതിയാല്‍ മാത്രമേ ഇനി ലേണേഴ്‌സ് പരീക്ഷ പാസ്സാകുകയുള്ളു. ഒരു ആര്‍ടി ഓഫീസില്‍ നിന്ന് ഒരു ദിവസം 20 ലൈസന്‍സിൽ അധികം അനുവദിക്കരുതെന്നും തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും.

സ്ത്രീകളോട് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുന്നു എന്ന പരാതിയെത്തുടര്‍ന്ന് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളില്‍ ക്യാമറ വയ്ക്കാനും തീരുമാനമായിട്ടുണ്ട്.

പ്രായോഗിക പരീക്ഷയില്‍ എച്ച് മാത്രമെടുത്തിട്ട് കാര്യമില്ല. വണ്ടി റിവേഴ്‌സ് എടുക്കണം. പാര്‍ക്ക് ചെയ്യണം, റിവേഴ്‌സ് എടുത്ത് പാര്‍ക്ക് ചെയ്ത് കാണിക്കണം. പലര്‍ക്കും ലൈസന്‍സുണ്ട്. പക്ഷേ ജീവിതത്തില്‍ ഓടിക്കാന്‍ അറിയില്ല- മന്ത്രി വ്യക്തമാക്കി.

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും