കെഎസ്ഇബിയിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നു; ശമ്പളം നൽകാനും പെൻഷൻ നൽകാനും കടം എടുക്കേണ്ട സ്ഥിതിയാണെന്ന് അധികൃതർ
കെഎസ്ഇബിയിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നു; ശമ്പളം നൽകാനും പെൻഷൻ നൽകാനും കടം എടുക്കേണ്ട സ്ഥിതിയാണെന്ന് അധികൃതർ
തിരുവനന്തപുരം: സാമ്പത്തിക ഞെരുക്കത്തെ തുടർന്ന് കെഎസ്ഇബിയിലും കർശന നിയന്ത്രണങ്ങൾ. ഇതുവരെ പ്രവർത്തനങ്ങൾ തുടങ്ങാത്ത എല്ലാ പദ്ധതികളും മാറ്റിവയ്ക്കാനും ചിലത് ചുരുക്കാനുമാണ് കെഎസ്ഇബി സിഎംഡിയുടെ നിർദ്ദേശം. ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാൻ വയ്പ എടുക്കേണ്ട സ്ഥിതിയാണുള്ളതെന്നും കെഎസ്ഇബി വ്യക്തമാക്കി.
നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളിൽ മാർച്ച് 31 ന് മുമ്പായി കമ്മീഷൻ ചെയ്യുന്നവക്ക് മാത്രം പണം അനുവദിക്കും. 2024-2025 തുടങ്ങേണ്ട പദ്ധതികൾ ചുരുക്കും.ചെലവ് ചുരുക്കൽ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. നിലവിൽ തുടങ്ങാത്ത ഒരു പദ്ധതിയും ഇനി തുടങ്ങേണ്ടതില്ല എന്ന കർശന നിർദേശം നൽകിയിട്ടുണ്ട്.
ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ റദ്ദാക്കിയത് വഴി പുറത്തുനിന്ന് ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങേണ്ടി വന്ന് എന്നതാണ് പ്രധാന കാരണങ്ങളിലൊന്ന്. മൺസൂൺ കുറഞ്ഞതും പ്രതിസന്ധിയായി. സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ കെഎസ്ഇബിക്ക് വലിയ കുടിശിക വരുത്തിയിട്ടുണ്ട്, ഇത് തിരിച്ചുകിട്ടിയിട്ടില്ലെന്നും സിഎംഡി ചൂണ്ടിക്കാട്ടുന്നു.
Comments
Post a Comment