2024 ലെ ഏറ്റവും പവർഫുൾ പാസ്പ്പോർട്ടുകൾ ഏതൊക്കെ ? ഇന്ത്യയുടെ സ്ഥാനമറിയാം

2024 ലെ ഏറ്റവും പവർഫുൾ പാസ്പ്പോർട്ടുകൾ ഏതൊക്കെ ? ഇന്ത്യയുടെ സ്ഥാനമറിയാം
ഇന്ത്യയുടെ അയൽരാജ്യങ്ങളായ മാലിദ്വീപ് (58), ചൈന (62), ഭൂട്ടാൻ (87), മ്യാൻമർ (92), ശ്രീലങ്ക (96), ബംഗ്ലാദേശ് (97), നേപ്പാൾ (98) എന്നീ റാങ്കുകളോടെയാണ് സൂചികയിൽ ഇടം പിടിച്ചിരിക്കുന്നത്
ലോകത്തിലെ ഏറ്റവും യാത്രാ സൗഹൃദമായ പാസ്‌പോർട്ടുകളുടെ റാങ്ക് നൽകുന്ന ഹെൻലി പാസ്‌പോർട്ട് സൂചിക തങ്ങളുടെ 2024 ലെ പട്ടിക പുറത്തിറക്കി. യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്പെയിൻ എന്നിവയും ഏഷ്യയിൽ നിന്നും ജപ്പാനും സിംഗപ്പൂരുമാണ് ഒന്നാം സ്ഥാനം പങ്കിടുന്നത്. പാകിസ്ഥാൻ (101), ഇറാഖ് (102), സിറിയ (103), അഫ്ഗാനിസ്ഥാൻ (104) എന്നീ രാജ്യങ്ങളാണ് ഈ സൂചികയിൽ താഴ്ന്ന റാങ്കിലുള്ളത്.
ഇന്ത്യയുടെ അയൽരാജ്യങ്ങളായ മാലിദ്വീപ് (#58), ചൈന (#62), ഭൂട്ടാൻ (#87), മ്യാൻമർ (#92), ശ്രീലങ്ക (#96), ബംഗ്ലാദേശ് (#97), നേപ്പാൾ (# 98).എന്നിങ്ങനെയാണ് സൂചികയിൽ ഇടം പിടിച്ചിരിക്കുന്നത്. അതേസമയം, മുൻവർഷത്തെ 80-ാം റാങ്കിൽ തന്നെ ഇന്ത്യ പിടിച്ചുനിൽക്കാൻ ഇന്ത്യക്ക് സാധിച്ചു. ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ളവർക്ക് 62 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനമുണ്ട്.

ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് 2024-ലെ ഹെൻലി പാസ്‌പോർട്ട് സൂചിക ഈ ആഴ്‌ച്ചയാണ് പുറത്തിറങ്ങിയത്. മുൻകൂർ വിസയില്ലാതെ ഒാരോ രാജ്യങ്ങളിലെ പൗരൻമാർക്കും സന്ദർശിക്കാവുന്ന വിദേശ രാജ്യങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് നിശ്ചയിക്കുന്നത്. ഇതല്ലെങ്കിൽ വിസ ഓൺ അറൈവൽ, സന്ദർശക പെർമിറ്റ് അല്ലെങ്കിൽ ഒരു രാജ്യത്ത് പ്രവേശിക്കുമ്പോൾ ഇലക്ട്രോണിക് ട്രാവൽ അതോറിറ്റി (ETA) ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (IATA) നൽകിയ ഡാറ്റയുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്. ഈ വിവരങ്ങളുടെ അടിസ്താനത്തിൽ ഒരു 'വിസ-ഫ്രീ സ്കോർ' നൽകുന്നു.

ഉദാഹരണത്തിന് ഒന്നാം സ്ഥാനത്തുള്ള രാജ്യങ്ങളുടെ പാസ്‌പോർട്ടുകൾ കൈവശമുള്ളവർക്ക് 194 വിസ രഹിത രാജ്യ ങ്ങളിലേക്കാണ് പ്രവേശനമുള്ളത്. എന്നാൽ 104-എന്ന റാങ്കോടെ അവസാന സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാൻ പാസ്‌പോർട്ട് 2ഉപയോഗിച്ച് ആകെ 28ര രാജ്യങ്ങളിലേക്ക് മാത്രമേ വിസ-ഫ്രീ ആക്‌സസ് ഉണ്ടാവുകയുള്ളൂ. ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം, ഫിൻലൻഡ്, സ്വീഡൻ, ദക്ഷിണ കൊറിയ എന്നിവർ രണ്ടാം റാങ്ക് പങ്കിട്ടപ്പോൾ ഓസ്ട്രിയ, ഡെൻമാർക്ക്, അയർലൻഡ്, നെതർലൻഡ്സ് എന്നിവ മൂന്നാം സ്ഥാനത്താണ്.

കാനഡ, ഹംഗറി എന്നിവയ്‌ക്കൊപ്പം യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏഴാം സ്ഥാനത്താണുള്ളത്. ബെൽജിയം, ലക്സംബർഗ്, നോർവേ, പോർച്ചുഗൽ എന്നിവയുമായി പങ്കിട്ട യുണൈറ്റഡ് കിംഗ്ഡം പാസ്‌പോർട്ടിന് നാലാം സ്ഥാനമാണ് പട്ടികയിൽ നൽകിയിരിക്കുന്നത്. മിഡിൽ ഈസ്റ്റിൽ നിന്നും റാങ്ക് 11 ലുള്ള യു എ ഇ ആണ് മികച്ച പൊസിഷനിലുള്ളത്.

ലോകത്തിലെ ഏറ്റവും ശക്തമായ 10 പാസ്‌പോർട്ടുകളുടെ പട്ടിക കാണാം

1.ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്പെയിൻ (സ്കോർ: 194)

2.ഫിൻലാൻഡ്, ദക്ഷിണ കൊറിയ, സ്വീഡൻ (സ്കോർ: 193)

3.ഓസ്ട്രിയ, ഡെൻമാർക്ക്, അയർലൻഡ്, നെതർലാൻഡ്സ് (സ്കോർ: 192)

4.ബെൽജിയം, ലക്സംബർഗ്, നോർവേ, പോർച്ചുഗൽ, യുണൈറ്റഡ് കിംഗ്ഡം (സ്കോർ: 191)

5.ഗ്രീസ്, മാൾട്ട, സ്വിറ്റ്സർലൻഡ് (സ്കോർ: 190)

6.ഓസ്‌ട്രേലിയ, ചെക്കിയ, ന്യൂസിലാൻഡ്, പോളണ്ട് (സ്‌കോർ: 189)

7.കാനഡ, ഹംഗറി, യുണൈറ്റഡ് സ്റ്റേറ്റ്സ് (സ്കോർ: 188)

8.എസ്തോണിയ, ലിത്വാനിയ (സ്കോർ: 187)

9.ലാത്വിയ, സ്ലൊവാക്യ, സ്ലോവേനിയ (സ്കോർ: 186)

10.ഐസ്‌ലാൻഡ് (സ്‌കോർ: 1)185



ലോകത്തിലെ ഏറ്റവും ശക്തി കുറഞ്ഞ 10 പാസ്‌പോർട്ടുകൾ:

1.ഇറാൻ, ലെബനൻ, നൈജീരിയ, സുഡാൻ (സ്കോർ: 45)

2.എറിത്രിയ, ശ്രീലങ്ക (സ്‌കോർ: 43)

3.ബംഗ്ലാദേശ്, ഉത്തര കൊറിയ (സ്കോർ: 42)

4.ലിബിയ, നേപ്പാൾ, പലസ്തീൻ പ്രദേശം (സ്കോർ: 40)

5.സൊമാലിയ (സ്‌കോർ: 36)

6.യെമൻ (സ്കോർ: 35)

7.പാകിസ്ഥാൻ ((സ്‌കോർ: 34)

8.ഇറാഖ് (സ്‌കോർ: 31)

9.സിറിയ (സ്കോർ: 29)

10.അഫ്ഗാനിസ്ഥാൻ (സ്കോർ: 28)

ലണ്ടൻ ആസ്ഥാനമായുള്ള ആഗോള പൗരത്വ, താമസ ഉപദേശക സ്ഥാപനമായ ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് ഒരുക്കുന്ന വാർഷിക പട്ടികയാണ് ഹെൻലി പാസ്‌പോർട്ട് സൂചിക. ഇത് "ലോകത്തിലെ എല്ലാ പാസ്പോർട്ടുകളുടെയും യഥാർത്ഥ റാങ്കിംഗ്" ആണെന്ന് അവകാശപ്പെടുന്നു. സൂചികയിൽ 227 ലക്ഷ്യസ്ഥാനങ്ങളും 99 പാസ്‌പോർട്ടുകളും ഉൾപ്പെടുന്നു.

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി