പി.സി ജോർജ് ബിജെപിയിൽ; കേരള ജനപക്ഷം പാർട്ടി ബിജെപിയിൽ ലയിച്ചു

പി.സി ജോർജ് ബിജെപിയിൽ; കേരള ജനപക്ഷം പാർട്ടി ബിജെപിയിൽ ലയിച്ചു

പി സി ജോര്‍ജും ജനപക്ഷവും ബിജെപിയില്‍; ഇത്തവണ അഞ്ചു സീറ്റ് നേടുമെന്ന് പ്രഖ്യാപനം


ന്യൂഡല്‍ഹി: ജനപക്ഷം പാര്‍ട്ടിയും പി സി ജോര്‍ജും ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹി ബിജെപി ആസ്ഥാനത്തു വെച്ചാണ് പിസി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും അംഗത്വം സ്വീകരിച്ചത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി അഞ്ചു സീറ്റ് നേടുമെന്ന് പിസി ജോര്‍ജ് പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്തംഗവും പി സി ജോര്‍ജിന്റെ മകനുമായ അഡ്വ. ഷോണ്‍ ജോര്‍ജും, ജനപക്ഷം പാര്‍ട്ടി സെക്രട്ടറി ജോര്‍ജ് ജോസഫും ബിജെപി ദേശീയ നേതാക്കളില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍, ഒപ്പം കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കര്‍, അനില്‍ ആന്റണി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. വൈകിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരുമായി പി സി ജോര്‍ജ് കൂടിക്കാഴ്ച നടത്തും.
ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായിരുന്ന പി സി ജോര്‍ജ് കഴിഞ്ഞ ദിവസമാണ് ബിജെപിയിലേക്കുള്ള പ്രവേശനത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പിന്തുണ നല്‍കുന്നതാണ് ശരിയെന്നായിരുന്നു പി സി ജോര്‍ജിന്റെ പ്രഖ്യാപനം. താനടക്കമുള്ള ജനപക്ഷം അംഗങ്ങള്‍ ബിജെപിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത്. അംഗത്വമെടുത്ത് ഔദ്യോഗിക ബിജെപി അംഗമാകാന്‍ തന്നെയാണ് എല്ലാ ജനപക്ഷം അംഗങ്ങളും താല്‍പ്പര്യപ്പെടുന്നതെന്നും പി സി ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ബിജെപി ആവശ്യപ്പെട്ടാല്‍ മാത്രം മത്സരിക്കും. പാര്‍ട്ടിയില്‍ ചേര്‍ന്നുകഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നതിനാല്‍ നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമായിരിക്കും നീക്കങ്ങളെന്നാണ് പി സി ജോര്‍ജ് പറയുന്നത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റ് ബിജെപി നേടുമെന്നതില്‍ യാതൊരു സംശയവുമില്ലെന്ന് പി സി ജോര്‍ജ് പറഞ്ഞു.

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി