ബജറ്റ് ടൂറിസത്തിൽഒന്നാമതായി കണ്ണൂർ ഡിപ്പോ

ബജറ്റ് ടൂറിസത്തിൽ
ഒന്നാമതായി കണ്ണൂർ ഡിപ്പോ


കണ്ണൂർ : കെ.എസ്‌.ആർ.ടി.സി ബജറ്റ് ടൂറിസം പദ്ധതിയിൽ ഒന്നാമതായി കണ്ണൂർ ഡിപ്പോ. പദ്ധതിയിലൂടെ വിനോദ യാത്ര നടത്തിയാണ് ആദ്യത്തെ 15 ഡിപ്പോകളിൽ കണ്ണൂർ ഒന്നാമതായത്.

എല്ലാ മാസവും ശരാശരി 15 ലക്ഷത്തിന് മുകളിലാണ് ബജറ്റ് ടൂറിസം പദ്ധതിയിലൂടെയുള്ള കണ്ണൂർ ഡിപ്പോയുടെ വരുമാനം. കഴിഞ്ഞ ഡിസംബറിൽ മാത്രം 18.5 ലക്ഷം രൂപ ലഭിച്ചു.

പദ്ധതിയുടെ ഭാഗമായി ഗവി, വാഗമൺ, മൂന്നാർ എന്നിവിടങ്ങളിലേക്ക് ദ്വിദിന യാത്രയും വയനാട്, റാണിപുരം, പൈതൽമല എന്നിവിടങ്ങളിലേക്ക്‌ ഏകദിന യാത്രയുമാണ് പ്രധാനമായും നടത്തുന്നത്. ജനുവരിയിൽ 75 ശതമാനത്തോളം ബുക്കിങ്‌ പൂർത്തിയായി.

വാഗമൺ-മൂന്നാറിലേക്കുള്ള വിനോദ യാത്ര 19-ന് രാത്രി ഏഴിന് പുറപ്പെട്ട് 22-ന് രാവിലെ ആറിന് തരിച്ചെത്തും. 26-ന് മൂന്നാർ, കാന്തല്ലൂർ എന്നിവിടങ്ങളിൽ സന്ദർശിച്ച്‌ 29-ന് തിരിച്ചെത്തും. ബുക്കിങ്ങിനായി 9496131288, 8089463675 എന്ന നമ്പറുകളിൽ വിളിക്കാം.

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി