അപേക്ഷ ഫോറം ഇനി മലയാളത്തില്‍...
അപേക്ഷ ഫോറം ഇനി മലയാളത്തില്‍...
പൊതുജനങ്ങള്‍ക്ക് സർക്കാർ ഓഫീസുകളില്‍ നല്‍കുന്ന അപേക്ഷ ഫോറങ്ങള്‍ ഇനി മുതല്‍ മലയാളത്തില്‍. ഔദ്യോഗിക ഭാഷ ജില്ലാതല ഏകോപന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഓഫീസ് സീലുകള്‍ മലയാളത്തിലാക്കി ഉപയോഗിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. അതിഥി തൊഴിലാളികളെ പരിഗണിച്ച് അപേക്ഷ ഫോറങ്ങള്‍ രണ്ട് ഭാഷയില്‍ അച്ചടിക്കാവുന്നതാണെന്നും ഔദ്യോഗിക ഭാഷവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വി.ആര്‍ കൃഷ്ണകുമാര്‍ നിര്‍ദ്ദേശിച്ചു
_വകുപ്പുകളുടെ ഭരണ റിപ്പോര്‍ട്ടുകള്‍ നിര്‍ബന്ധമായി മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാക്കണം. ഭാഷ ശൈലി ഏകീകരിക്കാന്‍ സര്‍ക്കാര്‍ മലയാള ലിപി പരിഷ്‌കരണം നടത്തിയിട്ടുണ്ട്. ഏകീകരിച്ച ലിപിയുടെ പ്രയോഗം കമ്പ്യൂട്ടറുകളില്‍ സാധ്യമാക്കുന്നതിന് പുതുതായി 10 മലയാളം ഫോണ്ടുകള്‍ക്കും രൂപം നല്‍കി. നിലവില്‍ ഭൂരിഭാഗം ഓഫീസുകളിലും ഫയലുകള്‍ നൂറുശതമാനം മലയാളത്തിലാണ് കൈകാര്യം ചെയ്യുന്നത്. ഔദ്യോഗിക ഭാഷ ഉപയോഗത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് യോഗം വിലയിരുത്തി. കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ ഭാഷാമാറ്റ പുരോഗതി, വകുപ്പുതല യോഗങ്ങള്‍, മലയാള ദിനാഘോഷം, ഭരണഭാഷ വാരാഘോഷം എന്നിവ അവലോകനം ചെയ്തു.
Comments
Post a Comment