*സാംസങ്ങിനെ പിന്തള്ളി ലോകത്തെ ഒന്നാം നമ്പർ സ്‌മാർട്ട്‌ഫോൺ വിൽപനക്കാരായി മാറിയിരിക്കുകയാണ് ആപ്പിൾ.
*സാംസങ്ങിനെ പിന്തള്ളി ലോകത്തെ ഒന്നാം നമ്പർ സ്‌മാർട്ട്‌ഫോൺ വിൽപനക്കാരായി മാറിയിരിക്കുകയാണ് ആപ്പിൾ. 2010ന് ശേഷം ആദ്യമായാണ് ആപ്പിൾ സ്മാർട്ട്ഫോൺ വിൽപനയിൽ കൊറിയൻ ടെക് ഭീമനെ പിന്തള്ളുന്നത്. എക്കാലത്തെയും ഉയർന്ന വിപണി വിഹിതം നേടിയ ആപ്പിൾ വ്യവസായത്തിൽ ഒന്നാം സ്ഥാനം പിടിക്കുകയും ചെയ്തതോടെയാണ് ഈ അധികാര മാറ്റം. മാർക്കറ്റിൽ സാംസങ്ങിന്റെ 12 വർഷത്തെ ഭരണത്തിനാണ് അന്ത്യം കുറിച്ചത്*
*ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷന്റെ (ഐഡിസി) കണക്കനുസരിച്ച്, 2023 ൽ ആഗോള സ്മാർട്ട്‌ഫോൺ വിപണി ചില വെല്ലുവിളികൾ നേരിട്ടു, മുൻവർഷത്തെ അപേക്ഷിച്ച് ഫോൺ കയറ്റുമതിയിൽ 3.2 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. എന്നിരുന്നാലും, വർഷത്തിന്റെ രണ്ടാം പകുതിയിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയിരുന്നു, നാലാം പാദത്തിൽ മുൻ പ്രവചനങ്ങളേക്കാൾ 8.5 ശതമാനം വളർച്ച നേടി.*
*ഐ.ഡി.സിയുടെ കണക്കനുസരിച്ച്, 2023 ൽ ആപ്പിൾ 234.6 ദശലക്ഷം സ്‌മാർട്ട്‌ഫോണുകൾ കയറ്റുമതി ചെയ്തു, സാംസങ് 226.6 ദശലക്ഷം സ്മാർട്ട്ഫോണുകളാണ് കയറ്റുമതി ചെയ്തത്. 145.9 ദശലക്ഷം സ്‌മാർട്ട്‌ഫോൺ കയറ്റുമതിയുമായി ഷവോമി മൂന്നാം സ്ഥാനത്താണ്.*
*ഐഫോണുകളുടെ ഏറ്റവും വലിയ വിപണിയായ ചൈനയിൽ നിന്നുള്ള വർദ്ധിച്ച നിയന്ത്രണ വെല്ലുവിളികളും ഹ്വാവേയിൽ നിന്ന് നേരിടുന്ന മത്സരവുമെല്ലാം മറികടന്നാണ് ആപ്പിൾ 2023-ലെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായി മാറിയിരിക്കുന്നത്. മാർക്കറ്റിനെ മൊത്തമായി ഇടിവ് ബാധിച്ചിട്ടും, ആപ്പിൾ വർഷം മുഴുവനും നല്ല വളർച്ചയുടെ പാതയിലായിരുന്നു, പിന്നാലെ ആദ്യമായി ഒന്നാം സ്ഥാനം നേടുകയും ചെയ്തു.*
*മാർക്കറ്റിൽ പ്രീമിയം ഉപകരണങ്ങൾക്കുള്ള വൻ ഡിമാന്റാണ് ആപ്പിളിന്റെ തുടർച്ചയായ വിജയത്തിന് പിന്നിൽ. ഇപ്പോൾ വിപണിയുടെ 20%-ലധികം പ്രതിനിധീകരിക്കുന്നത് പ്രീമിയം വിഭാഗമാണ്. ട്രേഡ്-ഇൻ ഓഫറുകളും പലിശ രഹിത ഫിനാൻസ് സേവനങ്ങളും കാരണം, ആളുകൾ പ്രീമിയം ഉത്പന്നങ്ങൾ വാങ്ങാൻ മുന്നോട്ടുവരുന്നുണ്ട്.*
Comments
Post a Comment