പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. ചെമ്പേരി നിര്‍മ്മല എച്ച്.എസ്.എസ്സില്‍ നാലു വിദ്യാർത്ഥികൾ സസ്പെൻഷനിൽ

ചെമ്പേരി: ചെമ്പേരി നിര്‍മ്മല ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സഹപാഠികളുടെ ക്രൂരമര്‍ദ്ദനം.
നാഭിക്ക് ചവിട്ടേറ്റ് ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.
ചവിട്ടേറ്റ കുട്ടിയെ പിതാവ് ചെമ്പേരി വിമലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഗുരുതരമായതിനാലാണ് പ്രാഥമിക ചികില്‍സക്ക് ശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
അതാനും നാളുകളായി സ്‌ക്കൂളില്‍ ഗുണ്ടാ സംഘങ്ങള്‍ അഴിഞ്ഞാടുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.

പലതവണ ടൗണില്‍ വെച്ചും വിദ്യാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്.

പരിക്കേറ്റ കുട്ടിയുടെ പിതാവ് കുടിയാന്‍മല പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Comments

Popular posts from this blog

ഇസ്രായേലിൽ അഗ്രികൾച്ചർ വിസയിൽ ജോലി ചെയ്തുകൊണ്ടിരുന്ന കൊല്ലം സ്വദേശി നിബിൻ Maxwell ഇന്ന് രാവിലെ ഹിസ്ബുള്ള ലബനോൺ അതിർത്തിയിൽ ഇസ്രായേലിലേക്ക് നടത്തിയ ആന്റി ടാങ്ക് മിസൈൽ ആക്രമണത്തിൽ കൊല്ലപെട്ടിരിക്കുന്നു