ഫ്രീക്കൻമാരുടെ അഭ്യാസം റോഡിൽ വേണ്ട; കഴിവ് പ്രകടിപ്പിക്കാൻ പ്രത്യേക സൗകര്യം നൽകും': മന്ത്രി കെ ബി ഗണേഷ് കുമാർ

ഫ്രീക്കൻമാരുടെ അഭ്യാസം റോഡിൽ വേണ്ട; കഴിവ് പ്രകടിപ്പിക്കാൻ പ്രത്യേക സൗകര്യം നൽകും': മന്ത്രി കെ ബി ഗണേഷ് കുമാർ



കൊല്ലം: ഫ്രീക്കന്മാരുടെ അഭ്യാസം റോഡിൽ വേണ്ടെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. അവർക്ക് കഴിവ് പ്രകടിപ്പിക്കാൻ റോഡ് അല്ലാതെ ഒരു സ്ഥലം കണ്ടെത്തിയാൽ അതിനുള്ള നിയമാനുമതി നൽകാമെന്ന് മന്ത്രി വ്യക്തമാക്കി. ഫ്രീക്കൻമാർ ചെയ്യുന്ന ബൈക്ക് സ്റ്റണ്ടിങ് പോലെയുള്ള അഭ്യാസങ്ങളൊക്കെ കഴിവ് തന്നെയായിരിക്കാം പക്ഷെ അത് റോഡിൽ വേണ്ട. സ്ഥലം കണ്ടുപിടിച്ച് അറിയിച്ചാൽ തക്കതായ ഇൻഷുറൻസും കാര്യങ്ങളും ഉണ്ടെങ്കിൽ അനുമതി നൽകും. എന്നാൽ റോഡിൽ അഭ്യാസം പാടില്ല. ഓരോ ജീവനും പ്രാധാന്യം നൽകുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയാണ് ഗണേഷ് കുമാർ ഇക്കാര്യം അറിയിച്ചത്

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും