അമ്മക്കൊപ്പം ഓട്ടോയിൽ പോകവേ 7 വയസുകാരൻ തല പുറത്തേക്കിട്ടു, ഇലക്ട്രിക് പോസ്റ്റിലിടിച്ച് ദാരുണാന്ത്യം

തിരുവനന്തപുരം: ഓടികൊണ്ട് ഇരുന്ന ഓട്ടോറിക്ഷയിൽ നിന്ന് തല പുറത്തേക്ക് ഇട്ട ഏഴ് വയസുകാരന് ദാരുണാന്ത്യം. തല ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് കുട്ടി മരിച്ചത്.
തിരുവനന്തപുരം വെഞ്ഞാറമൂട് തേമ്പാംമൂട് തലേക്കുന്നിൽ വൈഷ്ണവത്തിൽ ദീപുവിന്റെയും ശാന്തികൃഷ്ണയുടെയും മകൻ വൈഷ്ണവ് ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10 മണിയോടെ മൂന്നാനക്കുഴിക്കു സമീപം ആണ് അപകടം നടന്നത്
വൈഷ്ണവും മാതാവ് ശാന്തികൃഷ്ണയും ബന്ധുവീട്ടിലേക്ക് ഓട്ടോയിൽ പോകുമ്പോഴായിരുന്നു അപകടം. ഓട്ടോ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ വൈഷ്ണവ് തലപുറത്തിടുകയായിരുന്നു. ഇതോടെ കുട്ടിയുടെ തല റോഡ് സൈഡിലുണ്ടായിരുന്ന ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു. അപകടം സംഭവിച്ച ഉടൻ കുട്ടിയെ വെഞ്ഞാറമൂടുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന്മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വൈകീട്ട് ആറുമണിയോടെ മരിച്ചു. വേറ്റിനാട് എം.ജി.എം. സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയാണ് വൈഷ്ണവ്. ദീപു ശാന്തികൃഷ്ണ ദമ്പതികളുടെ ഏക മകൻ ആണ് മരിച്ച വൈഷ്ണവ്. സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി