കഴിഞ്ഞ 3 വർഷക്കാലയളവിൽ കോൺഗ്രസിൻ്റെ പ്രതിനിധിയായി ഏരുവേശ്ശി ഗ്രാമപഞ്ചായത്തിൻ്റെ പ്രസിഡൻ്റ് പദമലങ്കരിച്ചു പല വികസന പദ്ധതികളും കൊണ്ടുവന്നു നാടിൻ്റെ മുഖഛായ തന്നെ മാറ്റിയ പ്രിയപ്പെട്ട ശ്രീമതി.ടെസ്സി ഇമ്മാനുവേലിന് നാടിൻ്റെ അകമഴിഞ്ഞ നന്ദി...

കഴിഞ്ഞ 3 വർഷക്കാലയളവിൽ കോൺഗ്രസിൻ്റെ പ്രതിനിധിയായി ഏരുവേശ്ശി ഗ്രാമപഞ്ചായത്തിൻ്റെ പ്രസിഡൻ്റ് പദമലങ്കരിച്ചു പല വികസന പദ്ധതികളും കൊണ്ടുവന്നു നാടിൻ്റെ മുഖഛായ തന്നെ മാറ്റിയ പ്രിയപ്പെട്ട ശ്രീമതി.ടെസ്സി ഇമ്മാനുവേലിന് നാടിൻ്റെ അകമഴിഞ്ഞ നന്ദി...
*ജൽ ജീവൻ പദ്ധതി മുതൽ സൗരോർജ്ജ തൂക്കുവേലി വരെ എത്തി നിൽക്കുന്ന പദ്ധതികൾ..
 * 95 ശതമാനം പൂർത്തീകരിച്ച ഗ്രീൻവില്ല പദ്ധതി.
*ലൈഫ് പദ്ധതി, ഗുണഭോക്താക്കൾക്കായി നെല്ലിക്കുറ്റിയിലടക്കം പലസ്ഥലത്തായി സ്ഥലമേറ്റെടുത്തു.
*ലൈഫ് പദ്ധതി ഉപഭോക്താകൾക് 90% വീട്അനുവദിപ്പിച്ചു, *കേരളത്തിലെ ആദ്യ സമ്പൂർണ്ണ കോവിഡ് വാക്സിൻ പഞ്ചായത്തായി ഏരുവേശ്ശിയെ മാറ്റി.
*108 ആംബുലൻസ് പഞ്ചായത്തിലേക്ക് അനുവദിപ്പിച്ചു. 
*വില്ലേജ് ഓഫീസിന് സ്ഥലമനുവദിച്ച് കെട്ടിടം പണിഞ്ഞു.
* കൂടിയാന്മലയിൽ ടേക്ക് എ ബ്രേക്ക് സംവിധാനം തുടങ്ങി. *പൂപ്പറമ്പിൽ വാതക ശ്മശാനത്തിൻ്റെ പണി 95% പൂർത്തിയാക്കി.
* ബസ്സ്റാൻഡിലെ ബിൽഡിംഗ് പണി പൂർത്തിയാക്കി.
*ഭിന്നശേഷി സൗഹൃദ പഞ്ചായത്താക്കി ഏരുവേശ്ശിയെ മാറ്റി.
* പഞ്ചായത്തിൽ 3 വെൽനസ് സെൻ്ററുകൾ പൂർത്തിയാക്കി.
* ഏരുവേശ്ശി PHC യെ FHC യാക്കി ഉയർത്തി അടിസ്ഥാന സൗകര്യ വികസനത്തിന് തുടക്കം കുറിച്ചു .
*സമ്പൂർണ്ണ ശുചിത്വ പഞ്ചായത്താക്കി മാറ്റി.
 100% യൂസർ ഫീ ഈടാക്കി കണ്ണൂർ ജില്ലയിലെ മികച്ച ഒന്നാമത്തെ പഞ്ചായത്താക്കി മാറ്റി.                            
 *കരിവെള്ളേരി പുതിയ അംഗൻവാടിക്കും ചാത്തമല അംഗൻവാടിയുടെ നവീകരണത്തിനും തുടക്കം കുറിച്ചു 
*നിരവധി റോഡുകളുടെ നവീകരണം പൂർത്തീകരിച്ചു. 
*തുടർച്ചയായി വയോജന /ഭിന്നശേഷി / അംഗൻവാടി സംഗമങ്ങൾ നടപ്പിലാക്കി.
*തിരികെ സ്കൂൾ പ്രോഗ്രാം എല്ലാ വാർഡിലും നടപ്പിലാക്കി.
*150 ൽ അധികം വ്യവസായ സൗഹൃദ സംരഭങ്ങൾക്ക് തുടക്കംകുറിച്ചു .
*ചക്കാലക്കവല,മിഡിലാക്കയം, വെമ്പുവാ,ചാത്തമല, വെറ്റിലക്കൊടി അടക്കമുള്ള കുടിവെള്ള പദ്ധതികൾക്ക് തുടക്കം കുറിക്കുകയും പൂർത്തിയാക്കുകയും ചെയ്തു.
* വളപ്പ് - കുനിയംപുഴ - വലിയരീക്കമല കോളനികൾ സ്മാർട്ട് ഊരുകളാക്കാനുള്ള നടപടികൾ തുടങ്ങി.
* ഹരിതകർമ്മസേനക്ക് വാഹനം അനുവദിച്ചു 
* ഹോമിയോ ഡിസ്പെൻസറി വെരിഫറൽ ഓ പി ചെമ്പേരി പുതിയ കെട്ടിടത്തിൽ തുടങ്ങി.
*പഞ്ചായത്തിലെ നിരവധി സ്ഥലങ്ങളിൽ മിനി എം സി എഫും ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചു .
*പ്രധാന സ്ഥലങ്ങളിൽ ലൈൻ വലിച്ച് സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു.
*പൂപ്പറമ്പ് വ്യവസായ എസ്റ്റേറ്റിൽ പുതിയ കെട്ടിട നിർമ്മാണത്തിന് തുടക്കം കുറിച്ചു.
*നെല്ലിക്കുറ്റി നീന്തൽകുളത്തിൻ്റെ നവീകരണവും ഗേറ്റ് സ്ഥാപിക്കലും പൂർത്തികരിച്ചു .
*ചെമ്പേരി ടേക്ക് എ ബ്രേക്ക് പൂർത്തിയാക്കി.

അങ്ങനെ നിരവധിയായ ജനോപകാരപ്രദമായ വികസനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും പൂർത്തിയാക്കുകയും ചെയ്ത ഏരുവേശ്ശിയുടെ ജനകീയ പ്രസിഡൻ്റ് ശ്രീമതി ടെസ്സി ഇമ്മാനുവലിന് ഏരുവേശ്ശിയിലെ ജനങ്ങളുടേയും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെയും ചെമ്പേരിയിലെ നീലപ്പടയുടെയും ഹൃദയാഭിവാദ്യങ്ങൾ... ഒപ്പം അകമഴിഞ്ഞ നന്ദിയും രേഖപ്പെടുത്തുന്നു .

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി