വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം രണ്ടു വർഷത്തേക്ക് നിർത്തലാക്കി കാനഡ; മലയാളി യുവാക്കളുടെ കനേഡിയൻ സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടി

വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം രണ്ടു വർഷത്തേക്ക് നിർത്തലാക്കി കാനഡ; മലയാളി യുവാക്കളുടെ കനേഡിയൻ സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടി
പുതിയ കോളേജുകളിലേക്ക് മറ്റുരാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ പ്രവേശനം അടുത്ത രണ്ട് വർഷത്തേക്ക് നി‌ർത്തിവച്ച്‌ കാനഡ. 2026 ഫെബ്രുവരി വരെയാണ് വിദ്യാർത്ഥികള്‍ക്കായുളള പ്രവേശനം കാനേഡിയൻ സർക്കാർ വിലക്കിയിരിക്കുന്നത്.

ബ്രിട്ടീഷ് കൊളംബിയ, വിക്ടോറിയ, സൈമണ്‍ ഫ്രേസർ തുടങ്ങിയ സർവ്വകലാശാലകളിലേയും മറ്റുളള സ്ഥാപനങ്ങളിലേയും ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം വൻതോതില്‍ കൂടിയ സാഹചര്യത്തിലാണ് നീക്കം.

ഇതോടെ കാനഡയിലേക്കുളള മറ്റ് രാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ പ്രവേശനം 35 ശതമാനമായി കുറയ്ക്കാനാണ് ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റെ തീരുമാനം.രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുളള വിദ്യാർത്ഥികളുടെ പ്രവേശനത്തിനും വിവിധ ജോലികളിലേക്കുളള ഉദ്യോഗാർത്ഥികളുടെ യോഗ്യതയും ഉയർത്തുമെന്നും വിദേശ മാദ്ധ്യമങ്ങള്‍ മുൻപ് തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. കാനഡയിലേക്കെത്തുന്ന വിദ്യാർത്ഥികള്‍ നേരിടുന്ന ചൂഷണങ്ങള്‍ കുറയ്ക്കുന്നതിനും ലഭിക്കുന്ന വിദ്യാഭ്യാസത്തിന്റെ നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതും ലക്ഷ്യം വച്ചാണ് പുതിയ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

2023-ല്‍, കാനഡയിലെ സാമ്ബത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി 500,000 സ്ഥിര താമസക്കാരെയും 900,000 അന്തർദ്ദേശീയ വിദ്യാർത്ഥികളെയും പ്രവേശിപ്പിക്കാൻ കാനേഡിയൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിലും അധികം അന്യരാജ്യക്കാരാണ് കാനഡയില്‍ സ്ഥിരതാമസത്തിനും പഠനത്തിനുമായി എത്തിയത്. ഇത് രാജ്യത്തിന് കടുത്ത വെല്ലുവിളിയായി മാറിയിരുന്നു.


Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി