സംസ്ഥാനത്തെ നദികളിൽ നിന്ന് മണൽ വാരാൻ അനുമതി
സംസ്ഥാനത്തെ നദികളിൽ നിന്ന് മണൽ വാരാൻ അനുമതി
പത്ത് വർഷത്തെ നിരോധനത്തിന് ശേഷം സംസ്ഥാനത്തെ നദികളിൽ നിന്ന് മണൽ വാരാൻ മാർച്ച് മുതൽ അനുമതി നൽകും.
റവന്യു സെക്രട്ടേറിയറ്റാണ് മണൽ വാരൽ നിരോധനം നീക്കാൻ തീരുമാനിച്ചത്. ഓഡിറ്റ് നടത്തിയതിൽ 17 നദികളിൽ നിന്ന് മണൽ വാരാമെന്ന് കണ്ടെത്തി.
ഈ നദികളിൽ വൻ തോതിൽ മണൽ നിക്ഷേപം ഉണ്ടെന്നാണ് കണ്ടെത്തൽ.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മാർഗ നിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ് റഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ് ആക്ട് ഭേദഗതി ചെയ്താണ് മണൽ വാരൽ പുനരാരംഭിക്കാൻ തീരുമാനം എടുക്കുന്നത്.
Comments
Post a Comment