ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേന്ദ്രസേനയുടെ സുരക്ഷ
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഇനിമുതൽ കേന്ദ്ര സേനയുടെ പ്രത്യേക സുരക്ഷവലയത്തിലായിരിക്കും. ഗവർണർക്കും രാജ്ഭവനും ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയൊരുക്കുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചത്. ഗവര്‍ണര്‍ക്ക് സി.ആർ.പി.എഫ് സുരക്ഷയാണ് ഒരുക്കുക. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ഗവർണർ ട്വീറ്റ് ചെയ്യുകയും ചെയ്തു.
ഇസഡ് പ്ലസ് കാറ്റഗറിയിൽ സുരക്ഷ ലഭിക്കുന്നതോടെ പൊലീസ് സുരക്ഷ ഒഴിവാക്കാനാണ് ഗവർണറുടെ തീരുമാനം.
എസ്.എഫ്.ഐയുടെ കൊല്ലത്തെ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സെക്രട്ടറിയുമായി നേരിട്ട് സംസാരിച്ച് സാഹചര്യം അറിയിക്കുകയും ചെയ്തു. പിന്നാലെയാണ് കേന്ദ്ര സേനയുടെ സുരക്ഷയൊരുക്കിയത്. 55 സുരക്ഷാ സൈനികരില്‍ പത്ത് എൻ.എസ്.ജി കമാന്‍ഡോകളും ഗവർണർക്ക് സുരക്ഷനൽകാൻ ഉണ്ടാകും ഉണ്ടാവും. രാജ്ഭവനും സമാന രീതിയിൽ സുരക്ഷ ഏര്‍പ്പെടുത്തും.
Comments
Post a Comment