രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും.

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും.
വൈകിട്ട് 6.30ന് നെടുമ്ബാശേരിയിലെത്തുന്ന പ്രധാനമന്ത്രി 6.40ന് ഹെലികോപ്റ്ററില്‍ കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തും.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, മേയര്‍ അഡ്വ.എം അനില്‍കുമാര്‍, ജില്ലാ കലക്ടര്‍ എൻ.എസ്.കെ. ഉമേഷ് തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിക്കും.രാത്രി 7.10ന് എറണാകുളത്ത് മോദി റോഡ്‌ഷോ നടത്തും. റോഡ് ഷോ എംജി റോഡില്‍ കെപിസിസി ജങ്ഷനില്‍ നിന്ന് ആരംഭിച്ച്‌ ആശുപത്രി റോഡ് വഴി ഗസ്റ്റ് ഹൗസിന് മുന്നില്‍ സമാപിക്കും.
രാത്രി ഗസ്റ്റ് ഹൗസില്‍ തങ്ങും.

ബുധനാഴ്ച രാവിലെ 6.30ന് ഹെലികോപ്റ്ററില്‍ മോദി ഗുരുവായൂരിലേക്ക് പോകും. ക്ഷേത്രദര്‍ശനത്തിന് ശേഷം നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കും. 10.10ന് തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. കൊച്ചിയില്‍ തിരിച്ചെത്തിയ ശേഷം അദ്ദേഹം കൊച്ചിൻ ഷിപ്പ്‌യാര്‍ഡിലെ ഡ്രൈ ഡോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മറൈൻ ഡ്രൈവില്‍ ബിജെപി പ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം ഹെലികോപ്റ്ററില്‍ നെടുമ്ബാശേരി വിമാനത്താവളത്തിലേക്ക് പോകും.

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും