മൊബൈൽ താരിഫ് നിരക്കുകൾ കുത്തനെ വർദ്ധിപ്പിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്...

ന്യൂഡൽഹി : ലോക് സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ രാജ്യത്ത് മൊബൈൽ ഫോൺ താരിഫ് നിരക്കുകൾ കുത്തനെ വർദ്ധിച്ചേക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തെ ടെലികോം കമ്പനികൾ മൊബൈൽ താരിഫുകൾ 20 ശതമാനം വരെ വർദ്ധിപ്പിക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.

2024 ന്റെ പകുതിയോടെ തന്നെ പ്രതിമാസ പ്ലാനുകൾക്ക് നിലവിലത്തേക്കാൾ കൂടുതൽ പണം നൽകേണ്ടിവരും. 5G-അടിസ്ഥാനത്തിലാകും താരിഫുകൾ പരിഷ്കരിച്ച് അവതരിപ്പിക്കുകയെന്നാണ് സൂചന.

ആഗോള ബ്രോക്കറേജ് സ്ഥാപനമായ സി.എൽ.എസ്.എയുടെ റിപ്പോർട്ടിൽ 2024 താരിഫ് വർദ്ധനയുടെ വർഷമായിരിക്കുമെന്ന് സൂചിപ്പിക്കുന്നുണ്ട്. മൊബൈൽ താരിഫുകളിൽ അവസാനമായി വൻ തോതിൽ വർദ്ധനവുണ്ടായത് 2021-ലാണ്. എന്നാലും ചില സർക്കിളുകളിൽ പ്രീപെയ്ഡ് മേഖലയിൽ കമ്പനികൾ താരിഫ് പരിഷ്കരിച്ചിരുന്നു.

ഉപഭോക്താക്കളിൽ നിന്നും ഇപ്പോൾ ലഭിക്കുന്ന വരുമാനം വർധിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്നാണ് കമ്പനികളുടെ നിലപാട്. സർവിസ് മെച്ചപ്പെടുത്താൻ കൂടുതൽ നിക്ഷേപം നടത്തണമെന്നും കമ്പനികൾ വിശദീകരിക്കുന്നു.

Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി