ഉമ്മൻചാണ്ടി: ഒരു നിഷ്കാമ കർമ്മയോഗി - ഡോ: ശശി തരൂർ പ്രകാശനം ചെയ്യുന്നു.
ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ്സിൻ്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന *'ഉമ്മൻ ചാണ്ടി: ഒരു നിഷ്കാമ കർമ്മയോഗി'* എന്ന പുസ്തകം *എറണാകുളം ഡി സി സി ഓഫീസിലെ സബർമതി പഠന ഗവേഷണ കേന്ദ്രത്തിൽ വച്ച്* നടക്കുന്ന ചടങ്ങിൽ കോൺഗ്രസ്സ് വർക്കിംഗ് കമ്മറ്റി അംഗം *ഡോ: ശശി തരൂർ എം.പി, അഡ്വ: ചാണ്ടി ഉമ്മൻ എം.എൽ. എ ക്കും ഡോ: മരിയ ഉമ്മനും* നൽകിക്കൊണ്ട് *18/01/2024 ഉച്ചക്കുശേഷം 3PM* ന് പ്രകാശനം ചെയ്യും. ഉമ്മൻ ചാണ്ടി എന്ന നിസ്വാർത്ഥനായ ഭരണാധികാരി കേരളത്തിൻ്റെ സർവതോന്മുഖമായ വികസനത്തിന് നൽകിയ സംഭാവനകളും, അദ്ദേഹത്തിൻ്റെ അനന്യവും ലാളിത്യം നിറഞ്ഞതുമായ പ്രവർത്തന ശൈലിയുടെ വിവിധ തലങ്ങൾ അദ്ദേഹത്തോടൊപ്പം അടുത്ത് സഹകരിച്ച വിവിധ മേഖലകളിലെ വിദഗ്ധർ ഈ പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നു. അധികാരം എങ്ങിനെ സാധാരണ ജനങ്ങൾക്ക് അനുഭവവേദ്യമാക്കി മാറ്റാൻ സാധിക്കുമെന്ന് ഭരണത്തിൽ ഇരുന്ന അവസരങ്ങളിൽ കാണിച്ചുകൊടുത്ത നേതാവായിരുന്നു അദ്ദേഹം.
ഡോ.ശശി തരൂർ, ഇ.ശ്രീധരൻ, ജസ്റ്റീസ് അബ്ദുൽ റഹീം, ക്രിസ് ഗോപാലകൃഷ്ണൻ, കെ.എം.ചന്ദ്രശേഖർ ഐ എ എസ് , എം പി ജോസഫ് ഐ എ എസ്, ജിജി തോംസൺ ഐ എ എസ് , ഡോ.അലക്സാണ്ടർ ജേക്കബ് ഐ പി എസ് തുടങ്ങിയ പ്രഗത്ഭമതികളുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന ഈ പുസ്തകം എഡിറ്റ് ചെയ്തത് അദ്ദേഹത്തിൻ്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അഡ്വ.പി.എസ്.ശ്രീകുമാറാണ് .
*എ ഐ പി സി സംസ്ഥാന പ്രസിഡന്റ് ഡോ: എസ് എസ് ലാൽ* അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ *എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബെന്നി ബെഹനാൻ എം പി, ഹൈബി ഈഡൻ എം പി, കെ ബാബു എം എൽ എ, ടി ജെ വിനോദ് എം എൽ എ , ഉമാ തോമസ് എം എൽ എ* തുടങ്ങിയവർ പങ്കെടുക്കും.
*പുസ്തക പ്രകാശന ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതിനൊപ്പം കൃത്യ സമയത്തു തന്നെ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.*
Comments
Post a Comment