ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ 65കോടിയുടെ കെട്ടിടസമുച്ചയത്തിനുള്ള പ്രവ്യത്തി ടെണ്ടർ ചെയ്തു
ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ 65കോടിയുടെ കെട്ടിടസമുച്ചയത്തിനുള്ള പ്രവ്യത്തി ടെണ്ടർ ചെയ്തു
ഇരിട്ടി ; ഇരിട്ടി താലൂക്കാശുപത്രിക്ക് ആർദ്രം പദ്ധതിയിൽ നിർമ്മിക്കുന്ന ബഹുനില കെട്ടിട സമുച്ഛയത്തിനുള്ള പ്രവ്യത്തി ടെണ്ടർ ചെയ്തു. കിഫ്ബി ഫണ്ടിൽനിന്നും 64 കോടി രൂപ മുടക്കിയാണ് ആറ് നില കെട്ടിടം നിർമ്മിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറിയാണ് നിർമ്മാണ കരാർ ഏറ്റെടുത്തുത്തിരിക്കുന്നത്. ടെൻഡർ നടപടികൾ പൂർത്തീകരിച്ചാൽ രണ്ട് മാസത്തിനകം നിർമ്മാണം ആരംഭിക്കും.കെ.എസ.്ഇ.ബിയാണ് കെട്ടിട നിർമ്മാണത്തിന്റെ കൾസൾട്ടൻസി. ആസ്പത്രിയിലെ പഴകിപ്പൊളിഞ്ഞ സ്റ്റാഫ് ക്വാർടേഴ്‌സുകൾ നിലനിന്ന സ്ഥലം കൂടി ഉപയോഗപ്പെടുത്തിയാണ് ഹൈടെക്ക് കെട്ടിടം
നിർമ്മിക്കുക. പഴയ ക്വാർടേഴ്‌സുകൾ ഇതിനായി നേരത്തെ പൊളിച്ചു നീക്കി.ആധുനിക നിലവാരത്തിൽ ഉയരുന്ന ആശുപത്രിയിലേക്ക് ഇരിട്ടി നേരമ്പോക്ക് വഴിയുള്ള റോഡ് ആശുപത്രിവരെ വീതി കൂട്ടി വീകരിക്കാനുള്ള പ്രവർത്തനത്തിനും ജനകീയ കർമ്മസമിതി നേതൃത്വത്തിൽ തുടക്കമായി.ആറു നില കെട്ടിടം പൂർത്തിയാവുന്നതോടെ മലയോരത്തെ വിപുലമായ സൗകര്യങ്ങളുള്ള മികച്ച സർക്കാർ ആശുപത്രിയായി ഇരിട്ടി താലൂക്കാശുപത്രിയെ മാറ്റാനാകും.
കോടികളുടെ കെട്ടിടനിർമ്മാണത്തിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലായിലിക്കെ നാലു വർഷം മുൻമ്പ് മൂന്ന് കോടി രൂപ നിർമ്മിച്ച മാതൃശിശു വാർഡിന്റെ ഗതി വരുമോയെന്നാശങ്കയും ഇതോടൊപ്പം ഉയരുന്നുണ്ട്. ആർദ്രം പദ്ധതിയിൽപ്പെടുത്തി താലൂക്ക് ആസ്പത്രിയിൽ പ്രവസ ചികിത്സ ഉൾപ്പെടെ ലഭ്യമാക്കുന്നതിനാണ് കെട്ടിടം നിർമ്മിച്ചത്. ഇതിന്റെ ഉദ്ഘാടനവും കഴിഞ്ഞെങ്കിലും പിന്നീട് ഒന്നും ഉണ്ടായില്ല. രണ്ട് മാസം മുൻപ് ആസപ്ത്രിയിൽ മിന്നൽ സന്ദർശനം നടത്തിയ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് മാതൃ- ശിശുവാർഡ് ഉടൻ പ്രവർത്തന ക്ഷമമാക്കുമെന്ന് ഉറപ്പും നൽകിയിരുന്നു. ഡോക്ടർമാരുടേയും പാരമെഡിക്കൽ സ്റ്റാഫുകളുടേയും നിയമനവും മറ്റ് അടിസ്ഥാന സൗകര്യം ഇതോടൊപ്പം ഉണ്ടാക്കിയാൽ മാത്രമെ കോടികളുടെ കെട്ടിടം കൊണ്ടും പ്രയോജനം ഉണ്ടാവു. നിയോജക മണ്ഡലത്തിൽ നല്ലനിലയിൽ പ്രവർത്തിച്ചിരുന്ന പേരാവൂർ താലൂക്ക് ആസ്പത്രിയുടെ ഇപ്പോഴത്തെ അവസ്ഥയും അത്ര ശുഭകരമല്ല.
Comments
Post a Comment