Posts

Showing posts from June, 2023

ട്രെയിനിന് മുന്നില്‍ ചാടി വിളക്കന്നൂര്‍ സ്വദേശിയായ യുവാവ് മരിച്ചു.*

Image
ട്രെയിനിന് മുന്നില്‍ ചാടി വിളക്കന്നൂര്‍ സ്വദേശിയായ യുവാവ് മരിച്ചു.*   തൃക്കരിപ്പൂര്‍: വിളക്കന്നൂര്‍ കണ്ണാടിപ്പാറ സ്വദേശി തൃക്കരിപ്പൂര്‍ എളമ്പച്ചിയില്‍ ട്രെയിനിന് ചാടി മരിച്ചു.വടക്കേടത്ത് സണ്ണി ഏബ്രഹാമിന്റെ മകന്‍ വി.എം.സുബിന്‍ സണ്ണി(29) ആണ് മരിച്ചത്.തൃക്കരിപ്പൂര്‍ ഇളമ്പച്ചി പുതിയ കെ.എസ്. ഇ.ബി ഓഫീസിന് സമീപത്തെ റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.ഇന്ന് പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം.റെയില്‍വെ ജീവനക്കാര്‍ അറിയിച്ചത്പ്രകാരം ചന്തേര പോലീസും തൃക്കരിപ്പൂര്‍ അഗ്നിശമനസേനയുമാണ് സ്ഥലത്തെത്തി മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയത്.ബര്‍മുഡ മാത്രം ധരിച്ച നിലയിലായിരുന്നു മൃതദേഹം. ലോറി ഡ്രൈവറാണ് മരിച്ച സുബിന്‍.സ്‌കൂട്ടറിലെത്തിയാണ് ഇയാള്‍ ട്രെയിനിന് മുന്നില്‍ ചാടിയത്. ഇന്നലെ രാത്രിയാണ് വീട്ടില്‍ നിന്ന് പോയത്. നേരത്തെ കരുവൻചാൽ വെള്ളാട് സ്വദേശിയായിരുന്നു

പൈതൽമല ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള പ്രവേശന നിരക്ക് ഇരട്ടിയാക്കി; പ്രതിഷേധം──────────────────

Image
പൈതൽമല ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള പ്രവേശന നിരക്ക് ഇരട്ടിയാക്കി; പ്രതിഷേധം ──────────────────           🔖26/06/2023  ──────────────────  കാപ്പിമല-മഞ്ഞപ്പുല്ല് പൈതൽമല പ്രവേശന നിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധം. 30 രൂപയുണ്ടായിരുന്നത് 60 രൂപയായാണ് വർധിപ്പിച്ചത്. സന്ദർശകരിൽനിന്ന് പാസിനത്തിൽ ലക്ഷങ്ങൾ പിരിച്ചെടുക്കുന്നതല്ലാതെ അടിസ്ഥാനസൗകര്യങ്ങളൊന്നും ഇവിടെയില്ല. ശൗചാലയമോ വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യമോ ഇല്ല. സഞ്ചാരികൾക്ക് വിശ്രമിക്കാനുള്ള സൗകര്യവും ഇല്ലെന്ന് വികസനസമിതി ആരോപിച്ചു. തുക വർധിപ്പിച്ച തീരുമാനം പിൻവലിക്കണമെന്നും സഞ്ചാരികൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കി കാപ്പിമല -മഞ്ഞപ്പുല്ല് -പൈതൽമല ടൂറിസം വികസനത്തിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് വികസനസമിതി യോഗം ആവശ്യപ്പെട്ടു. റോയി ഈറ്റയ്ക്കൽ, ക്രിസ്റ്റീൻ പുത്തൻപുര, മൈക്കിൾ പൈകട, ഷാജി വള്ളിയാംതടത്തിൽ, ബേബി പെരുമ്പള്ളിക്കുന്നേൽ, റോജി ഈറ്റയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.

കേരളത്തിലെ യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Image
കേരളത്തിലെ യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്* സംസ്ഥാനത്തെ യുട്യൂബര്‍മാരുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. പേളി മാണി അടക്കമുള്ള പത്തു പേരുടെ വീടുകളിലാണ് പരിശോധന. വന്‍തോതില്‍ നികുതി വെട്ടിപ്പ് നടത്തുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പിന്റെ പരിശോധന. കേരളത്തിലെ പത്ത് പ്രമുഖ യുട്യബേഴ്‌സിന്റെ വീടുകളിലാണ് ആദായനികുതി വകുപ്പ് അന്വേഷണം നടക്കുന്നത്. പേളി മാണി, സജു മുഹമ്മദ്, സെബിന്‍ തുടങ്ങി പ്രമുഖരായ പത്ത് യൂട്യൂബര്‍മാരുടെ വീട്ടിലാണ് റെയ്ഡ്. ഇതില്‍ പലര്‍ക്കും പ്രതിവര്‍ഷം രണ്ടുകോടി വരെ വരുമാനം ലഭിക്കുന്നുണ്ട്. 35 ലക്ഷത്തിലധികം വരും പലരുടെയും സബ്‌സ്‌ക്രൈബേഴ്‌സ് നിര. അതുകൊണ്ടുതന്നെ ഇവര്‍ക്ക് വലിയ വരുമാനവും ലഭിക്കുന്നുണ്ട്. എന്നാല്‍ നികുതി ഇനത്തിലേക്ക് ഇവര്‍ ഒരു പണവും അടയ്ക്കുന്നില്ലെന്നാണ് പരാതി. യൂട്യൂബര്‍മാരുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ് ആദായനികുതി വകുപ്പ് പരിശോധിക്കുന്നത്. ഇതാദ്യമായാണ് യുട്യൂബേഴ്‌സിനെതിരെ ആദായ നികുതിവകുപ്പിന്റെ ഭാഗത്തുനിന്നും ഒരു റെയ്ഡ് നടക്കുന്നത് 

മുഖ്യമന്ത്രിയും സംഘവും അമേരിക്കയില്‍; ലോകകേരളസഭ സമ്മേളനം നാളെ മുതല്‍

Image
മുഖ്യമന്ത്രിയും സംഘവും അമേരിക്കയില്‍; ലോകകേരളസഭ സമ്മേളനം നാളെ മുതല്‍ ലോകകേരള സഭ സമ്മേളനത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെത്തി. ന്യൂയോര്‍ക്ക് സമയം ഉച്ചക്ക് മൂന്ന് മണിയോടെയാണ് ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ സംഘം എത്തിയത്. കോണ്‍സല്‍ ജനറല്‍ രണ്‍ദീപ് ജയ്സ്വാള്‍, നോര്‍ക്ക ഡയറ്കടര്‍ കെ അനിരുദ്ധന്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു.  തുടര്‍ന്ന് ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മാര്‍കീ ഹോട്ടലിലേക്ക് സംഘം പോയി. സ്പീക്കര്‍ എഎന്‍ ഷംസീര്‍, ധനമന്ത്രി കെഎന്‍ ബാലഗോപാല്‍, ജോണ്‍  ബ്രിട്ടാസ് എം പി, ചീഫ് സെക്രട്ടറി വി പി ജോയ്, മുഖ്യമന്ത്രിയുടെ ഭാര്യ കമല എന്നിവരും നോര്‍ക്ക ഭാരവാഹികളുമാണ് സംഘത്തിലുള്ളത്.  ഇന്ന് ന്യൂയോര്‍ക്ക് സമയം വൈകീട്ട് ആറരയ്ക്ക് സൗഹൃദസമ്മേളനത്തോടെ ലോകകേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് തുടക്കമാകും. നാളെയാണ് ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് നടക്കുക. പ്രാദേശിക സമയം രാവിലെ 9.30 ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ ഷംസീര്‍ അധ്യക്ഷനാകും. ധനമന്ത്രി ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും.  മാരിയറ്റ് മാ

ചരിത്രത്തിൽ ആദ്യം: ഭക്ഷ്യസുരക്ഷയിൽ രാജ്യത്ത് ഒന്നാം സ്ഥാനം നേടി കേരളം

Image
ചരിത്രത്തിൽ ആദ്യം: ഭക്ഷ്യസുരക്ഷയിൽ  രാജ്യത്ത് ഒന്നാം സ്ഥാനം നേടി കേരളം ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്.  ചരിത്രത്തില്‍ ആദ്യമായാണ് ഭക്ഷ്യ സുരക്ഷയില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. കേരളം ഭക്ഷ്യ സുരക്ഷയില്‍ കൃത്യമായും ചിട്ടയായും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

വിദൂര ദൃശ്യങ്ങളുടെ വിസ്മയവുമായി പാലക്കയംതട്ട്

Image
വിദൂര ദൃശ്യങ്ങളുടെ വിസ്മയവുമായി പാലക്കയംതട്ട്   *പു​ലി​ക്കു​രു​മ്പ:* വ്യ​ത്യ​സ്ത കാ​ലാ​വ​സ്ഥ​ക​ളി​ലും വി​ദൂ​ര​ദൃ​ശ്യ​ങ്ങ​ളുടെ വി​സ്മ​യം പ​ക​ർ​ന്ന് പാ​ല​ക്ക​യം​ത​ട്ട് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ൽ​ക്കു​ന്നു. ആ​കാ​ശാ​തി​ർ​ത്തി​ക​ളി​ൽ ല​യി​ച്ചി​ല്ലാ​താ​കു​ന്ന മ​ല​മ​ട​ക്കു​ക​ളു​ടെ സു​ന്ദ​ര​ദൃ​ശ്യ​ങ്ങ​ൾ ഒ​രേ സ​മ​യം മു​ന്നൂ​റ്റി​യ​റു​പ​ത് ഡി​ഗ്രി​യി​ലും ആ​സ്വ​ദി​ക്കാ​മെ​ന്ന​താ​ണ് പാ​ല​ക്ക​യം​ത​ട്ടി​ന്‍റെ പ്ര​ത്യേ​ക​ത. രാ​വി​ലെ​യും ഉ​ച്ച​യ്ക്കും വൈ​കു​ന്നേ​ര​വും ഒ​രേ​പ്ര​ദേ​ശ​ത്തി​ന്‍റെ വ്യ​ത്യ​സ്ത ദൃ​ശ്യ​ഭം​ഗി​ക​ളാ​ണ് ക​ൺ​മു​ന്നി​ൽ തെ​ളി​യു​ന്ന​ത്. കി​ഴ​ക്ക് ക​ർ​ണാ​ട​ക വ​നാ​ന്ത​ര​ങ്ങ​ളി​ലെ നി​റ​ഭേ​ദ​ങ്ങ​ൾ വി​ട​ർ​ത്തു​ന്ന മ​ല​നി​ര​ക​ൾ മു​ത​ൽ പ​ടി​ഞ്ഞാ​റ് പ​യ്യാ​മ്പ​ലം ബീ​ച്ചി​ൽ തി​ര​മാ​ല​ക​ൾ മു​ത്ത​മി​ടു​ന്ന അ​റ​ബി​ക്ക​ട​ൽ വ​രെ​യു​ള്ള ദൃ​ശ്യ​ങ്ങ​ൾ തെ​ളി​ഞ്ഞ അ​ന്ത​രീ​ക്ഷ​മു​ള്ള​പ്പോ​ൾ ഇ​വി​ടെ​നി​ന്ന് കാ​ണാ​നാ​കും. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളു​ടെ ഏ​റെ പ്ര​ദേ​ശ​ങ്ങ​ളും ഇ​വി​ടെ നി​ന്ന് തെ​ക്കും വ​ട​ക്കു​മു​ള്ള കാ​ഴ്ചാ​പ​രി​ധി​യി​ലാ​ണ്. പ്ര​കൃ​തി ദൃ​ശ്യ​ങ്ങ​ൾ കൂ​ടാ​തെ കു​ട്ടി​ക

ദിശാ ദർശൻ പൊതു വിദ്യാഭ്യാസ വകുപ്പ് CG & AC

Image
DISHA DARSHAN  ദിശാ ദർശൻ പൊതു വിദ്യാഭ്യാസ വകുപ്പ് CG & AC  WINGS CAREER EXPO  & MERIT AWARD  2023 ജൂൺ 10,11 (ശനി,ഞായർ) സെന്റ് ജോസഫ്സ് HSS വായാട്ടുപറമ്പ്    ബഹുമാന്യരേ,  ഇരിക്കൂറിന്റെ വൈജ്ഞാനിക ഭൂപടത്തിന്റെ ദിശാസൂചകമായ ദിശാദർശൻ പദ്ധതിയുടേയും പൊതു വിദ്യാഭ്യാസ വകുപ്പ് CG & AC സെലിന്റെയും സംയുക്താഭിമുഖ്യത്തിൽ വായാട്ടുപറമ്പ് സെൻറ് ജോസഫ്സ് ഹയർ സെക്കന്ററി സ്ക്കൂളിൽ വെച്ച് ജൂൺ 10,11 (ശനി,ഞായർ) തീയതികളിൽ WINGS 23 എന്ന പേരിൽ കരിയർ എക്സ്പോയും മെറിറ്റ് അവാർഡ് സമർപ്പണവും നടക്കുകയാണ്.  വിദ്യാഭ്യാസ രംഗത്ത് പുരോഗമനപരമായ ചലനങ്ങൾക്ക് അനുയോജ്യമായ ഉന്നത മേഖലകളെ കണ്ടെത്തുന്നതിനും വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും അനുഗുണമായ അവബോധം നൽകുന്നതിനും ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിവിധ സ്ഥാപനങ്ങളും സംവിധാനങ്ങളും കരിയർ എക്സ്പോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.  പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടി നിർവ്വഹിക്കും പ്രശസ്ത സിനിമാതാരം ശ്രീ.ധ്വാൻ ശ്രീനിവാസൻ മുഖ്യാതിഥിയായിരിക്കും ഇന്ത്യയിലെ വിവിധമേഖലകളിൽ പ്രശസ്തരായ വ്യക്തി

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

Image
നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു തൃശൂർ: നടൻ കൊല്ലം സുധി തൃശൂർ കയ്പമംഗലത്ത് വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും  പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.  ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശിഹാബ് തങ്ങൾ ആംബുലൻസ്, എസ്.വൈ എസ്, സാന്ത്വനം, ആക്ടസ് ആംബുലൻസ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരാഴ്ച്ച മുമ്പ് ഇതേ സ്ഥലത്ത് നിർത്തിയിട്ട ലോറിക്ക് പിറകിൽ ടാങ്കർ ലോറിയിടിച്ച് ഡ്രൈവർ മരിച്ചിരുന്നു. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി.

മിസ്റ്റർ ഇന്ത്യ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ സ്വദേശിക്ക് വെങ്കലം.

Image
മിസ്റ്റർ ഇന്ത്യ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ സ്വദേശിക്ക് വെങ്കലം. മെയ് 27-ാം തിയതി മുംബൈയിൽ വച്ചു നടന്ന ഐ സി എൻ മിസ്റ്റർ ഇന്ത്യ നാച്ചുറൽ ബോഡിബിൽഡിങ്ങ് ചാമ്പ്യൻഷിപ്പിൽ മെൻസ് ബോഡിബിൽഡിങ്ങ് നോവിസ് ക്യാറ്റഗറി യിൽ 3-ാം സ്ഥാനം നേടുകയും കൊറിയയിൽ വച്ചു നടക്കുന്ന മിസ്റ്റർ യൂണിവേഴ്‌സ് കോംപറ്റീഷൻ -ലെക്ക് യോഗ്യത നേടുകയും ചെയ്ത അഗസ്റ്റിൻ ജോസഫ് ന് അഭിനന്ദനങ്ങൾ. കൂടാതെ മെൻസ് ക്ലാസ്സിക്‌ ഫിസിക്ക് നോവൈസ് category-യിലും മെൻസ് ഫിറ്റ്നസ് നോവൈസ് ക്യാറ്റഗറി -യിലും 4-ാം സ്ഥാനവും കരസ്ഥമാക്കി. ചെമ്പേരി മിഡിലാക്കയത്തെ ഈന്തനാക്കുന്നേൽ ജോസഫ് - റീന ദമ്പദികളുടെ മകനാണ് അഗസ്റ്റിൻ.