പൈതൽമല ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള പ്രവേശന നിരക്ക് ഇരട്ടിയാക്കി; പ്രതിഷേധം──────────────────

പൈതൽമല ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള പ്രവേശന നിരക്ക് ഇരട്ടിയാക്കി; പ്രതിഷേധം
──────────────────
          🔖26/06/2023 
──────────────────
 കാപ്പിമല-മഞ്ഞപ്പുല്ല് പൈതൽമല പ്രവേശന നിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധം. 30 രൂപയുണ്ടായിരുന്നത് 60 രൂപയായാണ് വർധിപ്പിച്ചത്. സന്ദർശകരിൽനിന്ന് പാസിനത്തിൽ ലക്ഷങ്ങൾ പിരിച്ചെടുക്കുന്നതല്ലാതെ അടിസ്ഥാനസൗകര്യങ്ങളൊന്നും ഇവിടെയില്ല.

ശൗചാലയമോ വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യമോ ഇല്ല. സഞ്ചാരികൾക്ക് വിശ്രമിക്കാനുള്ള സൗകര്യവും ഇല്ലെന്ന് വികസനസമിതി ആരോപിച്ചു.

തുക വർധിപ്പിച്ച തീരുമാനം പിൻവലിക്കണമെന്നും സഞ്ചാരികൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കി കാപ്പിമല -മഞ്ഞപ്പുല്ല് -പൈതൽമല ടൂറിസം വികസനത്തിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് വികസനസമിതി യോഗം ആവശ്യപ്പെട്ടു. റോയി ഈറ്റയ്ക്കൽ, ക്രിസ്റ്റീൻ പുത്തൻപുര, മൈക്കിൾ പൈകട, ഷാജി വള്ളിയാംതടത്തിൽ, ബേബി പെരുമ്പള്ളിക്കുന്നേൽ, റോജി ഈറ്റയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.


Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി