കെ.എസ്.ആർ.ടി.സി സ്റ്റോപ്പിൽ നിർത്തിയില്ലെങ്കിൽ ഡ്രൈവർക്ക് 1000 രൂപ പിഴ

കെ.എസ്.ആർ.ടി.സി സ്റ്റോപ്പിൽ നിർത്തിയില്ലെങ്കിൽ ഡ്രൈവർക്ക് 1000 രൂപ പിഴ


കെ.എസ്.ആർ.ടി.സി ബസുകൾ സ്റ്റോപ്പിൽ നിർത്തി ആളുകളെ കയറ്റിയില്ലെങ്കിൽ ഡ്രൈവർക്ക് ആയിരം രൂപ പിഴ ചുമത്തും. യാത്രക്കാർ ആവശ്യപ്പെട്ടിട്ട് സ്റ്റോപ്പിൽ ഇറക്കിയില്ലെങ്കിൽ അഞ്ഞൂറ് രൂപയാകും പിഴ. കുറ്റം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിക്കും. തുടർന്നും പരാതി ഉണ്ടായാൽ സ്ഥലം മാറ്റവും സസ്പെൻഷനും ഉൾപ്പെടെയുള്ള നടപടികൾ പിന്നാലെയുണ്ടാകും.

നിയമലംഘനങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് പരാതിക്കൊപ്പം സമർപ്പിക്കാം. ഇതിൽ കർശന നടപടി ഉണ്ടാകും. നേരിട്ടും, ഇ-മെയിൽ, വാട്‌സാപ്പ്, കൺട്രോൾ റൂമിലെ ഫോൺ നമ്പറുകൾ എന്നിവയിൽ പരാതിപ്പെടാം. യാത്രക്കാരോട് മോശമായി പെരുമാറിയാൽ 500 രൂപയാണ് ശിക്ഷ. ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. ഡ്യൂട്ടിക്കിടയിൽ കണ്ടക്ടർ ഉറങ്ങിയാൽ 1000 രൂപയാണ് പിഴ. അംഗീകൃത സ്റ്റോപ്പുകൾ ഒഴിവാക്കി മറ്റ് റോഡുകളിലൂടെ യാത്ര തുടരുക, സർവീസ് റോഡുകൾ ഒഴിവാക്കി യാത്ര ചെയ്യുക തുടങ്ങിയ കുറ്റങ്ങൾക്കും 1000 രൂപ പിഴ ചുമത്തും.

ഭയപ്പെടുത്തുന്ന വിധത്തിൽ അലക്ഷ്യമായി ബസ്സോടിക്കുക, റിസർവേഷൻ യാത്രക്കാർക്ക് കൃത്യമായ വിവരം നിഷേധിക്കുക തുടങ്ങിയ ക്രമക്കേടുകർക്ക് 500 രൂപ പിഴ ഈടാക്കും.
ടിക്കറ്റില്ലാതെയുള്ള യാത്ര ഒഴിവാക്കാൻ പരിശോധന കടുപ്പിക്കും. ടിക്കറ്റ് നൽകിയിട്ടില്ല എങ്കിൽ ബസിലെ യാത്രക്കാരുടെ എണ്ണത്തിന് അനുപാതികമായി കണ്ടക്ടർക്കുള്ള ശിക്ഷ ഉയരും. 30 യാത്രക്കാർ ബസിലുള്ളപ്പോഴാണ് ഒരാൾക്ക് ടിക്കറ്റ് നൽകാൻ വിട്ടു പോയതെങ്കിൽ 5000 രൂപയാണ് പിഴ ചുമത്തുക.

47 യാത്രക്കാർ ഉള്ളപ്പോൾ ആണെങ്കിൽ 3000 രൂപയും 65 യാത്രക്കാർ വരെ ഉണ്ടെങ്കിൽ 2000 രൂപയും കണ്ടക്ടറിൽ നിന്നും ഈടാക്കും. 65-ൽ കൂടുതൽ യാത്രക്കാരുള്ള ബസിലാണ് വീഴ്ച സംഭവിച്ചത് എങ്കിൽ 1000 രൂപയാണ് പിഴ. അര ടിക്കറ്റ് നൽകാൻ വിട്ടു പോയാലും 1000 രൂപ പിഴ ചുമത്തും. 20-ൽ താഴെ യാത്രക്കാർ ഉള്ളപ്പോഴാണ് ടിക്കറ്റ് നൽകുന്നതിൽ പിഴവ് സംഭവിച്ചിട്ട് ഉള്ളതെങ്കിൽ വകുപ്പുതല ശിക്ഷാനടപടിയുണ്ടാകും.

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി