മദ്യനയ അഴിമതി കേസ് ; കെജ് രിവാളിനെ ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
മദ്യനയ അഴിമതി കേസ് ; കെജ് രിവാളിനെ ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
ന്യൂഡല്‍ഹി | മദ്യനയ അഴിമതി കേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി റോസ് അവന്യൂ കോടതി പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജയാണ് കെജ് രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിട്ടത്.
കസ്റ്റഡി കാലാവധി നീട്ടി ചോദിക്കാതെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനാണ് ഇ ഡി ആവശ്യപ്പെട്ടത്. കെജ് രിവാള്‍ അന്വേഷണവുമായി നിസഹകരണം തുടരുകയാണെന്നും ഇ ഡി വ്യക്തമാക്കി. ഫോണിന്റെ പാസ് വേര്‍ഡ് നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. ചോദ്യങ്ങള്‍ക്ക് എനിക്ക് അറിയില്ല എന്ന് മാത്രമാണ് മറുപടി നല്‍കുന്നതെന്നും ഇ ഡി കോടതിയില്‍ പറഞ്ഞു.
ജയിലില്‍ തനിക്ക് മൂന്ന് പുസ്തകങ്ങള്‍ എത്തിച്ചു നല്‍കണമെന്ന് കെജ് രിവാള്‍ ആവശ്യപ്പെട്ടു. ഭഗവത് ഗീത, രാമായണം, ഹൗ പ്രൈംമിനിസ്റ്റേഴ്‌സ് ഡിസൈസ് എന്നീ പുസ്തകങ്ങളാണ് അദ്ദേഹം ആവശ്യപ്പെട്ടത്. പുസ്തകം എത്തിച്ചു നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. വീട്ടില്‍ നിന്നുള്ള ഭക്ഷണം അനുവദിക്കണമെന്നും ലോക്കറ്റ് ധരിക്കാന്‍ അനുവദിക്കണമെന്നും കെജ് രിവാള്‍ പ്രത്യേക അപേക്ഷ നല്‍കി.
മദ്യനയ അഴിമതിക്കേസില്‍ മാര്‍ച്ച് 21നാണ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 28 വരെയായിരുന്നു കോടതി ഇഡി കസ്റ്റഡിയില്‍ വിട്ടത്. പിന്നീട് കസ്റ്റഡി ഏപ്രില്‍ ഒന്ന് വരെ നീട്ടുകയായിരുന്നു.
Comments
Post a Comment