ഇനിപെന്‍ഷന്‍നല്‍കേണ്ട;റോഡില്‍കസേരയിട്ട് സമരം ചെയ്തപൊന്നമ്മ യാത്രയായി

ഇനിപെന്‍ഷന്‍നല്‍കേണ്ട;റോഡില്‍കസേരയിട്ട് സമരം ചെയ്തപൊന്നമ്മ യാത്രയായി

ഇടുക്കി: പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഇടുക്കിവണ്ടിപ്പെരിയാറില്‍ റോഡില്‍ കസേരയിട്ട് പ്രതിഷേധിച്ച 90കാരി പൊന്നമ്മമരിച്ചു.വാര്‍ധക്യസഹജമായഅസുഖങ്ങളെതുടര്‍ന്ന്ഞായറാഴ്ചഉച്ചയ്ക്ക് രണ്ട്മണി യോടെയായിരുന്നു അന്ത്യം.

അഞ്ച്മാസമായിപെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്നാണ് മരുന്നും വീട്ടുസാധനങ്ങളും വാങ്ങാന്‍പണമില്ലാതായതോടെ പൊന്നമ്മ വ്യത്യസ്തമായ സമരം ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരിഎട്ടിനായിരുന്നു പൊന്നമ്മ സമരം ചെയ്തത്.പൊലീസെത്തിയാണ് പിന്നീട് ഇവരെ അനുനയിപ്പിച്ച് റോഡില്‍ നിന്ന് മാറ്റിയത്.

മസ്റ്ററിങ്പൂര്‍ത്തായാക്കാതിരുന്നതുംആനുകൂല്യങ്ങള്‍ കിട്ടുന്നതിന് തടസമായിരുന്നു.അവശതയിലുള്ള ആളുടെ വീട്ടിലെത്തി മസ്റ്ററിങ് നടപടിപൂര്‍ത്തിയാക്കണമെന്നുംഅന്ന്ആവശ്യമുയര്‍ന്നിരുന്നു.

പിന്നീട്മസ്റ്ററിംഗ്പൂര്‍ത്തിയാക്കിയെങ്കിലും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തത് പെന്‍ഷന്‍ കിട്ടാന്‍ തടസ്സമായി. പിന്നീട് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോള്‍ ഒരു മാസത്തെ പെന്‍ഷന്‍ കിട്ടി. രണ്ട് മാസത്തെ പെന്‍ഷന്‍കോണ്‍ഗ്രസും നല്‍കി. ആറ് മാസത്തെ പെന്‍ഷന്‍ കിട്ടാന്‍ ഇനിയും ബാക്കിയുണ്ട്.

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും