കാത്തിരിപ്പിന്‌ അവസാനം പ്രേമലു ഒടിടിയിലേക്ക്‌_,ഏപ്രിൽ 12ന്ഹോട്ട്സ്റ്റാറിൽ സ്‌ട്രീമിങ് തുടങ്ങും

കാത്തിരിപ്പിന്‌ അവസാനം പ്രേമലു ഒടിടിയിലേക്ക്‌_,
ഏപ്രിൽ 12ന്ഹോട്ട്സ്റ്റാറിൽ സ്‌ട്രീമിങ് തുടങ്ങും




ഈ വർഷമിറങ്ങിയ മലയാള ചിത്രങ്ങളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത ചിത്രമാണ് ഗിരീഷ് എ ഡി സംവിധാനം ചെയ്‌ത പ്രേമലു. മലയാളത്തിൽ ഫെബ്രുവരി എട്ടിന് റിലീസ് ചെയ്‌ത ചിത്രം പിന്നീട് തമിഴ്, തെലുങ്ക് എന്നീ ഭാഷയിലേക്ക് ഡബ്ബ് ചെയ്‌തും ഇറക്കിയിരുന്നു. പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രം ഏപ്രിൽ 12ന് ഹോട്ട്സ്റ്റാറിൽ സ്‌ട്രീമിങ് തുടങ്ങും.

കേരളത്തിന് പുറമേ ആന്ധ്രയിലും തെലങ്കാനയിലും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഈ വര്‍ഷത്തെ രണ്ടാമത്തെ 100 കോടി ചിത്രമായി മാറിയ പ്രേമലുവിന്റെ തെലുങ്ക് ഡബ്ബും റിലീസായി. രാജമൗലിയുടെ മകന്‍ എസ് എസ് കാര്‍ത്തികേയയാണ് തെലുങ്ക് റൈറ്റ്‌സ് നേടിയത്. പല തെലുങ്ക് ചിത്രങ്ങളെയും പിന്തള്ളി പ്രേമലു തെലുങ്കിലും ഹിറ്റായി.

ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തില്‍ നസ്‍ലിനും മമിതയയ്‍ക്കുമൊപ്പം പ്രധാന വേഷത്തിലുണ്ടായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് അജ്‍മല്‍ സാബുവാണ്. വമ്പൻമാരെയും ഞെട്ടിച്ചാണ് പ്രേമലു ആഗോള കളക്ഷനില്‍ നേട്ടമുണ്ടാക്കിയത് എന്നതും പ്രധാനപ്പെട്ട ഒന്നാണ്.

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി