വരാൻ പോകുന്നത് കോവിഡിനേക്കാൾ ഭീകരമായ പകർച്ചവ്യാധി...
വരാൻ പോകുന്നത് കോവിഡിനേക്കാൾ ഭീകരമായ പകർച്ചവ്യാധി...
കോവിഡിനേക്കാള്‍ ഭീകരമായ പക്ഷിപ്പനി ലോകത്ത് പടർന്നുപിടിച്ചേക്കാമെന്ന മുന്നറിയിപ്പുമായി വിദഗ്ധർ. പുതുതായി അമേരിക്കയില്‍ കണ്ടെത്തിയ എച്ച്-5 എൻ-1 വകഭേദം കോവിഡിനേക്കാള്‍ പതിന്മടങ്ങ് ശക്തിയുണ്ടെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. രോഗം ഒരു ആഗോളവ്യാധിയായി മാറാൻ അധികം സമയമില്ലെന്നും വിദഗ്ദർ ആശങ്ക രേഖപ്പെടുത്തി. രോഗഭീഷണിയെ ഗൗരവമായി കാണുന്നുവെന്നും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് വൈറ്റ് ഹൗസും പ്രഖ്യാപിച്ചിട്ടുണ്ട്. പശുക്കളിലും പൂച്ചകളിലും കണ്ടെത്തിയ വൈറസിന്റെ വകഭേദം വളരെ പെട്ടന്ന് മനുഷ്യനിലേക്ക് വ്യാപിക്കുന്നതായി കണ്ടെത്തിയതാണ് രോഗത്തിന്റെ തീവ്രതയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നത്. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് വ്യാപിക്കുന്നതിനായി വൈറസ് അതിവേഗത്തില്‍ പരിണമിക്കുകയാണെന്ന ആശങ്കയുമുണ്ട്. അമേരിക്കയിലെ ടെക്‌സാസിലെ പാല്‍ ഉല്പാദന കേന്ദ്രത്തിലെ ജോലിക്കാരന് രോഗം ബാധിച്ചതോടെയാണ് അതിവേഗം പരിണമിക്കുന്ന വൈറസിനെക്കുറിച്ച് വിദഗ്ദർ അറിയുന്നത്. അമേരിക്കയില്‍ ആറ് സ്‌റ്റേറ്റുകളിലായി 12 കന്നുകാലിക്കൂട്ടങ്ങളും ടെക്‌സാസിലെ ഒരു പൂച്ചയും ഇതുവരെ വൈറസ് ബാധിച്ച് ചത്തതായി കണ്ടെത്തിയിട്ടുണ്ട്. പക്ഷെ വൈറസിനെ മനുഷ്യനില്‍ കണ്ടെത്തുന്നത് ഇതാദ്യമായാണ്. ലോകം ഒരു പക്ഷിപ്പനി വ്യാധിയിലേക്ക് വീഴാനുള്ള സാധ്യത വിദൂരമല്ലെന്നാണ് പക്ഷിപ്പനി വിദഗ്ധർ പറയുന്നത്. മനുഷ്യനടക്കമുള്ള സസ്തനികളില്‍ വ്യാപിക്കാൻ കഴിവുള്ള വൈറസിന് ഒരാഗോളവ്യാധിയായി മാറാൻ സമയമധികം വേണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു. പ്രമുഖ ഫാർമസ്യൂട്ടിക്കല്‍ കമ്പനിയിലെ കണ്‍സള്‍ട്ടന്റായ ജോണ്‍ ഫുള്‍ട്ടണും രോഗത്തെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തി. വൈറസിന് കോവിഡ് വൈറസിനേക്കാളും പ്രജനന നിരക്ക് വളരെ കൂടുതലാണ്, ഇത് രോഗത്തെ കോവിഡിനേക്കാള്‍ നൂറ് മടങ്ങ് അപകടകാരിയാക്കുമെന്ന് ഫുള്‍ട്ടണ്‍ ആശങ്ക രേഖപ്പെടുത്തി. ലോകം ഏറ്റവും ഭീതിയോടെ കാണുന്ന വൈറസുകളിലൊന്നാണ് പക്ഷിപ്പനി എന്ന രോഗം പടർത്തുന്ന എച്ച്-5 എൻ-1 വൈറസ്. വൈറസിനെ 2003 മുതല്‍ സുക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ലോകത്തിലെ പല പകർച്ചവ്യാധി വിദഗ്ധർ. പുതിയ വൈറസ് വകഭേദത്തിന് 52 ശതമാനമാണ് മരണനിരക്കെന്നത് കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 2020 മുതല്‍ വൈറസിന്റെ മുൻ വകഭേദം ബാധിച്ച 30 ശതമാനം ആളുകളും മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. രോഗത്തിന്റെ കാഠിന്യം മനസിലാക്കിയ വൈറ്റ് ഹൗസ് ഉടൻ തന്നെ രോഗം വരാതിരിക്കാൻ ഓരോ പൗരന്മാരും കർശനമായി പ്രതിരോധനടപടികള്‍ സ്വീകരിക്കണമെന്ന് പ്രസ്താവനയിറക്കിയിട്ടുണ്ട്. രോഗഭീഷണിക്ക് പുറമെ ആഗോളതലത്തില്‍ സാമ്പത്തിക മേഖലയ്ക്കും വൈറസിന്റെ വ്യാപനം വൻ ആഘാതം സൃഷ്ടിക്കുമെന്നും വിദഗ്ധർ കരുതുന്നു. പാല്‍, മുട്ട, ഇറച്ചി വിപണികൾ തകിടം മറിയും. രോഗം ബാധിച്ച കന്നുകാലികളെയും കോഴി, താറാവ്, കാട അടക്കമുള്ള പക്ഷികളെയും നശിപ്പിക്കുക മാത്രമാണ് നിലവില്‍ രോഗപ്രതിരോധത്തിനായുള്ള നടപടി.
Comments
Post a Comment