മൂന്ന് വയസുകാരനെ മടിയിലിരുത്തി കാറോടിച്ചു; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് ആര്‍ടിഒ...

മൂന്ന് വയസുകാരനെ മടിയിലിരുത്തി കാറോടിച്ചു; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് ആര്‍ടിഒ...




കോഴിക്കോട് : പുറക്കാട്ടിരിയില്‍ മൂന്ന് വയസുകാരനെ മടിയിലിരുത്തി കാറോടിച്ച ആളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് ആര്‍ടിഒ. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസന്‍സ് ആണ് സസ്‌പെന്‍ഡ് ചെയ്തത്. മൂന്ന് മാസത്തേക്കാണ് ആര്‍ടിഒയുടെ നടപടി. എ.ഐ കാമറയില്‍ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അപകടകരമായ രീതിയില്‍ വാഹനമോടിച്ചെന്ന് കാട്ടിയാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തരത്തില്‍ കുഞ്ഞിനെ നിര്‍ത്തി വണ്ടിയോടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മലപ്പുറത്ത് നിന്ന് കുടുംബവുമൊത്ത് കുറ്റ്യാടിയിലേക്ക് പോകവെ കുട്ടി കരഞ്ഞപ്പോള്‍ കരച്ചിടലക്കാന്‍ മടിയിലിരുത്തിയതാണെന്നാണ് മുസ്തഫ ഇതിന് നല്‍കിയ വിശദീകരണം.

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

പ്രിയപ്പെട്ട രക്ഷിതാക്കളെ... 25-03-2024 ഇന്ന് തിങ്കളാഴ്ച കുട്ടികളുടെ എസ്എസ്എൽസി എക്സാം അവസാനിക്കുകയാണല്ലോ