വലിയ വീടുകൾക്കും കെട്ടിടങ്ങൾക്കും ഇനി അധികനികുതി

വലിയ വീടുകൾക്കും കെട്ടിടങ്ങൾക്കും ഇനി അധികനികുതി



വലിയ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഈടാക്കുന്ന ആഡംബരനികുതി ഇനി അധികനികുതി എന്ന പേരില്‍ അറിയപ്പെടും. 3,000 ചതുരശ്ര അടിക്ക് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് ഈടാക്കുന്ന നികുതിയുടെ പേരിലാണ് മാറ്റം. ഇതുസംബന്ധിച്ചു നിയമസഭ പാസാക്കിയ കേരള കെട്ടിടനികുതി ഭേദഗതി ബില്‍-2023 ഗവർണർ അംഗീകരിച്ചു സർക്കാരിന് കൈമാറി. കെട്ടിടങ്ങളുടെ നികുതിക്കൊപ്പം ഒറ്റത്തവണ നികുതി റവന്യു അധികൃതർ ഈടാക്കുന്നുണ്ട്. ഇതു കണക്കാക്കാൻ തദ്ദേശ വകുപ്പിന്‍റെ അളവ് മാത്രം മതിയെന്നും ബില്ലില്‍ നിർദ്ദേശിക്കുന്നു. തദ്ദേശ വകുപ്പ് രേഖപ്പെടുത്തിയ കെട്ടിടത്തിന്‍റെ വിസ്തീർണത്തിന്‍റെ അടിസ്ഥാനത്തില്‍ റവന്യു വകുപ്പ് ഒറ്റത്തവണ നികുതി ഈടാക്കിയാല്‍ മതി.

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി