ബാഗേജുകളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ അറിയാം; യാത്രക്കാർക്കായി പുതിയ സംവിധാനവുമായി എയര്‍ഇന്ത്യ

ബാഗേജുകളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ അറിയാം; യാത്രക്കാർക്കായി പുതിയ സംവിധാനവുമായി എയര്‍ഇന്ത്യ


ബാഗ് ട്രാക്ക് ആന്‍ഡ് പ്രൊട്ടക്ട് സംവിധാനമൊരുക്കി എയര്‍ഇന്ത്യ എക്‌സ്പ്രസ്. ബ്ലൂ റിബണ്‍ ബാഗുമായി ചേര്‍ന്നുള്ള നൂതന സംവിധാനം ആണിത്. തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ യാത്രക്കാർക്ക് നല്‍കുകയും ബാഗേജുകൾ വൈകിയാല്‍ നഷ്ടപരിഹാരം നല്‍കുകയും ചെയ്യുന്നതാണ് ബാഗ് ട്രാക്ക് ആന്‍ഡ് പ്രൊട്ടക്ട് സംവിധാനം. എസ്എംഎസ് അല്ലെങ്കില്‍ ഇ-മെയില്‍ വഴി ആകും ബാഗേജുകളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനാകുക.
എന്നാൽ വിമാനം എത്തി 96 മണിക്കൂറിനകം ബാഗേജുകള്‍ കിട്ടിയില്ലെങ്കിൽ ആഭ്യന്തര യാത്രികര്‍ക്ക് ബാഗിന്റെ എണ്ണമനുസരിച്ച് നഷ്ടപരിഹാരം കിട്ടും. 19,000 രൂപയും രാജ്യാന്തര യാത്രികര്‍ക്ക് 66,000 രൂപയും ആണ് ലഭിക്കുക. മുന്‍കൂര്‍ ആയി എയര്‍ ഇന്ത്യയുടെ മൊബൈല്‍ ആപ്പിലൂടെയോ വെബ്സൈറ്റിലൂടെയോ ഈ സേവനം ബുക്ക് ചെയ്യാം. ആഭ്യന്തര യാത്രക്കാര്‍ക്ക് 95 രൂപയും രാജ്യാന്തര യാത്രക്കാര്‍ക്ക് 330 രൂപയുമാണ് ബുക്കിങ് നിരക്ക്.

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി