പെട്രോൾപമ്പ് തൊഴിലാളികൾ ആറ് മുതൽ പണിമുടക്കും

പെട്രോൾപമ്പ് തൊഴിലാളികൾ ആറ് മുതൽ പണിമുടക്കും

 

കണ്ണൂർ:ശനിയാഴ്ച രാവിലെ ആറ് മുതൽ അനിശ്ചിത കാല പണിമുടക്ക് നടത്താൻ സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് യൂണിയനുകളിലെ ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികളുടെ സംയുക്ത യോഗം തീരുമാനിച്ചു.

ഡെപ്യൂട്ടി ലേബർ ഓഫീസർ മുമ്പാകെ നടന്ന ബോണസ് ചർച്ചയിൽ തീരുമാനം എടുക്കാൻ കഴിയാത്തതിൽ പ്രതിഷേധിച്ചാണ് സമരം. 20 ശതമാനം ബോണസും അഞ്ച് ശതമാനം എസ്ഗ്രേഷ്യയും അനുവദിക്കണം എന്നാവശ്യപ്പെട്ട് യൂണിയൻ കത്ത് നൽകിയിരുന്നു.

എ ടി നിഷാത്ത് അധ്യക്ഷത വഹിച്ചു എ പ്രേമരാജൻ, കെ അശോകൻ, പി ചന്ദ്രൻ, എം വേണുഗോപാൽ, എം രാജീവൻ, കെ പി രാമചന്ദ്രൻ, പി റിജുൽദാസ് എന്നിവർ പങ്കെടുത്തു.


Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും