Posts

Showing posts from August, 2023

പാചക വാതക സിലിണ്ടറിന്200 രൂപ കുറയും

Image
പാചക വാതക സിലിണ്ടറിന് 200 രൂപ കുറയും 29/08/2023  പാചകവാതക സിലിണ്ടറിന്റെ വില കുറക്കാന്‍ കേന്ദ്ര മന്ത്രിസഭ യോഗം തീരുമാനിച്ചതായി റിപ്പോര്‍ട്ട്.  ഗാർഹിക ആവശ്യത്തിനുള്ള 14 കിലോ സിലിണ്ടറിന്റെ വിലയില്‍ 200 രൂപയുടെ കുറവ് വരുത്താന്‍ കേന്ദ്ര മന്ത്രിസഭ യോഗം തീരുമാനിച്ചു. എല്‍പിജിക്ക് 200 രൂപ കൂടി സബ്‌സിഡി നല്‍കി ഇത് നടപ്പാക്കാനാണ് നീക്കം. എണ്ണ കമ്പനികള്‍ക്ക് സബ്‌സിഡി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉജ്ജ്വല പദ്ധതിയില്‍ അംഗങ്ങളായ ആളുകൾക്ക് ആണ് ഇതിന്റെ പ്രയോജനം ലഭിക്കുക. 2016ലാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രഖ്യാപിച്ചത്. ദാരിദ്ര്യരേഖക്ക് താഴെയുള്ള അഞ്ച് കോടി സ്ത്രീകള്‍ക്കാണ് ഈ പദ്ധതി അനുസരിച്ച് എല്‍പിജി കണക്ഷന്‍ നല്‍കിയത്.

ഇന്റര്‍വെല്‍ സമയം കൂട്ടണം’ നിവിൻ പോളിയുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി

Image
‘ ഇന്റര്‍വെല്‍ സമയം കൂട്ടണം’ നിവിൻ പോളിയുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇന്റര്‍വെല്‍ സമയം കൂട്ടണമെന്ന നടന്‍ നിവിന്‍ പോളിയുടെ ആവശ്യം പരിഗണിക്കും എന്ന് മന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞ ദിവസം നെടുമങ്ങാട് ഓണാഘോഷ പരിപാടിയില്‍ വച്ച് നിവിന്‍ പോളിയെ കണ്ടിരുന്നു. സംസാരത്തിന് ഇടെയാണ് ഇന്റര്‍വെല്‍ സമയം കൂട്ടണമെന്ന ആവശ്യം നിവിന്‍ ഉന്നയിച്ചതെന്നും അക്കാര്യം പരിഗണിക്കാമെന്ന് അദ്ദേഹത്തെ അറിയിച്ചിരുന്നെന്നും ശിവന്‍കുട്ടി പറഞ്ഞു. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും മറ്റും മതിയായ സമയം ഇന്റർവെൽ സമയം കൂട്ടിയാൽ കുഞ്ഞുങ്ങൾക്ക് ലഭിക്കുമെന്ന് നിവിൻ പറഞ്ഞു. ഇക്കാര്യം പരിഗണിക്കാമെന്ന്‌ നിവിനെ അറിയിച്ചു.

തിരുവോണ ദിനത്തിൽ🌺 മലയാള ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ

Image
🌺 തിരുവോണ ദിനത്തിൽ🌺 മലയാള ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ #Asianet 09.00AM ബ്രോ ഡാഡി 04.00PM ജാനകി ജാനേ ( Premiere) 07.00PM 2018 (Premiere) #SuryaTV  08.30AM ജോ &ജോ 11.30PM തല്ലുമാല 02.30PM കടുവ 06.00PM ക്രിസ്റ്റഫർ (Premiere) #ZeeKeralam  10.30AM പകലും പാതിരാവും 01.00PM കാപ്പ 04.30PM മധുര മനോഹര മോഹം (Premiere) 09.00PM അനുരാഗം #MazhavilManorama  09.00PM ലൈവ് 06.30PM ന്റിക്കാക്കക്കൊരുപ്രേമോണ്ടർണ്ണ് (Premiere) #AsianetMovies 07.00AM തീർപ്പ് 10.00AM താൻ കേസ് കൊട് 01.00PM ജയ ജയ ജയ ഹേ 04.00PM മിന്നൽ മുരളി 07.00PM മഹേഷും മാരുതിയും(Premiere) 10.00PM തണ്ണീർമത്തൻ ദിനങ്ങൾ #AmritaTV  09.00AM ലയൺ #KairaliTV  08.00AM ജാനകി നായകൻ 12.00PM അഖിലൻ (MTP) 04.00PM ചക്രവ്യൂഹം (MTP) 07.00PM രുദ്രാങ്കി(MTP ) 11.00PM ജാനകി നായകൻ #AsianetPlus  09.00AM മേരി ആവാസുനോ 12.00PM KRK  03.00PM കാണെക്കാണെ 06.00PM 21 ഗ്രാംസ് 09.00PM ഒരു ഇന്ത്യൻ പ്രണയകഥ #KairaliWe 07.00AM വരവേൽപ്പ് 10.00AM ഗജരാജമന്ത്രം 01.00PM ഈ പറക്കും തളിക 04.00PM കാക്കക്കുയിൽ 07.00PM കൊച്ചി രാജാവ് 10.00PM ആലിബാബയും

മലയാള സിനിമയിലെ ആദ്യ വനിതാ ഡിസൈനര്‍; ഫെഫ്ക അംഗത്വം നേടി റോസ്മേരി ലില്ലു...

Image
മലയാള സിനിമയിലെ ആദ്യ വനിതാ ഡിസൈനര്‍; ഫെഫ്ക അംഗത്വം നേടി റോസ്മേരി ലില്ലു... സിനിമകളിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ചര്‍ച്ചയാവുന്ന ഇന്നത്തെ കാലത്ത് സിനിമാ ടൈറ്റില്‍ രംഗത്ത് തിളങ്ങുന്ന ഒരു പെണ്‍കുട്ടിയുണ്ട്. മലയാള സിനിമയില്‍ സ്ത്രീകൾ അധികം കടന്നുചെല്ലാത്ത.ടൈറ്റിൽ ഡിസൈൻ മേഖലയില്‍ ശ്രദ്ധയയായി മാറിയ റോസ്മേരി ലില്ലു എന്ന കണ്ണൂര്‍ സ്വദേശിനി. ഇരുപതാം വയസ്സിൽ സിനിമകളിൽ ഫ്രീലാന്‍സ് പോസ്റ്റര്‍ ഡിസൈനറായി തീർന്ന റോസ്മേരി ലില്ലു മിനിമൽ പോസ്റ്റർ, സ്റ്റോറി ബോര്‍ഡ് റൈറ്റിങ് രംഗത്തും തന്‍റെതായ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു. ലൗ ആക്ഷൻ ഡ്രാമ, കവി ഉദ്ദേശിച്ചത്, എല്ലാം ശരിയാകും തുടങ്ങി നിരവധി സിനിമകളുടെ പോസ്റ്റർ ഡിസൈനിംഗ് ചെയ്തിരുന്നത് റോസ്മേരി ലില്ലുവാണ്. ഇപ്പോഴിതാ മലയാള സിനിമയിലെ ആദ്യത്തെ വനിതാ ഡിസൈനറായി ഔദ്യോഗികമായി ഫെഫ്ക അംഗത്വം നേടിയിരിക്കുകയാണ് ഈ കലാകാരിനീണ്ട 7 കൊല്ലത്തെ തന്‍റെ യാത്രയും ഫെഫ്ക അംഗത്വം നേടിയതിനെപറ്റിയും പോസ്റ്റർ ഡിസൈനിംഗ് മേഖലയിലെ തന്റെ അനുഭവം ഫെയ്സ്ബുക്കില്‍ പങ്ക് വെച്ചിരിക്കുകയാണ് റോസ്മേരി റോസ്മേരി ലില്ലുവിന്‍റെ കുറിപ്പ്... മലയാള സിനിമയിലെ ആദ്യത്തെ വനിതാ ഡി

ചെമ്പേരി ലയൺസ് ക്ലബ് വീൽ ചെയർ വിതരണം ചെയ്തു.

Image
ചെമ്പേരി ലയൺസ് ക്ലബ് വീൽ ചെയർ വിതരണം ചെയ്തു. ചെമ്പേരി : ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പുലിക്കുരുമ്പ പുല്ലവനം രാജൻ കെ കെ കല്ലാ എന്ന വ്യക്തിക്ക് ക്ലബ്ബ് പ്രസിഡണ്ട് സി.എ തോമസ് പി ഡി വീൽചെയർ നൽകി. പുലിക്കുരുമ്പ പുല്ലം വനത്തുള്ള രാജന്റെ വീട്ടിൽ വെച്ചാണ് വീൽചെയർ നൽകിയത്. ഇതോടൊപ്പം ഓണ സമ്മാനവും ഉപഹാരവും നൽകി. ചടങ്ങിൽ സെക്രട്ടറി ജോഷി കുന്നത്ത്, അഡ്വ. സജി സക്കറിയാസ്, മുൻ പ്രസിഡണ്ട് സിജു തോമസ്, പി ജെ ടോമി എന്നിവർ സന്നിഹിതരായിരുന്നു.

Zee കേരളം പൊന്നോണ ചലച്ചിത്രങ്ങൾ🎞️🌺

Image
Zee കേരളം പൊന്നോണ ചലച്ചിത്രങ്ങൾ🎞️🌺🌸🌾 🌺ഉത്രാടം രാവിലെ 6 മണിക്ക്  🍿കൊച്ചാൾ  🌺തിരുവോണം രാവിലെ 10.30ന് 🍿പകലും പാതിരാവും  ഉച്ചയ്ക്ക് 1 മണിക്ക്  🍿കാപ്പ  വൈകിട്ട് 4.30ന്  🍿മധുര മനോഹര മോഹം (WTP) രാത്രി 9 മണിക്ക് 🍿അനുരാഗം  🌺അവിട്ടം രാവിലെ 6 മണിക്ക്  🍿പൂവൻ  🌺ചതയം രാവിലെ 6 മണിക്ക്  🍿എല്ലാം ശരിയാകും

ഏഷ്യാനെറ്റ്‌ ഈ ഓണനാളുകളിൽ സംപ്രേക്ഷണം ചെയ്യുന്ന പ്രതേക ചലച്ചിത്രങ്ങൾ 🎞️

Image
ഏഷ്യാനെറ്റ്‌ ഈ ഓണനാളുകളിൽ സംപ്രേക്ഷണം ചെയ്യുന്ന പ്രതേക ചലച്ചിത്രങ്ങൾ 🎞️🎞️🌺🌸🌾 🌺ഉത്രാടം രാവിലെ 9 മണിക്ക് 🍿ഭീഷ്മപർവ്വം വൈകിട്ട് 4 മണിക്ക് 🍿പൂക്കാലം(WTP) രാത്രി 7.30ന് 🍿പാച്ചുവും അത്ഭുതവിളക്കും (WTP) 🌺തിരുവോണം  രാവിലെ 9 മണിക്ക് 🍿ബ്രോഡാഡി വൈകിട്ട് 4 മണിക്ക് 🍿ജാനകീ ജാനേ(WTP) രാത്രി 7 മണിക്ക്  🍿2018(WTP) 🌺അവിട്ടം രാവിലെ 9 മണിക്ക്  🍿ആറാട്ട് 🌺ചതയം രാവിലെ 9 മണിക്ക്  🍿മിന്നൽ മുരളി

സൂര്യടീവി പൊന്നോണ ചലച്ചിത്രങ്ങൾ🎞️🌺

Image
സൂര്യടീവി പൊന്നോണ ചലച്ചിത്രങ്ങൾ🎞️🌺🌸🌾 🌺ഉത്രാടം രാവിലെ 8.30ന് 🍿ഡ്രൈവിംഗ് ലൈസൻസ് ഉച്ചയ്ക്ക് 12 മണിക്ക് 🍿അജഗജാന്തരം ഉച്ചയ്ക്ക് 2.30ന് 🍿സിബിഐ 5 വൈകിട്ട് 6 മണിക്ക് 🍿എന്താടാ സജി (WTP) 🌺തിരുവോണം രാവിലെ 8.30ന് 🍿ജോ & ജോ രാവിലെ 11.30ന് 🍿തല്ലുമാല ഉച്ചയ്ക്ക് 2.30ന് 🍿കടുവ വൈകിട്ട് 6 മണിക്ക് 🍿ക്രിസ്റ്റഫർ (WTP) 🌺അവിട്ടം രാവിലെ 8.30ന് 🍿ഹണിബീ 2 ഉച്ചയ്ക്ക് 12.30ന് 🍿ആദ്യരാത്രി വൈകിട്ട് 3.30ന് 🍿ഭയ്യാ ഭയ്യാ 🌺ചതയം രാവിലെ 8.30ന് 🍿ഓർഡിനറി ഉച്ചയ്ക്ക് 12.30ന് 🍿പട്ടാഭിരാമൻ ഉച്ചയ്ക്ക് 2.30ന് 🍿ഇടി

ഉത്രാട ദിനത്തിൽ🌺 മലയാള ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ

Image
🌺 ഉത്രാട ദിനത്തിൽ🌺 മലയാള ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ #Asianet 09.00AM ഭീഷ്മ പർവ്വം 04.00PM പൂക്കാലം ( Premiere) 07.30PM പാച്ചുവും അത്ഭുതവിളക്കും (Premiere) #SuryaTV  08.30AM ഡ്രൈവിംഗ് ലൈസൻസ് 12.00PM അജഗജാന്തരം 02.30PM CBI_5  06.00PM എന്താടാ സജി (Premiere) 10.30PM മാന്നാർ മത്തായി സ്പീക്കിംഗ് #ZeeKeralam  06.00AM കൊച്ചാള്‍ #MazhavilManorama  09.00PM കൊള്ള #AsianetMovies 07.00AM തീർപ്പ് 10.00AM മുകുന്ദൻ ഉണ്ണി അസോസിയേറ്റ് 01.00PM കേശു ഈ വീടിന് നാഥൻ 04.00PM സീതാരാമം 07.00PM ആറാട്ട് 10.00PM ലളിതം സുന്ദരം #AmritaTV  09.00AM ആദി 01.15PM ഉപചാരപൂർവ്വം ഗുണ്ടാ ജയൻ 04.00PM അർച്ചന 31 നോട്ട് ഔട്ട് #KairaliTV  09.00AM ഗൗതം നന്ദ 12.00PM വിടുതലൈ part_1 (MTP) 04.00PM സെൽഫി 07.00PM വീരം (MTP ) #AsianetPlus  09.00AM നിഴൽ 12.00PM കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് 03.00PM ഇന്നലെ വരെ 06.00PM വീരസിംഹ റെഡി 11.00PM കുമ്പളങ്ങി നൈറ്റ്സ് #KairaliWe 07.00AM കുടുംബ വിശേഷങ്ങൾ 10.00AM ബന്ധുക്കൾ ശത്രുക്കൾ 01.00PM പിൻഗാമി 04.00PM കുടമാറ്റം 07.00PM MLA മണി പത്താം ക്ലാസും ഗുസ്തിയും 1

ഓണം അവധികൾ ഇങ്ങനെ

Image
ഓണം അവധികൾ ഇങ്ങനെ ______________ ____________________ ``` സംസ്ഥാനം ആഘോഷങ്ങളിലേക്കും അവധിയുടെ ആലസ്യത്തിലേക്കും കടക്കുകയാണ്. അടുത്ത ആഴ്ച്ചയിൽ രണ്ട് ദിവസം അവധിയെടുത്താൽ സർക്കാർ ജീവനക്കാർക്ക് തുടർച്ചയായി എട്ട് ദിവസം അവധി ലഭിക്കും.```  *സംസ്ഥാനത്ത് ഇന്ന് മുതൽ അവധി ഇങ്ങനെ,* ```ബാങ്ക് അവധി: 26, 27, 28, 29, 31 ബീവറേജസ് ഷോപ്പുകൾ: 29, 31, സെപ്റ്റംബർ 1. സ്കൂൾ അവധി: ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 3 വരെ. റേഷൻ കടകൾ: 29, 30, 31. സർക്കാർ ഓഫീസുകൾ: 27, 28, 29, 30, 31 റേഷൻ കടകൾ ഞായറാഴ്ച്ച (ഓഗസ്റ്റ് 27) ന് തുറന്നു പ്രവർത്തിക്കും. അതിനു പകരമായിട്ടാണ് ഓഗസ്റ്റ് 30 ബുധനാഴ്ച്ച അവധി നൽകിയിരിക്കുന്നത്.``` __________________________________

പയ്യാവൂരിൽ മെഗാ തിരുവാതിര അരങ്ങേറി.

Image
പയ്യാവൂരിൽ മെഗാ തിരുവാതിര അരങ്ങേറി. പയ്യാവൂർ:പയ്യാവൂർ ഗ്രാമ പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ 200 വനിതകൾ പങ്കെടുത്ത തിരുവാതിര അരങ്ങേറി. തിരുവാതിരയ്ക്ക് മുന്നോടിയായി പയ്യാവൂർ ടൗണിൽ വർണ്ണാഭമായ സാംസ്ക്കാരിക ഘോഷയാത്രയും നടത്തി. പയ്യാവൂരിൽ നടത്തിയ മെഗാ തിരുവാതിര ദർശിക്കാൻ നൂറു കണക്കിനാളുകൾ കാണികളായി എത്തി. തിരുവാതിര സി.ഡി.എസ് ചെയർ പേഴ്സൺ ബിന്ദു ശിവദാസന്റെ അധ്യക്ഷതയിൽ പയ്യാവൂർ ഗ്രാമ പഞ്ചായത്ത് സിഡന്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്തു. മലയോരത്തെ പ്രധാന നർത്തകി ശോഭ കരിമ്പക്കണ്ടിയാണ് പരിശീലിപ്പിച്ചത്. തിരുവാതിരക്ക് ശേഷം പായസ വിതരണവുമുണ്ടായിരുന്നു.

സംസ്ഥാനത്ത് എട്ടു ജില്ലകളിൽ താപനില ഉയരും; ജാഗ്രതാ നിർദ്ദേശങ്ങൾ ഇങ്ങനെ

Image
സംസ്ഥാനത്ത് എട്ടു ജില്ലകളിൽ താപനില ഉയരും; ജാഗ്രതാ നിർദ്ദേശങ്ങൾ ഇങ്ങനെ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും എട്ടു ജില്ലകളിൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം ജില്ലയിൽ ആണ് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയിരിക്കുന്നത്.കൊല്ലത്ത് 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരും. കേരത്തിൽ ക്രമാതീതമായി ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 34 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 3 ഡിഗ്രി സെൽഷ്യസ്- 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

കണ്ണൂർ റെയിൽവേ സ്റ്റേഷൻ; ഒന്നാം പ്ലാറ്റ്‌ഫോമിലും റിസർവേഷൻ കൗണ്ടർ

Image
കണ്ണൂർ റെയിൽവേ സ്റ്റേഷൻ; ഒന്നാം പ്ലാറ്റ്‌ഫോമിലും റിസർവേഷൻ കൗണ്ടർ കണ്ണൂർ | കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ റിസർവേഷൻ കൗണ്ടർ തുറന്നു. അവധി യാത്രാത്തിരക്കിൽ ടിക്കറ്റ് റിസർവ് ചെയ്യാൻ എത്തുന്നവർക്ക് ഇത് ഗുണമാകും. രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ് പ്രവർത്തന സമയം. നിലവിൽ കിഴക്കെ കവാടത്തിൽ രണ്ട് റിസർവേഷൻ കൗണ്ടറാണുള്ളത്. രാവിലെ 8 മുതൽ രാത്രി 8 വരെയാണ് സമയം. അൺ റിസർവ്ഡ് ടിക്കറ്റ് എടുക്കാൻ ഒന്നാം പ്ലാറ്റ്‌ഫോമിലും കിഴക്കെ കവാടത്തിലും മൂന്ന് ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുണ്ട്. ടിക്കറ്റ് നൽകാൻ നടത്തിപ്പുകാരും. എല്ലാ സമയവും ഇവരുടെ സേവനം ലഭ്യമാക്കും. ഇതിന് റെയിൽവേ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ചില സമയങ്ങളിൽ നടത്തിപ്പുകാർ മെഷീൻ പൂട്ടിപ്പോകുന്നത് പരാതിക്ക് ഇടയാക്കായിരുന്നു. യാത്രക്കാർക്ക് യുടിഎസ് ഓൺ മൊബൈൽ ആപ്പും ഉപയോഗിക്കാം. സ്റ്റേഷനിലെത്തിയാണ് ടിക്കറ്റ് എടുക്കുന്നതെങ്കിൽ അവിടെ പതിച്ച ക്യു.ആർ കോഡ് ആപ്പിലൂടെ സ്കാൻ ചെയ്ത് ടിക്കറ്റ് എടുക്കാം. സ്റ്റേഷനിൽ ക്യു.ആർ കോഡ് സ്കാനിങ് സംവിധാനമുണ്ട്. ദിവസ ടിക്കറ്റ്, സീസൺ ടിക്കറ്റ് ഉൾപ്പെടെയും എടുക്കാം.

വ്യാജരേഖ കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയെ പൊലീസ് അറസ്റ്റ് ചെയ്തു.

Image
വ്യാജരേഖ കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര പൊലീസ് ആണ് ഷാജനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഎസ്എൻഎൽ ബിൽ വ്യാജമായി നിർമ്മിച്ചു എന്നാണ് പരാതി. നിലമ്പൂരിൽ ചോദ്യം ചെയ്യൽ കഴിഞ്ഞു പുറത്തു ഇറങ്ങിയപ്പോൾ ആണ് കസ്റ്റഡിയിലെടുത്തത്. ഷാജൻ സ്കറിയയെ കൊച്ചിയിൽ എത്തിക്കുമെന്നും പൊലീസ് അറിയിച്ചു. ദില്ലിയിൽ താമസിക്കുന്ന രാധാകൃഷ്ണൻ എന്നയാൾ മുഖ്യമന്ത്രിയ്ക്ക് ഇ മെയിൽ വഴി നൽകിയ പരാതിയിൽ ആണ് നടപടി എടുത്തിരിക്കുന്നത്.  മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസില്‍ ഷാജൻ സ്കറിയ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി ഇന്നലെ നിർദ്ദേശിച്ചിരുന്നു. രാവിലെ നിലമ്പൂർ എസ്എച്ച്ഒയ്ക്ക് മുന്നിൽ ഹാജരാകണം എന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്. വീഴ്ച വരുത്തിയാൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു. ഈ മാസം 17 ന് ഹാജരാകാൻ ആയിരുന്നു ഷാജൻ സ്കറിയയോട് കോടതി നേരത്തെ ആവശ്യപ്പെട്ടത്. നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്‌കറിയ നൽകിയ പരാതിയിൽ ആയിരുന്നു ഷാജൻ സ്കറിയക്കെതിരെ പൊലീസ് കേസെടുത്തത്.

ഞായർ മുതൽ അഞ്ച് ദിവസം സർക്കാർ സ്ഥാപനങ്ങൾക്ക്‌ അവധി

Image
ഞായർ മുതൽ അഞ്ച് ദിവസം സർക്കാർ സ്ഥാപനങ്ങൾക്ക്‌ അവധി  ഞായർ മുതൽ അഞ്ച് ദിവസത്തേക്ക്‌ സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങൾക്ക്‌ അവധി. സർവകലാശാലകൾ അടക്കം സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും വെള്ളിയാഴ്ച ഓണാവധിക്കായി അടച്ചു. സെപ്‌തംബർ നാലിന്‌ തുറക്കും. ശനി മുതൽ ചൊവ്വ വരെ തുടർച്ചയായി നാല് ദിവസം ബാങ്കുകൾക്കും അവധിയാണ്‌. ബുധനാഴ്ച തുറന്ന് പ്രവർത്തിക്കും. വ്യാഴാഴ്ച വീണ്ടും ബാങ്ക്‌ അവധി.

വയനാട്ടിൽ ജീപ്പ് മറിഞ്ഞ് 9 പേർ മരിച്ചു

Image
വയനാട്ടിൽ ജീപ്പ് മറിഞ്ഞ് 9 പേർ മരിച്ചു വയനാട് മാനന്തവാടിയിൽ തേയിലത്തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് താഴ്ചയിലേക്കു മറിഞ്ഞ് 9 പേർ മരിച്ചു. തലപ്പുഴ കണ്ണോത്ത് മലയ്ക്കു സമീപമാണ് അപകടം. ജീപ്പിലുണ്ടായിരുന്ന തൊഴിലാളികളാണു മരിച്ചത്. ആകെ 12 പേരാണ് ഉണ്ടായിരുന്നത്. 3 പേർക്കു പരിക്കേറ്റിട്ടുണ്ട്. മരിച്ചവർ വയനാട് സ്വദേശികളാണ്. മരിച്ച 6 പേരെ തിരിച്ചറിഞ്ഞു. 3 പേരെ തിരിച്ചറിയാനായിട്ടില്ല. ജീപ്പിലുണ്ടായിരുന്നവർ എല്ലാവരും സ്ത്രീകളായിരുന്നു.

ചെമ്പേരി സപ്ലൈക്കോയുടെ മുൻപിൽ ധർണ്ണാ നടത്തി.

Image
ചെമ്പേരി സപ്ലൈക്കോയുടെ മുൻപിൽ ധർണ്ണാ നടത്തി. ഏരുവെശ്ശി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെമ്പേരി സപ്ലൈക്കോയുടെ മുൻപിൽ ധർണ്ണാ സമരം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് അഡ്വ ഇ വി രാമകൃഷണൻ ഉദ്ഘാടനം ചെയ്തും മണ്ഡലം പ്രസിഡണ്ട് ജോസ് പരത്തനാൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ടെസ്സി ഇമ്മാനുവൽ ,ജോണിമുണ്ടക്കൽ, ഷിബു മാണി, ജോൺസൺ പുലിയുറുമ്പിൽ , തങ്കച്ചൻ അറക്കൽ, ഷൈല ജോയി, ജയശ്രി ശ്രീധരൻ, ഷീജ ഷിബു , ജോസഫ് വെട്ടിക്കുഴി തുടങ്ങിയവർ സംസാരിച്ചു.

സ്റ്റോപ്പില്‍ ഇറങ്ങേണ്ട സമയത്ത് ഉറങ്ങിപ്പോയി;**ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ട്രെയിനില്‍ നിന്ന് വീണുമരിച്ചു*

Image
സ്റ്റോപ്പില്‍ ഇറങ്ങേണ്ട സമയത്ത് ഉറങ്ങിപ്പോയി;* *ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ട്രെയിനില്‍ നിന്ന് വീണുമരിച്ചു കണ്ണൂര്‍:  കണ്ണൂരില്‍ യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. പുതിയങ്ങാടി സ്വദേശി പി കെ ഫവാസ് (27) ആണ് മരിച്ചത്.  ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  ഇന്നലെ രാത്രി ഒമ്പതരയോടെ കണ്ണപുരത്ത് വെച്ചായിരുന്നു അപകടം. ഭാര്യ ഫായിസയെ ഹോസ്പിറ്റലില്‍ സന്ദര്‍ശിച്ച് യശ്വന്ത്പൂര്‍ ട്രെയിനില്‍ തിരിച്ചു വരുമ്പോഴാണ് അപകടമുണ്ടായത്. പയ്യന്നൂരില്‍ ഇറങ്ങേണ്ട ഫവാസ് ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് കണ്ണപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ട്രെയിന്‍ വേഗത കുറച്ച സമയത്ത് ഇറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്.

പതിനാറുകാരൻ ബൈക്ക് ഓടിച്ചു**മാതാവിന് 30,000 രൂപ പിഴ

Image
പതിനാറുകാരൻ ബൈക്ക് ഓടിച്ചു* *മാതാവിന് 30,000 രൂപ പിഴ ചൊക്ലി :പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് ബൈക്ക് ഓടിക്കാൻ കൊടുത്ത മാതാവിന് മുപ്പതിനായിരം രൂപ കോടതി പിഴയിട്ടു. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പിഴ വിധിച്ചത്. ചൊക്ലി സ്വദേശിനി റംഷിനക്കാണ് പിഴ ചുമത്തിയത്.  മാതാവിൻ്റെ ഉടമസ്ഥതയിലുള്ള വാഹനം സ്കൂൾ വിദ്യാർത്ഥിയായ 16കാരനായ മകന് ഓടിക്കാൻ കൊടുത്തിരുന്നു. മനുഷ്യ ജീവന് അപകടം ഉണ്ടാക്കിയേക്കാം എന്ന അറിവോടെയാണ് വാഹനം ഓടിക്കാൻ നൽകിയത് എന്ന ശിക്ഷാർഹമായ കുറ്റത്തിനാണ് കോടതി പിഴ ഉത്തരവിട്ടത്. ഏപ്രിൽ മൂന്നിന് കവിയൂർ പെരിങ്ങാടി റോഡിൽ അപകടകരമായി കുട്ടി ഡ്രൈവർ ഓടിച്ചു വന്ന ബൈക്ക് വാഹന പരിശോധനക്ക് ഇടെയാണ് ചൊക്ലി പോലീസ് കണ്ടെത്തിയത്. നിർത്താതെ പോയ വാഹനം, തുടർന്ന് വണ്ടി നമ്പർ പരിശോധിച്ച് മനസ്സിലാക്കി അന്വേഷിച്ചതിൽ ആർ സി ഉടമ ജീവിച്ചിരിപ്പില്ലെന്നും വാഹനം കൈവശം വെച്ച് കുട്ടിക്ക് ഓടിക്കാൻ നൽകിയത് മാതാവാണെന്നും കണ്ടെത്തുകയായിരുന്നു. കേസിൽ ചൊക്ലി പോലീസ് ഇൻസ്‌പെക്ടർ സി ഷാജുവിന്റെ നിർദ്ദേശ പ്രകാരം എസ്.ഐ കേസെടുത്ത് കോടതിയിൽ കുറ്റപത്രം നൽകുക ആയിരുന്നു.

ഇന്ന് വൈദ്യുതി മുടങ്ങും

Image
ഇന്ന് വൈദ്യുതി മുടങ്ങും 🚨ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കെ ഡബ്ല്യു എ, വളയം കുണ്ട്, ഐഡിയ ചെമ്പേരി, ചെമ്പേരി, കനകക്കുന്ന് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർഥികളും പാർട്ടിയും ചിഹ്നവും

Image
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർഥികളും പാർട്ടിയും ചിഹ്നവും... 1 അഡ്വ. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)- കൈ 2 ജെയ്ക് സി. തോമസ് (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്‌സിസ്റ്റ്)), - ചുറ്റിക, അരിവാൾ, നക്ഷത്രം 3 ലിജിൻ ലാൽ(ഭാരതീയ ജനതാ പാർട്ടി)- താമര 4 ലൂക്ക് തോമസ് (ആം ആദ്മി പാർട്ടി) -ചൂല് 5 പി.കെ. ദേവദാസ് (സ്വതന്ത്രസ്ഥാനാർഥി )- ചക്ക 6 ഷാജി(സ്വതന്ത്രസ്ഥാനാർഥി)- ബാറ്ററി ടോർച്ച് 7 സന്തോഷ് പുളിക്കൽ (സ്വതന്ത്ര സ്ഥാനാർഥി) -ഓട്ടോറിക്ഷ

യുഎഇയിലേക്ക് എത്തുന്നവർ നിരോധന വസ്തുക്കള്‍ ലഗേജില്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് മുന്നറിയിപ്പ്

Image
✈️ യുഎഇയിലേക്ക് എത്തുന്നവർ നിരോധന വസ്തുക്കള്‍ ലഗേജില്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് മുന്നറിയിപ്പ് അബുദാബി:* യുഎഇയിലേക്ക് എത്തുന്ന യാത്രക്കാര്‍ രാജ്യത്ത് നിരോധനമുള്ള വസ്തുക്കള്‍ ലഗേജില്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് മുന്നറിയിപ്പ് നല്‍കി യുഎഇ ഡിജിറ്റല്‍ ഗവണ്‍മെന്റ്. 45 ഇനം ഉല്‍പ്പന്നങ്ങള്‍ക്ക് യുഎഇയില്‍ നിരോധനവും നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചില ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനവും മറ്റ് ചില ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണവുണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.  നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതും നിയന്ത്രണമുള്ളതുമായ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയും നിരോധിച്ചിട്ടുണ്ട്.മലബാർ ലൈവ്.നിയമം ലംഘിച്ച് ഇത്തരം ഉല്‍പ്പന്നങ്ങള്‍ യുഎഇയിലേക്ക് കൊണ്ടു വരുന്നവര്‍ക്കും മറ്റ് രാജ്യത്തേക്ക് കടത്തുന്നവര്‍ക്കും ശിക്ഷ ലഭിക്കും. യുഎഇയിലേക്ക് വരുന്നവര്‍ ലഗേജില്‍ നിരോധിത, നിയന്ത്രിത ഉല്‍പ്പന്നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് അഭ്യര്‍ത്ഥിച്ചു. നിയന്ത്രിത ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമാണ്. നിരോധിത, നിയന്ത്രിത വസ്തുക്കള്‍ കസ്റ്റംസില്‍

സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ നാളെയോടെ എല്ലാ സാധനങ്ങളും ഉറപ്പാക്കണം: ഉദ്യോഗസ്ഥരോട് ഭക്ഷ്യമന്ത്രി ആന്ധ്രയില്‍ നിന്നും രാജസ്ഥാനില്‍ നിന്നുമുള്ള സാധനങ്ങള്‍ കയറ്റിയ ലോഡുകള്‍ ഇന്ന് രാത്രിയോടെ എത്തും

Image
സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ നാളെയോടെ എല്ലാ സാധനങ്ങളും ഉറപ്പാക്കണം: ഉദ്യോഗസ്ഥരോട് ഭക്ഷ്യമന്ത്രി ആന്ധ്രയില്‍ നിന്നും രാജസ്ഥാനില്‍ നിന്നുമുള്ള സാധനങ്ങള്‍ കയറ്റിയ ലോഡുകള്‍ ഇന്ന് രാത്രിയോടെ എത്തും  സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ നാളെയോടെ എല്ലാ സാധനങ്ങളും ഉറപ്പാക്കണമെന്ന് ഭക്ഷ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ആന്ധ്രയില്‍ നിന്നും രാജസ്ഥാനില്‍ നിന്നുമുള്ള സാധനങ്ങള്‍ കയറ്റിയ ലോഡുകള്‍ ഇന്ന് രാത്രിയോടെ എത്തും. ഓണം ഫെയറില്‍ എത്തുന്ന ആളുകള്‍ക്ക് എല്ലാ സാധനങ്ങളും ഉറപ്പാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. കണ്ടെയ്നറില്‍ റോഡ് മാര്‍ഗം സാധനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്നത് വൈകിയതാണ് സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ സാധനങ്ങള്‍ കുറയാന്‍ കാരണമെന്നാണ് ഭക്ഷ്യമന്ത്രിയുടെ വിശദീകരണം. ആന്ധ്രയില്‍ നിന്ന് ജയ അരിയും മുളകും ഇന്നെത്തും. കടലയും മറ്റ് ഉല്‍പന്നങ്ങളും രാജസ്ഥാനടക്കമുള്ള സംസ്ഥാനത്ത് നിന്ന് എത്തുന്നതോടെ കേരളത്തിലെ എല്ലാ സപ്ലൈകോ ഔട്ട്ലെറ്റിലും അവശ്യസാധനങ്ങള്‍ ഉറപ്പാക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. ഡിമാന്‍റ് കൂടുതലുള്ള സാധനങ്ങള്‍ തീരുന്നതിന് അനുസരിച്ച് അടുത്ത സ്റ്

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്ഓഗസ്റ്റ് 25 മുതല്‍ ഓണം അവധി

Image
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് 25 മുതല്‍ ഓണം അവധി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണം അവധി ഓഗസ്റ്റ് 25 മുതല്‍. ഈ മാസം 25 മുതൽ സെപ്റ്റംബര്‍ 3 വരെയാണ് ഓണം അവധി. ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങി.

വിമാന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

Image
വിമാന യാത്രക്കാരുടെ ശ്രദ്ധയ്ക്ക് വിമാനയാത്രക്കാരായ ഉപഭോക്താക്കളുടെപ്രശ്നങ്ങൾ പരിഹരിക്കുവാൻ *Air Sewa app/portal* നിലവിലുണ്ട്.   കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് (MoCA) ഈ app നടപ്പിൽ വരുത്തിയിട്ടുള്ളത്.   വിമാനയാത്രയുമായി ബന്ധപ്പെട്ട പരാതികൾ, നഷ്ടപ്പെട്ട ബാഗേജുകൾ, ഓരോ എയർപോർട്ടിലും ബാഗേജുകൾക്ക് വേണ്ടിയുള്ള ക്ലോക്ക് റൂമുകളെകുറിച്ചുള്ള അറിവുകൾ, വിമാനത്താവളത്തിന് പുറത്തുള്ള യാത്രാസൗകര്യങ്ങൾ, *റദ്ദാക്കിയ യാത്രയുടെ ടിക്കറ്റിന്റെ പണം* *തിരിച്ച് ലഭിക്കൽ* മുതലായ കാര്യങ്ങൾ ഈ സംവിധാനത്തിൽ അടങ്ങിയിരിക്കുന്നു.  പല യാത്രക്കാർക്കും ഇതിനെക്കുറിച്ച് അറിവ് ഇല്ലാത്തതിനാൽ നിരവധി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. പ്രത്യേകിച്ച് യാത്ര ചെയ്യാത്ത ടിക്കറ്റുകളുടെ പണം തിരികെ ലഭിക്കുന്നതിൽ.   ഈ ആപ്പ് ഡൗൺലോഡ് ചെയ്ത് പരാതി ഉന്നയിച്ചാൽ അതിനുള്ള പരിഹാരം ഉണ്ടാവുന്നതാണ്. തയ്യാറാക്കിയത്  *Adv. K. B MOHANAN*   *9847445075*  ............................. *CONSUMER COMPLAINTS AND* *PROTECTION SOCIETY*(Regd)  _High Court Jn_   _Near Central Police_ _Station_   _Ernakulam_   _Email_ : _ccpskerala@gmail.com_   *P

റബർ ഇറക്കുമതി ഭീഷണിയിൽ ആഭ്യന്തരവില വീണു - വീണ്ടും പ്രതിസന്ധിയിൽ ആയി കർഷകർ 🔰🌳

Image
റബർ ഇറക്കുമതി ഭീഷണിയിൽ ആഭ്യന്തരവില വീണു - വീണ്ടും പ്രതിസന്ധിയിൽ ആയി കർഷകർ 🔰🌳 *ആലക്കോട്:* ഇ​റ​ക്കു​മ​തി ഭീ​ഷ​ണി​യി​ല്‍ റ​ബ​ര്‍ ആ​ഭ്യ​ന്ത​ര വി​പ​ണി വി​ല കൂ​പ്പു​കു​ത്തു​ന്നു. ഒ​രു​ മാ​സ​ത്തി​നി​ടെ 10 രൂ​പ​യി​ല്‍ അ​ധി​കം കു​റ​വാ​ണു രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ വി​ല വീ​ണ്ടും ഇ​ടി​യു​മെ​ന്നാ​ണു വി​പ​ണി ന​ല്‍കു​ന്ന സൂ​ച​ന. മു​ന്‍വ​ര്‍ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് റ​ബ​ര്‍ ഇ​റ​ക്കു​മ​തി​യി​ല്‍ വ​ന്‍ വ​ര്‍ധ​ന​യു​ണ്ടാ​യ​തോ​ടെ​യാ​ണ് ആ​ഭ്യ​ന്ത​ര വി​ല​യി​ല്‍ വ​ന്‍ ഇ​ടി​വ് നേ​രി​ട്ട​ത്. വ​ന്‍കി​ട ട​യ​ര്‍നി​ര്‍മാ​താ​ക്ക​ള്‍ വി​പ​ണി​യി​ല്‍നി​ന്നു വി​ട്ടുനി​ല്‍ക്കു​ന്ന​തി​നാ​ല്‍ ക​ട​ക​ള്‍ അ​ട​ച്ചി​ടാ​ന്‍ വ്യാ​പാ​രി​ക​ളും നി​ര്‍ബ​ന്ധി​ത​രാ​കു​ന്നു. ഷീ​റ്റ് റ​ബ​റി​ന് ഇ​ടി​വ് തു​ട​രു​മ്പോ​ഴും ലാ​റ്റ​ക്‌​സി​നു സാ​മാ​ന്യം മി​ക​ച്ച വി​ല ല​ഭി​ക്കു​ന്നു​ണ്ട്. ഫീ​ല്‍ഡ് ലാ​റ്റെക്‌​സി​നു 158 രൂ​പ​യാ​ണ് വി​പ​ണി വി​ല. ഷീ​റ്റ് റ​ബ​റി​ന് ആ​ര്‍എ​സ്എ​സ് നാ​ലി​ന് 143.50 രൂ​പ​യ്ക്കാ​ണു ഇ​ന്ന​ലെ വ്യാ​പാ​രം ന​ട​ന്ന​ത്. ഏ​പ്രി​ല്‍-​ജൂ​ണ്‍ ര​ണ്ടാം പാ​ദ​ത്തി​ല്‍ 35,900 ട​ണ്‍ റ​ബ​ര്‍ ഇ​റ

_പുലികുരുംബ ടൗൺ വഴി കടന്നു പോകുന്ന ബസുകളുട സമയവിവരങ്ങൾ..

Image
_പുലികുരുംബ ടൗൺ വഴി കടന്നു പോകുന്ന ബസുകളുട സമയവിവരങ്ങൾ.. എല്ലാവരിലേക്കും എത്തിക്കുവാനായി Share ചെയ്യുക

വൈറലായി ‘റൈഡർ രാഹുൽ’; പാംഗോങ്ങിലേക്ക് ബൈക്ക് ഓടിച്ച് രാഹുൽ ഗാന്ധി...

Image
വൈറലായി ‘റൈഡർ രാഹുൽ’; പാംഗോങ്ങിലേക്ക് ബൈക്ക് ഓടിച്ച് രാഹുൽ ഗാന്ധി...    ലേ∙ ലഡാക്കിലെ പാംഗോങ്ങിലേക്ക് ബൈക്ക് യാത്ര നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സൂപ്പർ ബൈക്കിൽ റൈഡർമാരുടെ വേഷവിധാനങ്ങളോടെയായിരുന്നു രാഹുലിന്റെ യാത്ര. വ്യാഴാഴ്ച ലഡാക്കിലെത്തിയ രാഹുൽ ഇന്നു രാവിലെയാണ് ലേയിൽ നിന്ന് 225 കിലോമീറ്റർ അകലെയുള്ള പാംഗോങ് തടാകത്തിലേക്ക് ഏതാനും പേർക്കൊപ്പം ബൈക്ക് യാത്ര നടത്തിയത്. ‘ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലമെന്ന് എന്റെ പിതാവ് പറയുമായിരുന്ന പാംഗോങ് തടാകത്തിലേക്ക്’ എന്ന കുറിപ്പോടെ ചിത്രങ്ങൾ രാഹുൽ ഗാന്ധി സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. രാഹുൽ ഗാന്ധിയുടെ പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ജൻമദിനമാണ് ഞായറാഴ്ച. അന്ന് രാഹുൽ പാംഗോങ് തടാകക്കരയിൽ ചെലവഴിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. 2019ൽ കേന്ദ്ര ഭരണ പ്രദേശമാക്കിയതിനുശേഷം രാഹുൽ ആദ്യമായി ലഡാക്കിലേക്ക് നടത്തുന്ന യാത്രയാണിത്. ഇന്നു മടങ്ങാനായിരുന്നു തീരുമാനമെങ്കിലും യാത്ര 25 വരെ നീട്ടിയതായി കോൺഗ്രസ് അറിയിച്ചു.

വിൻസെന്റ് ഡി പോൾ സൊസൈറ്റി വാർഷിക യോഗം - ചെമ്പേരി

Image
വിൻസെന്റ് ഡി പോൾ സൊസൈറ്റി വാർഷിക യോഗം - ചെമ്പേരി പയ്യാവൂർ:സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി ചെമ്പേരി മേഖല വാർഷിക പൊതുയോഗം ചെമ്പേരി അൽഫോൻസാ ഓഡിറ്റോറിയത്തിൽ നടത്തി. മേഖല പ്രസിഡന്റ് ഇമ്മാനുവേൽ ജോർജിന്റെ അധ്യക്ഷതയിൽ ഫൊറോനാ പള്ളി വികാരി റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് ഉത്ഘാടനം ചെയ്തു.  തലശ്ശേരി സെൻട്രൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് കെ.റ്റി.ജോസഫ് കാരിക്കുന്നേൽ മുഖ്യ പ്രഭാഷണം നടത്തി. സാജു കൊട്ടാരത്തിൽ റിപ്പോർട്ടും കുര്യൻ കാവനാടിയിൽ വരവ് ചിലവ് കണക്കും അവതരിപ്പിചു. അക്ഷയ് തങ്കച്ചൻ, ജോസ് ചിറ്റേട്ട്, മാത്യു ചേരിക്കാഞ്ഞാടുകയിൽ, സണ്ണി മൂക്കനൊലിക്കൽ എന്നിവർ പ്രസംഗിച്ചു. മോൺ .മാത്യു എം . ചാലിൽ, വിൻസെൻഷ്യൻ പ്രവർത്തകരായ ചെറിയാൻ കിഴക്കേക്കര, മാനുവൽ കിഴക്കേക്കര, ദേവസ്യ കളപ്പുരക്കൽ എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു .മണിപ്പൂരിലെ അതിക്രമങ്ങളിൽ ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി .യുവാക്കളെ കൂടുതലായി വിൻസെൻഷ്യൻ പ്രവർത്തനങ്ങളിലേക് കൊണ്ടുവരേണ്ടതിന്റെ ആവശ്യകത യോഗം ചർച്ച ചെയ്തു . മികച്ച കോൺഫ്രൻസുകളായി തിരഞ്ഞെടുക്കപ്പെട്ട ചെമ്പേരി പുരുഷ - വനിതാ കോണ്ഫറന്സുകൾക്ക് വികാരിയച്ചൻ ട്രോഫി

സേനയുടെ പ്രവർത്തനം ജനങ്ങളുടെ ആത്മവീര്യം വർദ്ധിപ്പിക്കും _സജീവ്‌ ജോസഫ് എം.എൽ.എ.

Image
സേനയുടെ പ്രവർത്തനം ജനങ്ങളുടെ ആത്മവീര്യം വർദ്ധിപ്പിക്കും _സജീവ്‌ ജോസഫ് എം.എൽ.എ. ശ്രീകണ്ഠാപുരം: പ്രാദേശിക തലത്തിൽ രുപീകരിക്കുന്ന സന്നദ്ധ സേനയുടെ പ്രവർത്തനത്തിലൂടെ ജനങ്ങളുടെ ആത്മവീര്യം വർദ്ധിപ്പിക്കന്നതിനും ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും സാധിക്കുമെന്നും നാടിൻ്റെ പുരോഗതിക്കുo  ജനക്ഷേമത്തിനു വേണ്ടിയും പ്രാദേശികതലത്തിൽ പ്രവർത്തിക്കുന്ന ജനകിയ കൂട്ടായ്മകൾ രുപികരിക്കുന്ന സന്നദ്ധ സംഘടനകളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനു വേണ്ട എല്ല നടപടികളും സ്വീകരിക്കുമെന്നും സജീവ് ജോസഫ് എം.എൽ.എ.പറഞ്ഞു. ഏരുവേശി പഞ്ചായത്തിലെ ചുണ്ടക്കു ന്ന്, ഓടയംപ്ലാവ്, വളയംകുണ്ട് , പ്രദേശങ്ങളിലെ ജനകിയ കുട്ടായ്മയുടെ നന്മ എന്ന പേരിലുള്ള 101 അംഗ സന്നദ്ധ സേനയുടെ രുപീകരണ ചടങ്ങ് സ്വാതന്ത്ര്യ ദിനത്തിൽ ഓടയം പ്ലാവിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടു മുഖം - ചുണ്ടക്കുന്നു. ചെമ്പേരി റോഡ് വീതി കൂട്ടി മെക്കാഡം ടാറിങ്ങ് ,വളയംകുണ്ട് ജംഗ്ഷനിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ, ചെമ്പേരി ടൗണിൽ പോലിസ് ഔട്ട് പോസ്റ്റ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ നടപ്പിലാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുന്നതിന് വകുപ്പ് മന്ത്

റോഡിലെ അമിത വേഗക്കാർ കുടുങ്ങും; മൊബൈൽ സ്പീഡ് ഡിറ്റക്‌ഷൻ സംവിധാനവുമായി മോട്ടോർ വാഹന വകുപ്പ്

Image
റോഡിലെ അമിത വേഗക്കാർ കുടുങ്ങും; മൊബൈൽ സ്പീഡ് ഡിറ്റക്‌ഷൻ സംവിധാനവുമായി മോട്ടോർ വാഹന വകുപ്പ് മട്ടന്നൂർ | റോഡിൽ നിയമം ലംഘിച്ച് അതിവേഗത്തിൽ പായുന്ന വാഹനങ്ങളെ കുടുക്കാൻ മൊബൈൽ സ്പീഡ് ഡിറ്റക്‌ഷൻ സംവിധാനം ഉപയോഗിച്ചുള്ള പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. എ ഐ ക്യാമറകൾ ഘടിപ്പിച്ച് പരിശോധനക്ക് സജ്ജമാക്കിയ വാഹനം മട്ടന്നൂർ എൻഫോഴ്‌സ്‌മെന്റ് ആർ ടി ഒ ഓഫീസിലെത്തി. വേഗപരിധി ലംഘിക്കുന്ന വാഹനങ്ങളെ കണ്ടെത്തി പിഴ ചുമത്തുന്ന മൈക്രോ സ്പീഡ് വയലേഷൻ ഡിറ്റക്‌ഷൻ സിസ്റ്റമാണ് ഇതിൽ ഉപയോഗിക്കുന്നത്. സേഫ് കേരള പദ്ധതിയുടെ ഭാഗമായി ഇത്തരത്തിലുള്ള നാല്‌ വാഹനങ്ങളാണ് സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ളത്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഇവയുടെ ബേസ് സ്റ്റേഷൻ. മറ്റു ജില്ലകളിൽ നിശ്ചിത ദിവസങ്ങളിൽ പരിശോധനയ്ക്കായി വാഹനം വിട്ടുനൽകും. കണ്ണൂർ ജില്ലയിൽ 10 ദിവസമാണ് സംവിധാനം ഉപയോഗിച്ചുള്ള പരിശോധന ഉണ്ടാകുക. നിയമ ലംഘനം കൂടുതലായി നടക്കുന്ന സ്ഥലങ്ങളിൽ വാഹനം നിർത്തിയിട്ട്‌ സിസ്റ്റം പ്രവർത്തിപ്പിച്ചാൽ വാഹനങ്ങളുടെ വേഗപരിധി എ ഐ ക്യാമറ വഴി റെക്കോർഡ് ചെയ്യും. നിയമ ലംഘനങ്ങൾ കണ്ടെത്തി കൺട്രോൾ റൂമിലേക്ക് നൽകി ഇ-ച

കെ ഫോൺ; സർക്കാരിനു നഷ്ടം 36 കോടി; വിശദീകരണം തേടി സിഎജി

Image
കെ ഫോൺ; സർക്കാരിനു നഷ്ടം 36 കോടി; വിശദീകരണം തേടി സിഎജി തിരുവനന്തപുരം: കെ ഫോൺ കരാറിൽ സർക്കാരിനു 36 കോടിയുടെ നഷ്ടം സംഭവിച്ചതായി സിഎജി പരാമർശം. ബെൽ കൺസോർഷ്യത്തിനു പലിശരഹിത മൊബിലൈസേഷൻ അഡ്വാൻസ് നൽകി പർച്ചേസ്, സിവിസി മാനദണ്ഡങ്ങൾ ലംഘിച്ചതായാണ് സിഎജി കണ്ടെത്തൽ. വ്യവസ്ഥകൾ മറികടന്നു നഷ്ടമുണ്ടാക്കിയെന്നു കണ്ടെത്തിയതിൽ സിഎജി സർക്കാരിനോടു വിശദീകരണം തേടി.  2018ലാണ് സിഎജി ഓഡിറ്റിനു ആധാരമായ സംഭവം. പലിശയിനത്തിലാണ് 36 കോടിയുടെ നഷ്ടം സംഭവിച്ചത്. കെഎസ്ഇബി ഫിനാൻസ് ഓഫീസറുടെ നിർദ്ദേശം പോലും അവഗണിച്ചാണ് മൊബിലൈസേഷൻ അഡ്വാൻസ് നൽകാൻ കെഎസ്ഐടിഎൽ തയ്യാറായത്.  1531 കോടിക്കാണ് ടെൻഡർ ഉറപ്പിച്ചത്. കരാർ തുകയിൽ സാധനങ്ങൾ വാങ്ങാനുള്ള ചെലവിന്റെ പത്ത് ശതമാനമാണ് മൊബിലൈസേഷൻ അഡ്വാൻസ്. വ്യവസ്ഥകളെല്ലാം കാറ്റിൽ പറത്തി 109 കോടി രൂപ അഡ്വാൻസ് നൽകിയെന്നും അതുവഴി 36 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് കണ്ടെത്തൽ. ഇക്കാര്യത്തിലാണ് സിഎജി സർക്കാരിനോടു വ്യക്തത തേടിയിരിക്കുന്നത്.  സ്റ്റോർ പർച്ചേസ് മാനുവൽ അനുസരിച്ച് മൊബിലൈസേഷൻ അ‍ഡ്വാൻസ് പലിശ കൂടി ഉൾപ്പെടുന്നതാണ്. എന്നാൽ ബെല്ലിനു നൽകിയ കരാറിൽ പലിശ ഒഴിവാക്കിയിരുന്നു.  പലിശ ഒഴിവാക്കി നൽ

അറിയിപ്പ്, തുടർച്ചയായി നാല് ദിവസം അവധി28ന് മുമ്പ് റേഷൻ വാങ്ങുക

Image
അറിയിപ്പ്, തുടർച്ചയായി നാല് ദിവസം അവധി 28ന് മുമ്പ് റേഷൻ വാങ്ങുക   : ആഗസ്റ്റ് 29,30,31തിയ്യതികളിൽ റേഷൻകട അവധിയാണ്. ആഗസ്റ്റ് 27 ഞായർ റേഷൻകട തുറന്നു പ്രവർ ത്തിക്കും.ആഗസ്റ്റ് മാസംഅവസാന ദിവസങ്ങൾ തുടർച്ചയായി അവധി ആയതിനാൽ 28 തിങ്കളാച്ചക്ക് മുമ്പ് റേഷൻ സാധനങ്ങൾ വാങ്ങുവാൻ ശ്രദ്ധിക്കുക.

റബറിനോട് തോറ്റു; പകരക്കാരനെത്തേടി മലയോര കർഷകർ

Image
റബറിനോട് തോറ്റു; പകരക്കാരനെത്തേടി മലയോര കർഷകർ  *ആലക്കോട്:* വോ​ട്ടു കി​ട്ടാ​ൻ രാ​ഷ്‌​ട്രീ​യ മു​ന്ന​ണി​ക​ൾ കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് മോ​ഹ​വി​ല വാ​ഗ്ദാ​നം ചെ​യ്യും. വി​ല കേ​ട്ട് ക​ർ​ഷ​ക​ർ വോ​ട്ട് ചെ​യ്തു അ​ധി​കാ​ര​ത്തി​ലേ​റ്റും. അ​ധി​കാ​ര​ത്തി​ലേ​റി​യാ​ൽ രാ​ഷ്‌​ട്രീ​യ മു​ന്ന​ണി​ക​ൾ തി​രി​ഞ്ഞു നോ​ക്കാ​ത്ത ഒ​രു വി​ഭാ​ഗ​മാ​യി ക​ർ​ഷ​ക​ർ മാ​റി​യി​രി​ക്കു​ക​യാ​ണ്. വാ​ഗ്ദാ​ന​ങ്ങ​ൾ പ​ല​തും കേ​ട്ടാ​ണ് ഇ​ക്കു​റി​യും ക​ർ​ഷ​ക​ദി​നാ​ച​ര​ണം. സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ ആ​ച​രി​ക്കു​ന്പോ​ഴും ക​ണ്ണീ​ർ ദി​ന​ങ്ങ​ളാ​ണ് ക​ർ​ഷ​ക​ർ​ക്ക്. വി​ല​യി​ല്ലെ​ങ്കി​ൽ റ​ബ​ർ കൃ​ഷി ന​ഷ്‌​ട​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. പ​ല​രും റ​ബ​ർ കൃ​ഷി​യോ​ട് വി​ട പ​റ​ഞ്ഞു തു​ട​ങ്ങി. ഇ​തി​നൊ​ക്കെ നി​ര​വ​ധി കാ​ര​ണ​ങ്ങ​ളാ​ണ് ക​ർ​ഷ​ക​ർ​ക്ക് പ​റ​യാ​നു​ള്ള​ത്. 2010 ൽ ​ല​ഭി​ച്ച അ​തേ​വി​ല​യാ​ണ് 13 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം 2023 ലും ​ല​ഭി​ക്കു​ന്ന​ത്. ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക്ക് അ​ന്ന് 250 രൂ​പ​യാ​യി​രു​ന്നു കൂ​ലി. ഇ​ന്നി​ത് 800 രൂ​പ​യാ​യി. ര​ണ്ടി​ര​ട്ടി​യി​ല​ധി​കം വ​ർ​ധ​ന. റ​ബ​ർ വി​ല മാ​ത്രം കൂ​ട്ടി​

നിരക്ക് വർധിപ്പിക്കാതെ ഓടില്ലെന്ന് ഡ്രൈവർമാർ; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഓട്ടോ കിട്ടാൻ യാത്രക്കാരുടെ നെട്ടോട്ടം

Image
നിരക്ക് വർധിപ്പിക്കാതെ ഓടില്ലെന്ന് ഡ്രൈവർമാർ; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഓട്ടോ കിട്ടാൻ യാത്രക്കാരുടെ നെട്ടോട്ടം  *ക​ണ്ണൂ​ർ:* ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പ്രീ ​പെ​യ്ഡ് ഓ​ട്ടോ ബൂ​ത്ത് തു​റ​ന്ന​തോ​ടെ തു​ട​ങ്ങി​യ ഓ​ട്ടോ​തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം തു​ട​രു​ന്നു.​പ്രീ​പേ​യ്ഡ് ഓ​ട്ടോ ബൂ​ത്തി​ലെ നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​തെ സ​ർ​വീ​സ് ന​ട​ത്തി​ല്ലെ​ന്നാ​ണ് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്ന​ത്. ഇ​തു​മൂ​ലം ഏ​റെ വ​ല​ഞ്ഞ​ത് യാ​ത്ര​ക്കാ​രാ​ണ്. വെ​ളു​പ്പി​നെ എ​ത്തി​യ പ​ല​രും ഓ​ട്ടോ കി​ട്ടാ​തെ ഏ​റെ നേ​രം കാ​ത്തു​നി​ൽ​ക്കേ​ണ്ടി​വ​ന്നു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള നി​ര​വ​ധി​പേ​രാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. ച​ർ​ച്ച ചെ​യ്ത് നി​ര​ക്ക് മാ​റ്റാ​തെ സ​ർ​വീ​സ് ന​ട​ത്തി​ല്ലെ​ന്നാ​ണ് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ​യു​ടെ​യും ആ​ർ​ടി​ഒ, പോ​ലീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ട്ടോ തൊ​ഴി​ലാ​ളി സം​യു​ക്ത സ​മി​തി ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ച​ർ​ച്ച ന​ട​ത്തും. ഇ​തി​ൽ നി​ര​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് തീ​രു​മാ​നം

ദേശീയപതാകയുടെനിറത്തിൽ കോഴിയെ ചുട്ടു; യൂട്യൂബർക്കെതിരെ പരാതി...

Image
ദേശീയപതാകയുടെനിറത്തിൽ കോഴിയെ ചുട്ടു; യൂട്യൂബർക്കെതിരെ പരാതി... ദേശീയപതാകയുടെ നിറത്തിൽ കോഴിയെ ചുട്ട യൂട്യൂബർക്കെതിരെ പരാതി. സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയുടെ നിറത്തിൽ കോഴിയെ ചുട്ട് പൊതുവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർ എംഫോർ ടെക്നെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. സമൂഹമാദ്ധ്യമത്തിലൂടെ ദേശീയപതാകയെ അപമാനിച്ചെന്നും പരാതിയിൽ പറയുന്നു. എംഫോർ ടെക് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന വീഡിയോയിൽ ദേശീയ പതാകയുടെ നിറത്തിലാണ് കോഴികൾക്ക് നിറം നൽകി ചിത്രീകരിച്ചിട്ടുള്ളത്. ദേശീയപതാകയെ അപമാനിച്ചതിന് പുറമേ ദേശീയതക്കെതിരായ പരാമർശം നടത്തിയെന്നും ആക്ഷേപമുണ്ട്.സ്വാതന്ത്ര്യദിനത്തിൽ ‘സ്വാതന്ത്രക്കോഴി ചുട്ടത്’ എന്ന പേരിലാണ് യൂട്യൂബർ വീഡിയോ പോസ്റ്റ് ചെയ്തത്. ത്രിവർണ നിറത്തിൽ കോഴിയെ ചുട്ട് സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയെ അപമാനിച്ചെന്നാണ് പരാതി. ദേശീയ പതാകയുടെ നിറങ്ങൾ തേച്ചുപിടിപ്പിച്ച കോഴിയെ ചുട്ട് ശേഷം അത് കഴിച്ചുകൊണ്ട് സ്വാതന്ത്ര്യ ദിന ആശംസകളും പറയുന്നുണ്ട്. നിയമനടപടി ആവശ്യപ്പെട്ട് ജിതിൻ എസ്. എന്ന യുവാവാണ് കഴക്കൂട്ടം പോലീസിൽ പരാതി നൽകിയത്.

മുഴപ്പിലങ്ങാട് ബീച്ചിലെ വാഹന നിയന്ത്രണം പിൻവലിച്ചു

Image
മുഴപ്പിലങ്ങാട് ബീച്ചിലെ വാഹന നിയന്ത്രണം പിൻവലിച്ചു 17/08/2023 വ്യാഴം  കണ്ണൂർ | മുഴപ്പിലങ്ങാട് ബീച്ചിലെ വാഹന നിയന്ത്രണം പിൻവലിച്ചു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം മഴ കുറഞ്ഞ സാഹചര്യത്തിൽ പിൻവലിച്ചതായി ഡി ടി പി സി സെക്രട്ടറി അറിയിച്ചു. അപകടം ഒഴിവാക്കാൻ ജീവനക്കാരുടെ നിർദേശങ്ങൾ പാലിക്കണമെന്നും സെക്രട്ടറി അറിയിച്ചു.

ഫോണില്‍ എമര്‍ജന്‍സി അലര്‍ട്ട് സന്ദേശം ലഭിച്ചോ

Image
ഫോണില്‍ എമര്‍ജന്‍സി അലര്‍ട്ട് സന്ദേശം ലഭിച്ചോ  എമര്‍ജന്‍സി അലര്‍ട്ട് എന്ന പേരില്‍ ഫ്‌ളാഷ് സന്ദേശം ലഭിച്ചോ ? ആശങ്കപ്പെടേണ്ടതില്ല, ദേശീയ ദുരന്ത നിവാരണ അതോറിറ്റി നടപ്പിലാക്കുന്ന പാന്‍ ഇന്ത്യ എമര്‍ജന്‍സി അലര്‍ട്ട് സിസ്റ്റത്തിന്റെ പരീക്ഷണം ആയിരുന്നു ഇത്. പൊതു ജനങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംവിധാനം. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇന്ന് ഉച്ചക്ക് 1.35 ഓടേയാണ് ഫ്‌ളാഷ് സന്ദേശം ലഭിച്ചത്. എമര്‍ജന്‍സി അലര്‍ട്ട് എന്ന് തുടങ്ങുന്ന സന്ദേശം ഉച്ചത്തിലുള്ള ബീപ്പ് ശബ്ദത്തോട് കൂടിയായിരുന്നു. സെല്‍ ബ്രോഡ്കാസ്റ്റിങ് സിസ്റ്റം വഴി കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലി കമ്യൂണിക്കേഷന്‍ ആണ് സന്ദേശം അയച്ചത്. പൊതുജനങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനും അടിയന്തര ഘട്ടങ്ങളില്‍ സമയ ബന്ധിതമായി മുന്നറിയിപ്പ് നല്‍കാനും ലക്ഷ്യമിട്ടാണ് പുതിയ സംവിധാനമെന്നും സന്ദേശത്തില്‍ പറയുന്നു. ഭൂകമ്പം, സുനാമി, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളെ ഫലപ്രദമായി നേരിടാന്‍ സര്‍ക്കാര്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരികയാണ്.

ഓണക്കിറ്റിൽ 14 ഇനങ്ങള്‍വിതരണം റേഷന്‍കട മുഖേന

Image
ഓണക്കിറ്റിൽ 14 ഇനങ്ങള്‍ വിതരണം റേഷന്‍കട മുഖേന ഇത്തവണത്തെ ഓണക്കിറ്റിൽ തുണി സഞ്ചി അടക്കം 14 ഇനങ്ങളാണ് ഉണ്ടാകുക. എ എ വൈ കാര്‍ഡ് ഉടമകള്‍ക്ക് പുറമേ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. 6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. സംസ്ഥാനത്ത് 5,87,691 എ എ വൈ കാര്‍ഡുകളാണ് ഉള്ളത്. ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20,000 കിറ്റുകളാണ് നല്‍കുക. റേഷന്‍ കടകള്‍ മുഖേനയാണ് കിറ്റ് വിതരണം. തേയില, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, നെയ്യ്, കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍ പൊടി, മുളക് പൊടി, മഞ്ഞള്‍ പൊടി, മല്ലിപ്പൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റില്‍ ഉണ്ടാകുക. കഴിഞ്ഞ വര്‍ഷവും ഓണക്കിറ്റില്‍ 14 ഇനങ്ങൾ ഉണ്ടായിരുന്നു. ഇത്തവണ വറ്റല്‍ മുളകിന് പകരം മുളക് പൊടിയാണ് ഉള്‍പ്പെടുത്തിയത്.

പ്രാദേശിക തലത്തിൽ രൂപീകരിക്കുന്ന സന്നദ്ധ സേനയുടെ പ്രവർത്തനം ജനങ്ങളുടെ ആത്മവീര്യം വർദ്ധിപ്പിക്കും :സജീവ്‌ ജോസഫ് എം.എൽ.എ.

Image
പ്രാദേശിക തലത്തിൽ രൂപീകരിക്കുന്ന സന്നദ്ധ സേനയുടെ പ്രവർത്തനം ജനങ്ങളുടെ ആത്മവീര്യം വർദ്ധിപ്പിക്കും :സജീവ്‌ ജോസഫ് എം.എൽ.എ. ശ്രീകണ്ഠാപുരം: പ്രാദേശിക തലത്തിൽ രുപീകരിക്കുന്ന സന്നദ്ധ സേനയുടെ പ്രവർത്തനത്തിലൂടെ ജനങ്ങളുടെ ആത്മവീര്യം വർദ്ധിപ്പിക്കന്നതിനും ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും സാധിക്കുമെന്നും നാടിൻ്റെ പുരോഗതിക്കുo  ജനക്ഷേമത്തിനു വേണ്ടിയും പ്രാദേശികതലത്തിൽ പ്രവർത്തിക്കുന്ന ജനകിയ കൂട്ടായ്മകൾ രുപികരിക്കുന്ന സന്നദ്ധ സംഘടനകളുടെ ആവശ്യങ്ങൾ പരിഹരിക്കടന്നതിനു വേണ്ട എല്ല നടപടികളും സ്വീകരിക്കുമെന്നും അഡ്വ.സജീവ് ജോസഫ് എം.എൽ.എ.പറഞ്ഞു. ഏരുവേശി പഞ്ചായത്തിലെ ചുണ്ടക്കു ന്ന്, ഓടയംപ്ലാവ്, വളയംകുണ്ട് , പ്രദേശങ്ങളിലെ ജനകിയ കുട്ടായ്മയുടെ നന്മ എന്ന പേരിലുള്ള 101 അംഗ സന്നദ്ധ സേനയുടെ രുപീകരണ ചടങ്ങ് സ്വാതന്ത്ര്യ ദിനത്തിൽ ഓടയം പ്ലാവിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടു മുഖം - ചുണ്ടക്കുന്നു. ചെമ്പേരി റോഡ് വീതി കൂട്ടി മെക്കാഡം ടാറിങ്ങ് ,വളയംകുണ്ട് ജംഗ്ഷനിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ, ചെമ്പേരി ടൗണിൽ പോലിസ് ഔട്ട് പോസ്റ്റ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ നടപ്പിലാക്കുന്

നാളെ ചിങ്ങ മാസം പിറക്കും...

Image
നാളെ ചിങ്ങ മാസം പിറക്കും... ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും സന്ദേശം വിളിച്ചോതി മലയാളികള്‍ ചിങ്ങ മാസത്തിലേക്ക്. ഇത്തവണ ഓഗസ്റ്റ് 17 വ്യാഴാഴ്ചയാണ് (നാളെ) ചിങ്ങ മാസം പിറക്കുന്നത്. ഓഗസ്റ്റ് 20 ഞായറാഴ്ചയാണ് അത്തം. ഓഗസ്റ്റ് 28 ന് ഉത്രാടം അഥവാ ഒന്നാം ഓണം. ഓഗസ്റ്റ് 29 ന് തിരുവോണം. ഓഗസ്റ്റ് 30 ന് മൂന്നാം ഓണവും ഓഗസ്റ്റ് 31 നാ നാലാം ഓണവും ആഘോഷിക്കുന്നു.  ദുരിതങ്ങളുടെ മാസമായ കര്‍ക്കടകം കഴിഞ്ഞുവരുന്ന മാസമാണ് ചിങ്ങം. ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും മാസമെന്നാണ് ചിങ്ങ മാസത്തെ കരുതുന്നത്. സ്ത്രീകള്‍ കേരള സാരി ധരിച്ച് അണിഞ്ഞൊരുങ്ങിയാണ് ചിങ്ങ മാസത്തെ വരവേല്‍ക്കുക. കൃഷിക്ക് അനുയോജ്യമായ മാസമാണ് ചിങ്ങം.    ചിങ്ങ മാസത്തിലെ തിരുവോണ നാളിലാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. ആഘോഷങ്ങള്‍ക്ക് അനുയോജ്യമായ മാസമെന്നാണ് ചിങ്ങത്തെ പൊതുവെ അറിയപ്പെടുന്നത്. ചിങ്ങ മാസത്തില്‍ നിരവധി വിവാഹങ്ങളും വീട് പാര്‍ക്കലുകളും നടക്കുന്നു. പുതിയ സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിനായി മലയാളികള്‍ തിരഞ്ഞെടുക്കുന്ന ദിവസം കൂടിയാണ് ചിങ്ങം ഒന്ന്.  മലയാളം കലണ്ടറിലെ ആദ്യ മാസമാണ് ചിങ്ങ മാസം. മലയാള മാസം അനുസരിച്ച് പുതുവര്‍ഷം പിറക്

മണിപ്പൂരിൽ ഗോത്രങ്ങൾ തമ്മിലുള്ള കലാപമല്ല, ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാൻ ബോധപൂർവമായ ശ്രമം: ജോസഫ് പാംപ്ലാനി

Image
മണിപ്പൂരിൽ ഗോത്രങ്ങൾ തമ്മിലുള്ള കലാപമല്ല, ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാൻ ബോധപൂർവമായ ശ്രമം: ജോസഫ് പാംപ്ലാനി .കണ്ണൂർ: മണിപ്പൂർ കലാപത്തി‌ൽ കേന്ദ്രത്തിനെതിരെ തലശേരി അതിരൂപതാ ബിഷപ് മാർ ജോസഫ് പാംപ്ലാനി. മണിപ്പൂരിലേതു ഗോത്രങ്ങൾ തമ്മിലുള്ള കലാപമല്ല, ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാൻ ബോധപൂർവമായ ശ്രമമാണ്. മണിപ്പൂർ പ്രശ്നത്തിൽ കേരളത്തിലെ രാഷ്ട്രീയക്കാരുടെ ഇടപെടലിൽ ആത്മാർഥതയില്ല. മണിപ്പൂരിൽ സൈന്യം പോലും നിസ്സഹായരായി നിൽക്കുന്നു. പട്ടാളത്തെ നിയന്ത്രിക്കുന്നവരുടെ മനസ്സ് പീഡിപ്പിക്കുന്നവർക്കൊപ്പമാണ്. ത്രിവർണ പാതകയിലെ നിറങ്ങൾ വൈവിധ്യങ്ങളെ സൂചിപ്പിക്കുന്നു, എന്നാൽ എല്ലാ നിറങ്ങളെയും ഏകീകരിക്കാനാണ് ശ്രമം നടക്കുന്നത്. അതിനെ ദേശീയ ബോധം എന്നല്ല, വർഗീയ വാദം എന്നാണ് പറയേണ്ടത്. ഇരട്ട എഞ്ചിൻ സർക്കാർ 100 ദിവസത്തിലധികമായി ഓഫായിക്കിടക്കുന്നുവെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. സംസ്ഥാന സർക്കാർ കേരളത്തിൽ യഥേഷ്ടം കള്ളൊഴുക്കുന്നുവെന്ന് സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരെയും പാംപ്ലാനി പ്രതികരിച്ചു. സാമ്പത്തിക നേട്ടത്തിന് വേണ്ടി മാത്രമാണ് ഇതെല്ലാം നടത്തുന്നത്. പുതിയ മദ്യനയത്തിൽ നിന്നും സർക്കാർ പിന്മാ

കെഎസ്ആർടിസിയിൽ ഓണത്തിന് മുൻപ് ശമ്പളം മുഴുവൻ നൽകണമെന്ന് ഹൈക്കോടതി ആരെയും വിശന്നിരിക്കാൻ അനുവദിക്കില്ല ശമ്പളത്തിന്റെ ആദ്യ ഗഡു നൽകേണ്ടത് കെഎസ്ആർടിസിയാണെന്നും ഹൈക്കോടതി

Image
കെഎസ്ആർടിസിയിൽ  ഓണത്തിന് മുൻപ് ശമ്പളം മുഴുവൻ നൽകണമെന്ന് ഹൈക്കോടതി  ആരെയും വിശന്നിരിക്കാൻ അനുവദിക്കില്ല  ശമ്പളത്തിന്റെ ആദ്യ ഗഡു നൽകേണ്ടത് കെഎസ്ആർടിസിയാണെന്നും ഹൈക്കോടതി

മഞ്ഞക്കാർഡിൽ ഓണക്കിറ്റ് ഒതുക്കി; അനാഥാലയങ്ങൾക്കും അഗതിമന്ദിരങ്ങൾക്കും കിറ്റ്

Image
മഞ്ഞക്കാർഡിൽ ഓണക്കിറ്റ് ഒതുക്കി; അനാഥാലയങ്ങൾക്കും അഗതിമന്ദിരങ്ങൾക്കും കിറ്റ്  കോ​വി​ഡ് കാ​ല​ത്തും ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ വ​ർ​ഷ​വും ന​ൽ​കി​യ ഓ​ണ​ക്കി​റ്റ് ഇ​ത്ത​വ​ണ മ​ഞ്ഞ​ക്കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് മാ​ത്രം ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന് തീ​രു​മാ​നം. സം​സ്ഥാ​ന​ത്തെ 5.84 ല​ക്ഷം മ​ഞ്ഞ​കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് കി​റ്റ് ല​ഭി​ക്കും. ഇ​തി​ന് പു​റ​മേ സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ന് കീ​ഴി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന അ​നാ​ഥാല​യ​ങ്ങ​ൾ​ക്കും അ​ഗ​തി​മ​ന്ദി​ര​ങ്ങ​ൾ​ക്കും കി​റ്റ് ല​ഭ്യ​മാ​ക്കാ​നും മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. ഓ​ണ​ത്തി​ന് മു​ൻ​പ് ത​ന്നെ കി​റ്റ് ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന് ഭ​ക്ഷ്യ​സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. പി​ങ്ക് കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കും കി​റ്റ് ല​ഭി​ക്കു​മെ​ന്ന് നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു എ​ങ്കി​ലും സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ല്ല. ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് ഓ​ണ​ക്കാ​ല​ത്ത് സ​ർ​ക്കാ​ർ നേ​രി​ടു​ന്ന​ത്. ഇ​ത് കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് കി​റ്റ് വി​ത​ര​ണം പ​രി​മി​ത​പ്പെ

നാടുകാണിയിൽ വാഹന അപകടം. പുറഞ്ഞാൺ മാന്യത്ത് കൊച്ചേട്ടനും ഫാമിലിയും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. വാഹനത്തിൽ ഉള്ളവരെ ആസ്പത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Image
നാടുകാണിയിൽ വാഹന അപകടം. പുറഞ്ഞാൺ മാന്യത്ത് കൊച്ചേട്ടനും ഫാമിലിയും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. വാഹനത്തിൽ ഉള്ളവരെ ആസ്പത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.