മഞ്ഞക്കാർഡിൽ ഓണക്കിറ്റ് ഒതുക്കി; അനാഥാലയങ്ങൾക്കും അഗതിമന്ദിരങ്ങൾക്കും കിറ്റ്
മഞ്ഞക്കാർഡിൽ ഓണക്കിറ്റ് ഒതുക്കി; അനാഥാലയങ്ങൾക്കും അഗതിമന്ദിരങ്ങൾക്കും കിറ്റ്
കോവിഡ് കാലത്തും രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ വർഷവും നൽകിയ ഓണക്കിറ്റ് ഇത്തവണ മഞ്ഞക്കാർഡ് ഉടമകൾക്ക് മാത്രം നൽകിയാൽ മതിയെന്ന് തീരുമാനം. സംസ്ഥാനത്തെ 5.84 ലക്ഷം മഞ്ഞകാർഡ് ഉടമകൾക്ക് കിറ്റ് ലഭിക്കും.
ഇതിന് പുറമേ സാമൂഹികനീതി വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന അനാഥാലയങ്ങൾക്കും അഗതിമന്ദിരങ്ങൾക്കും കിറ്റ് ലഭ്യമാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
ഓണത്തിന് മുൻപ് തന്നെ കിറ്റ് ലഭ്യമാക്കാനുള്ള നടപടികൾ പൂർത്തിയാക്കിയെന്ന് ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചിട്ടുണ്ട്. പിങ്ക് കാർഡ് ഉടമകൾക്കും കിറ്റ് ലഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു എങ്കിലും സർക്കാർ അനുവദിച്ചില്ല.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഓണക്കാലത്ത് സർക്കാർ നേരിടുന്നത്. ഇത് കൂടി പരിഗണിച്ചാണ് കിറ്റ് വിതരണം പരിമിതപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.
കൂടാതെ കോവിഡ് കാലത്തിന് സമാനമായി ഓണക്കിറ്റ് എല്ലാവർക്കും നിലവിൽ നൽകേണ്ടതില്ലെന്ന വിലയിരുത്തലിലുമാണ് സർക്കാർ.
Comments
Post a Comment