പാചക വാതക സിലിണ്ടറിന്200 രൂപ കുറയും
പാചക വാതക സിലിണ്ടറിന്
200 രൂപ കുറയും
29/08/2023
പാചകവാതക സിലിണ്ടറിന്റെ വില കുറക്കാന്‍ കേന്ദ്ര മന്ത്രിസഭ യോഗം തീരുമാനിച്ചതായി റിപ്പോര്‍ട്ട്.
ഗാർഹിക ആവശ്യത്തിനുള്ള 14 കിലോ സിലിണ്ടറിന്റെ വിലയില്‍ 200 രൂപയുടെ കുറവ് വരുത്താന്‍ കേന്ദ്ര മന്ത്രിസഭ യോഗം തീരുമാനിച്ചു.
എല്‍പിജിക്ക് 200 രൂപ കൂടി സബ്‌സിഡി നല്‍കി ഇത് നടപ്പാക്കാനാണ് നീക്കം. എണ്ണ കമ്പനികള്‍ക്ക് സബ്‌സിഡി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉജ്ജ്വല പദ്ധതിയില്‍ അംഗങ്ങളായ ആളുകൾക്ക് ആണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
2016ലാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രഖ്യാപിച്ചത്. ദാരിദ്ര്യരേഖക്ക് താഴെയുള്ള അഞ്ച് കോടി സ്ത്രീകള്‍ക്കാണ് ഈ പദ്ധതി അനുസരിച്ച് എല്‍പിജി കണക്ഷന്‍ നല്‍കിയത്.
Comments
Post a Comment