ഫോണില്‍ എമര്‍ജന്‍സി അലര്‍ട്ട് സന്ദേശം ലഭിച്ചോ
ഫോണില്‍ എമര്‍ജന്‍സി അലര്‍ട്ട് സന്ദേശം ലഭിച്ചോ
എമര്‍ജന്‍സി അലര്‍ട്ട് എന്ന പേരില്‍ ഫ്‌ളാഷ് സന്ദേശം ലഭിച്ചോ ? ആശങ്കപ്പെടേണ്ടതില്ല, ദേശീയ ദുരന്ത നിവാരണ അതോറിറ്റി നടപ്പിലാക്കുന്ന പാന്‍ ഇന്ത്യ എമര്‍ജന്‍സി അലര്‍ട്ട് സിസ്റ്റത്തിന്റെ പരീക്ഷണം ആയിരുന്നു ഇത്. പൊതു ജനങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംവിധാനം.
ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇന്ന് ഉച്ചക്ക് 1.35 ഓടേയാണ് ഫ്‌ളാഷ് സന്ദേശം ലഭിച്ചത്. എമര്‍ജന്‍സി അലര്‍ട്ട് എന്ന് തുടങ്ങുന്ന സന്ദേശം ഉച്ചത്തിലുള്ള ബീപ്പ് ശബ്ദത്തോട് കൂടിയായിരുന്നു.
സെല്‍ ബ്രോഡ്കാസ്റ്റിങ് സിസ്റ്റം വഴി കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലി കമ്യൂണിക്കേഷന്‍ ആണ് സന്ദേശം അയച്ചത്. പൊതുജനങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനും അടിയന്തര ഘട്ടങ്ങളില്‍ സമയ ബന്ധിതമായി മുന്നറിയിപ്പ് നല്‍കാനും ലക്ഷ്യമിട്ടാണ് പുതിയ സംവിധാനമെന്നും സന്ദേശത്തില്‍ പറയുന്നു.
ഭൂകമ്പം, സുനാമി, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളെ ഫലപ്രദമായി നേരിടാന്‍ സര്‍ക്കാര്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരികയാണ്.
Comments
Post a Comment