പയ്യാവൂരിൽ മെഗാ തിരുവാതിര അരങ്ങേറി.

പയ്യാവൂരിൽ മെഗാ തിരുവാതിര അരങ്ങേറി.
പയ്യാവൂർ:പയ്യാവൂർ ഗ്രാമ പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ 200 വനിതകൾ പങ്കെടുത്ത തിരുവാതിര അരങ്ങേറി. തിരുവാതിരയ്ക്ക് മുന്നോടിയായി പയ്യാവൂർ ടൗണിൽ വർണ്ണാഭമായ സാംസ്ക്കാരിക ഘോഷയാത്രയും നടത്തി. പയ്യാവൂരിൽ നടത്തിയ മെഗാ തിരുവാതിര ദർശിക്കാൻ നൂറു കണക്കിനാളുകൾ കാണികളായി എത്തി. തിരുവാതിര സി.ഡി.എസ് ചെയർ പേഴ്സൺ ബിന്ദു ശിവദാസന്റെ അധ്യക്ഷതയിൽ പയ്യാവൂർ ഗ്രാമ പഞ്ചായത്ത് സിഡന്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്തു. മലയോരത്തെ പ്രധാന നർത്തകി ശോഭ കരിമ്പക്കണ്ടിയാണ് പരിശീലിപ്പിച്ചത്. തിരുവാതിരക്ക് ശേഷം പായസ വിതരണവുമുണ്ടായിരുന്നു.

Comments