പ്രാദേശിക തലത്തിൽ രൂപീകരിക്കുന്ന സന്നദ്ധ സേനയുടെ പ്രവർത്തനം ജനങ്ങളുടെ ആത്മവീര്യം വർദ്ധിപ്പിക്കും :സജീവ് ജോസഫ് എം.എൽ.എ.
ശ്രീകണ്ഠാപുരം: പ്രാദേശിക തലത്തിൽ രുപീകരിക്കുന്ന സന്നദ്ധ സേനയുടെ പ്രവർത്തനത്തിലൂടെ ജനങ്ങളുടെ ആത്മവീര്യം വർദ്ധിപ്പിക്കന്നതിനും ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും സാധിക്കുമെന്നും നാടിൻ്റെ പുരോഗതിക്കുo
ജനക്ഷേമത്തിനു വേണ്ടിയും പ്രാദേശികതലത്തിൽ പ്രവർത്തിക്കുന്ന ജനകിയ കൂട്ടായ്മകൾ രുപികരിക്കുന്ന സന്നദ്ധ സംഘടനകളുടെ ആവശ്യങ്ങൾ പരിഹരിക്കടന്നതിനു വേണ്ട എല്ല നടപടികളും സ്വീകരിക്കുമെന്നും അഡ്വ.സജീവ് ജോസഫ് എം.എൽ.എ.പറഞ്ഞു. ഏരുവേശി പഞ്ചായത്തിലെ ചുണ്ടക്കു ന്ന്, ഓടയംപ്ലാവ്, വളയംകുണ്ട് , പ്രദേശങ്ങളിലെ ജനകിയ കുട്ടായ്മയുടെ നന്മ എന്ന പേരിലുള്ള 101 അംഗ സന്നദ്ധ സേനയുടെ രുപീകരണ ചടങ്ങ് സ്വാതന്ത്ര്യ ദിനത്തിൽ ഓടയം പ്ലാവിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂട്ടു മുഖം - ചുണ്ടക്കുന്നു. ചെമ്പേരി റോഡ് വീതി കൂട്ടി മെക്കാഡം ടാറിങ്ങ് ,വളയംകുണ്ട് ജംഗ്ഷനിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ, ചെമ്പേരി ടൗണിൽ പോലിസ് ഔട്ട് പോസ്റ്റ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ നടപ്പിലാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുന്നതിന് വകുപ്പ് മന്ത്രിമാരുമായി ചർച്ച ചെയ്ത് തീരുമാനിക്കുന്നതാണന്ന് നന്മയുടെ നിവേദനത്തിന് മറുപടിയായി എം.എൽ.എ.അറിയിച്ചു.
ഏരുവേശി ഗ്രാമപഞ്ചായത്തിൽ നന്മയുടെ മാതൃകയിൽ കുടുതൽ സന്നദ്ധ സേനകൾ രുപീകരിക്കാൻ ശ്രമിക്കുന്നതാണന്ന് പ്രസിഡണ്ട് ടെസ്സി ഇമ്മാനുവൽ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ചെമ്പേരി ഇടവകയിലെ വളയംകുണ്ട് മേഖലയിലെ ജനകീയ കൂട്ടായ്മ നാടിൻ്റെ പുരോഗതിക്കും ജനക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്നതിന് രൂപികരിച്ചിട്ടുള്ള നന്മ മറ്റു സംഘടനകൾക്ക് വഴികാട്ടിയാവണമെന്നും സംഘടനയുടെ പ്രവർത്തനം മാതൃക പരമായിരിക്കണമെന്നും ചെമ്പേരി ലൂർദ് മാതാ ഫൊറോന ചർച്ച് അസിസ്റ്റന്റ് വികാരി ഫാദർ തോമസ് മരശ്ശേരി മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മധു തൊട്ടിയിൽ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോഹനൻ മൂത്തേടത്ത് ,. നന്മ സന്നദ്ധ സേന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സിജോ കടുകൻമാക്കൽ, ജയ്സൺ നെല്ലിക്കാതടത്തിൽ, സണ്ണി ഓരത്തേൽ, സാജു പുലിയുമ്പിൽ എന്നിവർ സംസാരിച്ചു.: പ്രദേശത്തിൻ്റെ വിവിധ ആവശ്യങ്ങൾ സർക്കാറിൽ നിന്നും അനുവദിച്ചു കിട്ടുന്നതിനുള്ള നിവേദനം ജോസ് ചാണ്ടിക്കൊല്ലി എംഎൽഎക്ക് സമർപ്പിച്ചു.
Comments
Post a Comment