സംസ്ഥാനത്ത് എട്ടു ജില്ലകളിൽ താപനില ഉയരും; ജാഗ്രതാ നിർദ്ദേശങ്ങൾ ഇങ്ങനെ

സംസ്ഥാനത്ത് എട്ടു ജില്ലകളിൽ താപനില ഉയരും; ജാഗ്രതാ നിർദ്ദേശങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും എട്ടു ജില്ലകളിൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം ജില്ലയിൽ ആണ് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയിരിക്കുന്നത്.കൊല്ലത്ത് 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരും. കേരത്തിൽ ക്രമാതീതമായി ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 34 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 3 ഡിഗ്രി സെൽഷ്യസ്- 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി