നാളെ ചിങ്ങ മാസം പിറക്കും...

നാളെ ചിങ്ങ മാസം പിറക്കും...
ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും സന്ദേശം വിളിച്ചോതി മലയാളികള്‍ ചിങ്ങ മാസത്തിലേക്ക്. ഇത്തവണ ഓഗസ്റ്റ് 17 വ്യാഴാഴ്ചയാണ് (നാളെ) ചിങ്ങ മാസം പിറക്കുന്നത്. ഓഗസ്റ്റ് 20 ഞായറാഴ്ചയാണ് അത്തം. ഓഗസ്റ്റ് 28 ന് ഉത്രാടം അഥവാ ഒന്നാം ഓണം. ഓഗസ്റ്റ് 29 ന് തിരുവോണം. ഓഗസ്റ്റ് 30 ന് മൂന്നാം ഓണവും ഓഗസ്റ്റ് 31 നാ നാലാം ഓണവും ആഘോഷിക്കുന്നു. 

ദുരിതങ്ങളുടെ മാസമായ കര്‍ക്കടകം കഴിഞ്ഞുവരുന്ന മാസമാണ് ചിങ്ങം. ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും മാസമെന്നാണ് ചിങ്ങ മാസത്തെ കരുതുന്നത്. സ്ത്രീകള്‍ കേരള സാരി ധരിച്ച് അണിഞ്ഞൊരുങ്ങിയാണ് ചിങ്ങ മാസത്തെ വരവേല്‍ക്കുക. കൃഷിക്ക് അനുയോജ്യമായ മാസമാണ് ചിങ്ങം. 
 
ചിങ്ങ മാസത്തിലെ തിരുവോണ നാളിലാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. ആഘോഷങ്ങള്‍ക്ക് അനുയോജ്യമായ മാസമെന്നാണ് ചിങ്ങത്തെ പൊതുവെ അറിയപ്പെടുന്നത്. ചിങ്ങ മാസത്തില്‍ നിരവധി വിവാഹങ്ങളും വീട് പാര്‍ക്കലുകളും നടക്കുന്നു. പുതിയ സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിനായി മലയാളികള്‍ തിരഞ്ഞെടുക്കുന്ന ദിവസം കൂടിയാണ് ചിങ്ങം ഒന്ന്. 
മലയാളം കലണ്ടറിലെ ആദ്യ മാസമാണ് ചിങ്ങ മാസം. മലയാള മാസം അനുസരിച്ച് പുതുവര്‍ഷം പിറക്കുന്നു എന്നാണ് ചിങ്ങം ഒന്നിനെ വിശേഷിപ്പിക്കുക.

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി